/indian-express-malayalam/media/media_files/S11BNUY42SMhEyVO1tWX.jpg)
പൃഥ്വിരാജിനെ നായകനാക്കി ബ്ലെസി സംവിധാനം ചെയ്ത ആടുജീവിതം വിജയകരമായി തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്. അതിനിടയിൽ, നജീബിനെ പൃഥ്വിരാജ് അഭിമുഖം ചെയ്യുന്ന ഒരു വീഡിയോ ആണ് ഇപ്പോൾ വൈറലാവുന്നത്. 'റീല്‍ ആന്‍ഡ് റിയല്‍ ജേര്‍ണി’ എന്ന പേരിലുള്ള വീഡിയോ പുറത്തുവിട്ടിരിക്കുന്നത് ചിത്രത്തിന്റെ അണിയറപ്രവർത്തകർ തന്നെയാണ്.
"ആ സ്ഥലങ്ങള്‍ വീണ്ടും കാണാന്‍ അവസരം കിട്ടിയാല്‍ പോകുമോ?" എന്ന് ചോദിക്കുമ്പോൾ "ഇല്ല ഒരിക്കലുമില്ല," എന്നാണ് നജീബിന്റെ മറുപടി.
ഒരിക്കലെങ്കിലും രക്ഷപ്പെടാന്‍ ശ്രമിക്കണം എന്ന ചിന്തയുണ്ടായിട്ടുണ്ടോ? എന്ന് പൃഥ്വി ചോദിക്കുമ്പോൾ, 'അയാളെ കൊന്നിട്ട് രക്ഷപ്പെടാം എന്ന് ചിന്തിച്ചിട്ടുണ്ടെങ്കിലും ജയിലിൽ ആവുമല്ലോ എന്നുള്ള പേടിയും കുടുംബത്തെക്കുറിച്ചുള്ള ചിന്തകളുമാണ് തടഞ്ഞതെന്നും' നജീബ് പറയുന്നു.
ഒരിക്കലും അവിടെ നിന്നും രക്ഷപ്പെടില്ല എന്നുവരെ താൻ ചിന്തിച്ചിരുന്നുവെന്നും നജീബ് പറയുന്നു.
"വീട്ടിലെ കഷ്ടപ്പാടുകള്‍ കാരണമാണ് പോകേണ്ടി വന്നത്. വിമാനത്താവളത്തിലെത്തിയപ്പോൾ ഒരാള്‍ വണ്ടിയുമായി വന്നു. ഞാനതില്‍ കയറിയപ്പോള്‍ എങ്ങോട്ടാണ് എന്നെ കൊണ്ടുപോകുന്നതെന്ന് അറിയില്ലായിരുന്നു. ഒരിക്കലും ഞാൻ രക്ഷപ്പെടുമെന്ന് തോന്നിയിട്ടില്ല. ഞാൻ വിളിക്കാത്ത ദൈവങ്ങളില്ല. ഞാൻ ഗള്‍ഫിലേക്ക് വരുമ്പോൾ എന്റെ ഭാര്യ എട്ടുമാസം ഗർഭിണിയായിരുന്നു. നാട്ടിലേക്ക് തിരിച്ചുപോയി എന്റെ കുഞ്ഞിനെ കാണാൻ സാധിക്കുമെന്ന് വിചാരിച്ചില്ല. അവിടുത്തെ ജീവിതത്തേക്കാള്‍ നല്ലത് മരണമാണ് എന്ന് തോന്നി, മരിക്കാൻ ആഗ്രഹിച്ചു."
"നാട്ടിലായിരുന്നപ്പോള്‍ ഒരു മഴ നനഞ്ഞാല്‍ പനി പിടിയ്ക്കുന്ന ആളായിരുന്നു ഞാന്‍, എന്നാല്‍ മരുഭൂമിയില്‍ കഴിഞ്ഞ കാലം മുതല്‍ ആ മണ്‍ക്കാറ്റും, ചൂടും തണുപ്പും ഏറ്റിട്ടൊന്നും ഒരു ജലദോഷം പോലും വന്നിട്ടില്ല. ദൈവം എന്തോ എന്റെ മേല്‍ കരുണ കാണിച്ചിരുന്നു," ആ ദിവസങ്ങൾ നജീബ് ഓർത്തെടുത്തു.
മരിക്കാൻ ആഗ്രഹിച്ചിട്ടും താങ്കൾ അവിടെ നിന്നു രക്ഷപ്പെട്ടെങ്കിൽ, അത് ഈ കഥ ലോകത്തോട് പറയാനായി ദൈവം നിങ്ങളെ തിരഞ്ഞെടുത്തതിനാലാണ് എന്നാണ് നജീബിനോട് പൃഥ്വി പറയുന്നത്. "ദൈവം തിരഞ്ഞെടുത്ത ആളാണ് നജീബ് ഇക്ക നിങ്ങൾ," കണ്ണു നനഞ്ഞ് പൃഥ്വി പറഞ്ഞു.
Read More
- പത്തു വർഷത്തിനു ശേഷമാണ് തിയേറ്ററിൽപോയി സിനിമ കാണുന്നത്: സന്തോഷ് ജോർജ് കുളങ്ങര
- ഉടൻ വിവാഹം കഴിക്കണം, അച്ഛനാകണം: വിജയ് ദേവരകൊണ്ട
- അത് എന്റെകൂടി ജീവിതമായിരുന്നു; ആടുജീവിതം കണ്ട പ്രേക്ഷകന്റെ വാക്കുകൾ വൈറലാകുന്നു
- മൂന്നു ദിവസം വെള്ളം മാത്രം; ഹക്കീം നടത്തിയതും വമ്പൻ ട്രാൻസ്ഫർമേഷൻ
- തിയേറ്ററിലിരുന്ന് കരഞ്ഞു; പൃഥ്വിരാജിനെ കണ്ടിരുന്നെങ്കിൽ കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കുമായിരുന്നെന്ന് നജീബ്
- മറ്റൊരു ആടുജീവിതം അനുഭവിച്ചു തീർത്തു; ബെന്യാമിൻ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us