scorecardresearch

പാതിരാത്രി അമ്മയുടെ വീട്ടിൽ പോയി നിങ്ങളുടെ മകളെ കെട്ടിച്ചു തരുമോയെന്ന് ചോദിച്ചിട്ടുണ്ട് അച്ഛൻ: പൃഥ്വിരാജ്

"എന്റെ അമ്മയുടെ കഥ വലിയ കഥയായിട്ടാണ് എനിക്കു തോന്നുന്നത്. എന്റെ അമ്മയ്ക്ക് ചലഞ്ചിംഗായൊരു ലൈഫ് ഉണ്ടായിരുന്നു. അമ്മയുടെ ആദ്യത്തെ വിവാഹം പരാജയമായി. അമ്മയ്ക്ക് തിരികെ വീട്ടിലേക്ക് വരാനുള്ള ബുദ്ധിമുട്ടുകൾ.. അങ്ങനെയിരിക്കെ ഒരു ഫെയറി സ്റ്റോറി പോലെ അന്നത്തെ ഏറ്റവും വലിയ താരം അമ്മയുമായി പ്രണയത്തിലാവുന്നു"

"എന്റെ അമ്മയുടെ കഥ വലിയ കഥയായിട്ടാണ് എനിക്കു തോന്നുന്നത്. എന്റെ അമ്മയ്ക്ക് ചലഞ്ചിംഗായൊരു ലൈഫ് ഉണ്ടായിരുന്നു. അമ്മയുടെ ആദ്യത്തെ വിവാഹം പരാജയമായി. അമ്മയ്ക്ക് തിരികെ വീട്ടിലേക്ക് വരാനുള്ള ബുദ്ധിമുട്ടുകൾ.. അങ്ങനെയിരിക്കെ ഒരു ഫെയറി സ്റ്റോറി പോലെ അന്നത്തെ ഏറ്റവും വലിയ താരം അമ്മയുമായി പ്രണയത്തിലാവുന്നു"

author-image
Entertainment Desk
New Update
Prithviraj Mallika Sukumaran

മലയാള സിനിമാ ആരാധകരുടെ ഏറ്റവും പ്രിയപ്പെട്ട താരകുടുംബമാണ് മല്ലിക സുകുമാരന്റേത്. അതുകൊണ്ട് തന്നെ അവിടുത്തെ ഓരോ വിശേഷങ്ങളും അറിയാൻ ആരാധകർക്കും ഏറെ ഇഷ്ടമാണ്. രണ്ടു സൂപ്പർ സ്റ്റാറുകൾ ഉള്ള ആ വീട്ടിലെ നെടുംതൂണാണ് മല്ലിക സുകുമാരൻ. 

Advertisment

മല്ലിക സുകുമാരൻ എന്ന വ്യക്തിത്വത്തോട് തങ്ങൾക്കുള്ള ആദരവിനെ കുറിച്ച് പല വേദികളിലും പൃഥ്വിരാജും ഇന്ദ്രജിത്തും വാചാലരാവാറുണ്ട്. അമ്മയെ കുറിച്ച് അടുത്തിടെ പൃഥ്വി പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ കവരുന്നത്. 

"എന്റെ അമ്മയുടെ കഥ വലിയ കഥയായിട്ടാണ് എനിക്കു തോന്നുന്നത്. സ്വാഭാവികമാവാം, മക്കൾക്ക് അങ്ങനെയായിരിക്കുമല്ലോ? എന്റെ അമ്മയ്ക്ക് ചലഞ്ചിംഗായൊരു ലൈഫ് ഉണ്ടായിരുന്നു. അമ്മയുടെ ആദ്യത്തെ വിവാഹം പരാജയമായി. അമ്മയ്ക്ക് തിരികെ വീട്ടിലേക്ക് വരാനുള്ള ബുദ്ധിമുട്ടുകൾ.. ഫാമിലിയോട് ഈ കാര്യം അവതരിപ്പിക്കാനുള്ള ബുദ്ധിമുട്ട്. അങ്ങനെയിരിക്കെ ഒരു ഫെയറി സ്റ്റോറി പോലെ അന്നത്തെ ഏറ്റവും വലിയ താരം അമ്മയുമായി പ്രണയത്തിലാവുന്നു. അച്ഛന്റെ സ്വഭാവം വച്ച് പാതിരാത്രി വണ്ടിയോടിച്ച് അമ്മയുടെ വീട്ടിൽ പോയി, ഹലോ.. നിങ്ങളുടെ മകളെ കെട്ടിച്ചു തരുമോ എന്നെങ്ങാണ്ട് ചോദിച്ചിട്ടുണ്ട്."

