/indian-express-malayalam/media/media_files/v3mNsOAY71MPAq2eMhem.jpg)
നടൻ പൃഥ്വിരാജിന്റെയും നിർമ്മാതാവായ സുപ്രിയ മേനോന്റെയും മകൾ ആലി എന്നു വിളിക്കുന്ന അലംകൃത സോഷ്യൽ മീഡിയയ്ക്ക് ഏറെ സുപരിചിതയാണ്. തന്റെ ഒരു സിനിമയും മകൾ ഇതുവരെ കണ്ടിട്ടില്ലെന്നും അതിനൊരു കാരണമുണ്ടെന്നും മുൻപൊരു അഭിമുഖത്തിൽ പൃഥ്വി പറഞ്ഞിരുന്നു.
"എന്റെ ഒരു സിനിമയും എൻ്റെ മകൾ ഇതുവരെ കണ്ടിട്ടില്ല. അത് വേറൊന്നും കൊണ്ടല്ല. അവൾ കാണുന്ന കണ്ടന്റ്, പ്രോഗ്രസീവ്ലി അതിലേക്ക് ഇൻട്രൊഡ്യൂസ് ചെയ്യപ്പെടണം എന്നൊരു ആഗ്രഹം എനിക്കും സുപ്രിയയ്ക്കുമുണ്ട്," എന്നാണ് അതിനു കാരണമായി പൃഥ്വി പറഞ്ഞത്.
ആടുജീവിതം പ്രസ്സ് മീറ്റിനിടെ പൃഥ്വി പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. "ഞാൻ എന്റെ മകൾക്കു എന്റെയൊരു സിനിമയും ഇതുവരെ കാണിച്ചിട്ടില്ല. പക്ഷേ ആദ്യമായി ഞാനെന്റെ മകളെ കാണിക്കുന്ന സിനിമ അത് ആടുജീവിതം ആയിരിക്കും. കുടുംബവുമായി പോയി സിനിമ കാണണം എന്നൊക്കെ ഞാൻ ആളുകളോട് പറയുമ്പോൾ പലരും ചോദിക്കാറുണ്ട് നിങ്ങൾ മകളെ എന്തുകൊണ്ടാണ് സിനിമ കൊണ്ടുപോയി കാണിക്കാത്തത് എന്ന്. അവൾക്ക് 9 വയസ്സേയുള്ളൂ. അവളെന്റെ സിനിമ കാണുമ്പോൾ അച്ഛൻ സ്ക്രീനിൽ എന്ന രീതിയിലേ കാണൂ. അതുകൊണ്ടാണ് ഇതുവരെ കാണിക്കാതിരുന്നത്. പക്ഷേ ഈ സിനിമ ഞാനവളെ അഭിമാനത്തോടെ കാണിക്കും. ഈ സിനിമ കാണുമ്പോൾ അവൾക്കു മനസ്സിലാവും അവളുടെ അച്ഛൻ ഒരു ആക്റ്റർ ആണെന്നും, ഒരു ആക്റ്റർ എന്നാൽ എന്താണ് അർത്ഥമെന്നും," പൃഥ്വി പറഞ്ഞു.
സിനിമാ പ്രേമികൾ ഒന്നടങ്കം ഏറെ നാളായി കാത്തിരിക്കുന്ന ചിത്രമാണ് പൃഥ്വിരാജ്-ബ്ലെസി കൂട്ടുക്കെട്ടിൽ ഒരുങ്ങുന്ന ആടുജീവിതം. പൃഥ്വിരാജിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ സിനിമയെന്നും ആടുജീവിതത്തെ വിശേഷിപ്പിക്കാം. ചിത്രത്തിനായി വർഷങ്ങളാണ് പൃഥ്വി മാറ്റിവച്ചത്. മാത്രമല്ല ആടുജീവിതത്തിലെ നായകനായി മാറാൻ പൃഥ്വി നടത്തിയ കഠിനാധ്വാനം മലയാളി കണ്ടതാണ്. അതുകൊണ്ടുതന്നെ, നജീബായുള്ള പൃഥ്വിയുടെ പരകായ പ്രവേശം കാണാനാണ് ഏവരും ഉറ്റുനോക്കുന്നത്.
ഓസ്‌കർ അവാർഡ് ജേതാക്കളായ എ.ആർ. റഹ്‌മാൻ സംഗീതവും റസൂൽ പൂക്കുട്ടി ശബ്ദമിശ്രണവും നിർവഹിക്കുന്ന ചിത്രത്തിൽ പൃഥ്വിരാജിന്റെ നായികയായെത്തുന്നത് അമല പോളാണ്. ചിത്രം മാർച്ച് 28ന് തിയറ്ററുകളിലെത്തും.
Read More Entertainment Stories Here
- സുഭാഷ് കുഴിയില് വീണപ്പോൾ നടന്ന പ്രധാനപ്പെട്ടൊരു കാര്യം ചിത്രത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്: ചിദംബരം പറയുന്നു
- മഞ്ഞുമ്മൽ ബോയ്സ്, കുടികാര പൊറുക്കികളിൻ കൂത്താട്ടം; രൂക്ഷ വിമർശനുമായി ജയമോഹൻ
- 'എന്റെ തല, എന്റെ ഫുൾഫിഗർ' അത് മമ്മൂട്ടിയാണ്; മോഹൻലാലിന് കേണൽ പദവി കിട്ടിയത് അയാളിലൂടെ; തുറന്നടിച്ച് ശ്രീനിവാസൻ
- "ആദ്യായിട്ടാ ഇങ്ങനൊരു കമന്റ് ബോക്സ് കാണുന്നത്;" പാട്ടുപാടിയ പ്രിയ വാര്യർക്ക് അഭിനന്ദനവുമായി സോഷ്യൽ മീഡിയ
- വാടകപോലും നൽകിയില്ല; താരനിശ പൊളിയാൻ കാരണം സ്പോൺസർമാർ; നഷ്ടം നികത്താൻ മൾട്ടിസ്റ്റാർ സിനിമ
- അമ്മാളു അമ്മയ്ക്ക് സ്വപ്ന സാക്ഷാത്കാരം; ആരാധികയെ ചേർത്തു പിടിച്ച് മമ്മൂട്ടി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us