/indian-express-malayalam/media/media_files/pztDJNzthYG88vdKmfJm.jpg)
Prithviraj Sukumaran, Supriya Menon
ആടുജീവിതത്തിന് പിന്നാലെ പൃഥ്വിരാജ് പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്ന ബഡേ മിയാൻ ഛോട്ടേ മിയാനും തിയേറ്ററിലെത്തിയിരിക്കുകയാണ്. വാഹന പ്രേമിയായ പൃഥ്വിരാജ് അടുത്തിടെ ഭാര്യ സുപ്രിയക്കൊപ്പമുള്ള ഒരു ഓർമ്മ ആരാധകരുമായി പങ്കുവച്ചു. ഒരിക്കൽ സ്കോട്ട്‌ലൻഡിൽ വച്ച് സ്പോർട്സ് കാറായ ഫെരാരി വാടകയ്ക്ക് എടുത്തെന്നും സുപ്രിയയുടെ ആവശ്യപ്രകാരം അതു മാറ്റേണ്ടി വന്നെന്നും പൃഥ്വി പറഞ്ഞു.
സുപ്രിയയ്ക്ക് കാറിൽ യാത്രചെയ്യുന്നതിനോട് താല്പര്യമില്ല. ഒരിക്കൽ ഞാൻ സ്കോട്ട്‌ലൻഡിൽ വച്ച് ഒരു ഫെരാരി കാർ എടുത്തു. ഐൽ ഓഫ് സ്കൈയിലേക്ക് പോകുന്ന ധാരാളം വളവുകളുള്ള ഒരു മനോഹരമായ റോഡുണ്ട്. അതുകൊണ്ട് ഞാൻ 'ട്രാക്ഷൻ കണ്ട്രോൾ' ഓഫൂചെയ്ത് ഡ്രൈവിങ് ആസ്വദിക്കുകയായിരുന്നു. പെട്ടന്നാണ് സുപ്രിയ 'ഈ കാറിൽ ഞാൻ വരുന്നില്ലെന്ന്' പറയുന്നത്.
എന്റെ പിന്നാലെ അസിസ്റ്റന്റ്സ് ഒരു ഹ്യുണ്ടായി കാറിൽ വരുന്നുണ്ടായിരുന്നു. അവർക്ക് ഫെരാരി കൈമാറി ഞാൻ ഹ്യുണ്ടായിയിലാണ് പിന്നീട് ഐൽ ഓഫ് സ്കൈയിലേക്ക് പോയത്. അസിസ്റ്റന്റ്സ് എന്നെ പിന്തുടർന്ന് ഫെരാരിയിൽ പുറകേ വന്നു." പൃഥ്വിരാജ് പറഞ്ഞു.
ചെറുപ്പത്തിൽ അച്ഛന്റെ മടിയിലിരുന്ന് വാഹനം ഓടിക്കുമായിരുന്നെന്നും, എല്ലാ കുട്ടികളെയും പോല, തന്റെ ചുവരിലും കാറിന്റെ പോസ്റ്റർ ഉണ്ടായിരുന്നെന്നും, ഇതാകാം ലംബോർഗിനി വാങ്ങാൻ ഇടയാക്കിയതെന്നും പൃഥ്വി കൂട്ടിച്ചേർത്തു.
ബ്ലെസി സംവിധാനം ചെയ്ത ആടുജീവിതം പൃഥ്വിരാജിന്റെ സിനിമ കരിയറിലെ തന്നെ എക്കാലത്തെയും മികച്ച ചിത്രങ്ങളിലൊന്നായാണ് കണക്കാക്കുന്നത്. നടന്റെ അഭിനയിത്തിന് മികച്ച പ്രശംസയാണ് രാജ്യത്തുടനീളം ലഭിക്കുന്നത്. 100 കോടി പിന്നിട്ട ചിത്രം കളക്ഷൻ റെക്കോർഡുകൾ ഭേതിച്ച് മുന്നേറുകയാണ്. അക്ഷയ് കുമാർ, ടൈഗർ ഷ്രോഫ് എന്നിവർക്കൊപ്പമാണ് ബഡേ മിയാൻ ഛോട്ടേ മിയാൻ എന്ന ബോളിവുഡ് ചിത്രത്തിൽ പൃഥ്വി അഭിനയിക്കുന്നത്. വില്ലൻ കഥാപാത്രമായാണ് പൃഥ്വി ചിത്രത്തിലെത്തുന്നത്.
Read More Entertainment Stories Here
- അമ്മയുടെ ആഗ്രഹം; ക്ഷേത്രം നിർമ്മിച്ച് നടൻ വിജയ്
- ഇതാണ് ഞങ്ങളുടെ മാഡ് ഹൗസ്; കുട്ടിക്കളി മാറാതെ ഖുറാന സഹോദരങ്ങൾ
- ജവാനു കൈകൊടുക്കാൻ കാരണം ഷാരൂഖിനോടുള്ള ആരാധന: നയൻതാര
- അച്ഛനേക്കാളും പത്തിരട്ടി വരുമാനം; അഹാനയുടെയും അനിയത്തിമാരുടെയും വരുമാന കണക്കുകളിങ്ങനെ
- ഒന്നിനു പിറകെ ഒന്നായി പൊട്ടിയത് 66 തമിഴ് സിനിമകൾ; തിയേറ്ററുകൾക്ക് ആശ്വാസമായി മലയാള ചിത്രങ്ങൾ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us