Advertisment

"അങ്ങനെയൊരു ജീവിതത്തിലൂടെ കടന്നുപോയി വീണ്ടും വിവാഹിതയായി, സെറ്റിൽഡായി... 23 വർഷം സന്തോഷമുള്ള വിവാഹജീവിതം നയിച്ചു. പക്ഷേ, എന്റെ അച്ഛൻ മരിക്കുന്നത് ഞങ്ങൾ പ്രതീക്ഷിക്കാത്ത സമയത്താണ്. അച്ഛനങ്ങനെ പറയത്തക്ക ആരോഗ്യപ്രശ്നങ്ങളൊന്നുമില്ലായിരുന്നു. ഞങ്ങൾ ആരും അച്ഛൻ അങ്ങനെ പെട്ടെന്ന് പോവുമെന്ന്  പ്രതീക്ഷിച്ചിരുന്നില്ല. ഒരു ദിവസം അച്ഛനുണ്ട്, അടുത്ത ദിവസമില്ല, അതായിരുന്നു അവസ്ഥ. 23 വർഷത്തോളം വീട്ടമ്മയായും ഭാര്യയായും മാത്രം ജീവിച്ച സ്ത്രീ പിന്നീട് എല്ലാറ്റിന്റെയും നിയന്ത്രണം ഏറ്റെടുക്കുന്നതാണ് ഞാൻ കാണുന്നത്. ഞാൻ പത്താം ക്ലാസ്സിൽ ചേർന്നിട്ടേയുള്ളൂ അന്ന്. ചേട്ടൻ പ്ലസ് ടു കഴിഞ്ഞ് എഞ്ചിനീയറിംഗ് കോളേജിൽ ചേരാൻ പോവുന്നു. അന്ന് എന്തെന്നറിയാതെ അമ്മ തളർന്നിരുന്നെങ്കിൽ ഒരുപക്ഷേ ചേട്ടനും ഞാനും ഇന്നു നിൽക്കുന്ന ലൈഫിലെ ഈ പോയിന്റിലേക്ക് എത്താൻ സാധിക്കില്ലായിരുന്നു," പൃഥ്വിരാജ് പറഞ്ഞു.

അടുത്തിടെ, സിനിമയിൽ അൻപതു വർഷം പൂർത്തിയാക്കിയ നടി മല്ലിക സുകുമാരനെ ആദരിക്കുന്ന ചടങ്ങിലും അമ്മ ജീവിതത്തിൽ വരുത്തിയ സ്വാധീനത്തെ കുറിച്ച് പൃഥ്വി വാചാലനായിരുന്നു.  'ഞാൻ കണ്ടതിൽ വച്ച് ഏറ്റവും ധൈര്യശാലിയായ വ്യക്തി' എന്നാണ് മല്ലിക സുകുമാരനെ  പൃഥ്വി വിശേഷിപ്പിക്കുന്നത്. 

"അമ്മ എന്ന നിലയിൽ, ഒരു സ്ത്രീ എന്ന് നിലയിൽ ഞാൻ 41 വർഷങ്ങളായി കാണുന്ന ഒരു വ്യക്തിയാണ് മല്ലിക സുകുമാരൻ. ഞാൻ ആ വീഡിയോയിൽ പറഞ്ഞതുപോലെ അമ്മയാണ് ഞാൻ കണ്ടതിൽ വച്ച് ഏറ്റവും ധൈര്യശാലിയായ വ്യക്തി. എന്റെ ജീവിതത്തിൽ അമ്മ കഴിഞ്ഞിട്ടേ ഉള്ളൂ വേറൊരു ശക്തി. എനിക്കിപ്പോഴും ഓർമയുണ്ട്, അച്ഛന്‍ മരിച്ചിട്ട് ഞങ്ങൾ എറണാകുളത്ത് നിന്നു തിരുവനന്തപുരത്തേക്ക് പോകുമ്പോൾ അമ്മ ഒറ്റയ്ക്ക് ഒരു വണ്ടിയിലാണ്, ചേട്ടനും ഞാനും അച്ഛന്റെ ഒപ്പം ആംബുലൻസിലാണ്. അന്ന് ഞാൻ ആലോചിക്കുന്നുണ്ട് അമ്മ എന്ത് ചെയ്യും?  പക്ഷേ അമ്മ എന്തു ചെയ്തു എന്നതിന് ഉത്തരമാണ് ഇന്ദ്രജിത്തും ഇന്ന് ഇവിടെ നിൽക്കുന്ന ഞാനും," ശബ്ദമിടറി കൊണ്ടായിരുന്നു പൃഥ്വിരാജ് അച്ഛന്റെ മരണവുമായി ബന്ധപ്പെട്ട ഓർമകളെ കുറിച്ച് സംസാരിച്ചത്. 

Read More Related Stories 

Prithviraj

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: