scorecardresearch

പൃഥ്വിരാജ് ധരിച്ച ബ്ലാക്കിൽ പൂക്കളുള്ള ആ ഷർട്ടിന്റെ വിലയറിയാമോ?

ക്ലാസിക് ഹവായ് ഫ്ളോറൽ പ്രിന്റ് ഷർട്ടായിരുന്നു പൃഥ്വിയുടെ വേഷം

ക്ലാസിക് ഹവായ് ഫ്ളോറൽ പ്രിന്റ് ഷർട്ടായിരുന്നു പൃഥ്വിയുടെ വേഷം

author-image
Entertainment Desk
New Update
Prithviraj

സിനിമയിൽ അൻപതു വർഷം പൂർത്തിയാക്കിയ നടി മല്ലിക സുകുമാരനെ ആദരിക്കാനായി ഞായറാഴ്ച  തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ മക്കളായ പൃഥ്വിരാജ്, ഇന്ദ്രജിത്ത് എന്നിവരും എത്തിച്ചേർന്നിരുന്നു. പങ്കാളികളായ സുപ്രിയ, പൂർണിമ ഇന്ദ്രജിത്ത് എന്നിവർക്കൊപ്പമാണ് താരസഹോദരങ്ങൾ എത്തിയത്. ചടങ്ങിൽ നിന്നുള്ള അമ്മയെ കുറിച്ച് പൃഥ്വി സംസാരിച്ച വികാരനിർഭരമായ പ്രസംഗവും വലിയ രീതിയിൽ വൈറലായിരുന്നു.  

Advertisment

ബ്രാൻ്റഡ് ഷർട്ടുകളും വാച്ചും സൺ ഗ്ലാസ്സുമൊക്കെ ഉപയോഗിക്കാൻ ഇഷ്ടപ്പെടുന്ന താരമാണ് പൃഥ്വിരാജ്. അതിനാൽ തന്നെ പൃഥ്വിയുടെ പബ്ലിക് അപ്പിയറൻസ് പലപ്പോഴും ആരാധകരുടെ ശ്രദ്ധ കവരാറുണ്ട്. കഴിഞ്ഞ ദിവസത്തെ ഫംഗ്ഷന് പൃഥ്വി എത്തിയത് ഒരു ഫ്ളോറൽ പ്രിന്റ് ഷർട്ട് അണിഞ്ഞായിരുന്നു.

വലിയ ഫ്ളോറൽ പാറ്റേണിലുള്ള ഷർട്ട് ഫാഷൻ പ്രേമികളുടെ ശ്രദ്ധ കവരുകയും ചെയ്തു. വിസ്കോസിലുള്ള ഈ ക്ലാസിക് ഹവായ് ഫ്ളോറൽ പ്രിന്റ് ഷർട്ട് ആൾസെയിന്റ്സ് ബ്രാൻഡിൽ നിന്നുള്ളതാണ്. 12,400 രൂപയാണ് ഈ ഷർട്ടിന്റെ വില.

Advertisment

ഈസ്റ്റ് ലണ്ടനിൽ നിന്നുള്ള ഒരു ബ്രാൻഡാണ് ആൾസെയിന്റ്സ്. ഈ ബ്രാൻഡിൽ നിന്നുള്ള  ലെതർ ജാക്കറ്റുകൾ പ്രശസ്തമാണ്. ഒപ്പം ബോഹോ വൈബ് ഉള്ള വസ്ത്രങ്ങളും നിറ്റ് വെയർ മുതൽ പാദരക്ഷകൾ വരെയുള്ള കാഷ്വൽ വസ്തുക്കളും ഈ ബ്രാൻഡിനു കീഴിലുണ്ട്. 

Read More Entertainment Stories Here

Fashion Trends Prithviraj

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: