/indian-express-malayalam/media/media_files/GqSQjJsD5CXuAaUTACKK.jpg)
മലയാളികളുടെ പ്രിയപ്പെട്ട താര ദമ്പതിമാരാണ് പൃഥ്വിരാജും സുപ്രിയയും. ഇന്ന് 13-ാം വിവാഹ വാർഷികം ആഘോഷിക്കുകയാണ് പൃഥ്വിരാജും സുപ്രിയയും. സുപ്രിയയ്‍ക്ക് വിവാഹ വാര്‍ഷിക ആശംസകള്‍ നേര്‍ന്ന് പൃഥ്വി പങ്കുവച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്.
"ഹാപ്പി ആനിവേഴ്സറി പാർട്ണർ! സുഹൃത്തുക്കളായിരിക്കുന്നതിൽ നിന്നും ഒരു ഇൻക്രെഡിബിൾ ലിറ്റിൽ ഗേളിന്റെ മാതാപിതാക്കളായതു വരെ, ഇത് ഒരു മനോഹരയാത്രയായിരുന്നു! വലിയ സ്വപ്നങ്ങൾ കാണുന്നതിനും, കഠിനമായ യുദ്ധങ്ങൾ ഏറ്റെടുക്കുന്നതിനും... ഈ യാത്രയിൽ വരും വർഷങ്ങൾ നമുക്കു കരുതിയിരിക്കുന്നതറിയാൻ കാത്തിരിക്കുന്നു," പൃഥ്വി കുറിച്ചു.
പൃഥ്വിയ്ക്ക് ആശംസകൾ നേർന്ന് സുപ്രിയയും ഒരു കുറിപ്പു പങ്കുവച്ചിട്ടുണ്ട്. "13 വർഷം നിങ്ങളോടൊപ്പം! വൗ! കണ്ടുമുട്ടിയപ്പോൾ നമ്മൾ കുട്ടികളായിരുന്നു, ഇപ്പോൾ വണ്ടർഫുളായൊരു പെൺകുട്ടിയുടെ മാതാപിതാക്കളായി! പാറക്കെട്ടുകൾ നിറഞ്ഞ ഈ റോഡിലൂടെ നമ്മൾ ഒരുമിച്ച് എത്ര ദൂരം നടന്നു! എന്നിട്ടും നമ്മൾ ഇവിടെയുണ്ട്! പതിമൂന്നാം വാർഷിക ആശംസകൾ പൃഥ്വി. നമ്മുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാനും ഏറ്റവും മികച്ച ജീവിതം നയിക്കാനും പരസ്പരം പ്രേരിപ്പിച്ച് ഇനിയും നിരവധി വർഷങ്ങൾ ഒരുമിച്ച്!," സുപ്രിയയുടെ ആശംസയിങ്ങനെ.
2011 എപ്രില്‍ 25 നായിരുന്നു മാധ്യമ പ്രവര്‍ത്തകയായ സുപ്രിയയെ പൃഥ്വിരാജ് വിവാഹം കഴിക്കുന്നത്. 2014ന് മകൾ അലംകൃത ജനിച്ചു.
പൃഥ്വിരാജിന്റെ സിനിമാ ജീവിതത്തിന്റെ വിജയങ്ങള്‍ക്ക് പിന്നിലെന്നും സുപ്രിയയുമുണ്ടായിരുന്നു. പൃഥ്വിയുടെ ഉടമസ്ഥതയിലുള്ള പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്നിലും സുപ്രിയയുടെ സാന്നിധ്യമുണ്ട്.
Read More Entertainment Stories Here
- ആ 'അയ്ത് കസിൻസിൽ' ഒരാൾ മഹേഷ് ബാബുവിന്റെ സഹോദരി
- ഇതാണ് ഞങ്ങളുടെ മാഡ് ഹൗസ്; കുട്ടിക്കളി മാറാതെ ഖുറാന സഹോദരങ്ങൾ
- ജവാനു കൈകൊടുക്കാൻ കാരണം ഷാരൂഖിനോടുള്ള ആരാധന: നയൻതാര
- അച്ഛനേക്കാളും പത്തിരട്ടി വരുമാനം; അഹാനയുടെയും അനിയത്തിമാരുടെയും വരുമാന കണക്കുകളിങ്ങനെ
- ഒന്നിനു പിറകെ ഒന്നായി പൊട്ടിയത് 66 തമിഴ് സിനിമകൾ; തിയേറ്ററുകൾക്ക് ആശ്വാസമായി മലയാള ചിത്രങ്ങൾ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us