/indian-express-malayalam/media/media_files/527Rt54pdPXvY9rAzZyC.jpg)
Premalu Anweshippin Kandethum Lal Salaam Release Film-Review Live Updates: മൂന്ന് ചിത്രങ്ങൾ ഇന്ന് തിയേറ്ററുകളിൽ എത്തുകയാണ് - മലയാളം സിനിമകളായ 'പ്രേമലു,' 'അന്വേഷിപ്പിൻ കണ്ടെത്തും,' തമിഴ് ചിത്രം 'ലാൽ സലാം' - എന്നിങ്ങനെ.
Premalu: പ്രേമലു
മലയാള സിനിമക്ക് ഒരുപിടി മികച്ച ചിത്രങ്ങള്‍ സമ്മാനിച്ച ബാനറായ ഭാവനാ സ്റ്റുഡിയോസിനു വേണ്ടി, ഗിരീഷ് എ ഡി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'പ്രേമലു.' 'തണ്ണീർമത്തൻ ദിനങ്ങൾ,' 'സൂപ്പർ ശരണ്യ' എന്നീ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം ഗിരീഷ് സംവിധാനം ചെയ്യുന്ന ചിത്രമാണ് 'പ്രേമലു.' അത് കൊണ്ട് തന്നെ ചിത്രത്തെക്കുറിച്ചുള്ള പ്രതീക്ഷകൾ ഏറെയാണ്. ദിലീഷ് പോത്തൻ, ഫഹദ് ഫാസിൽ, ശ്യാം പുഷ്ക്കരൻ എന്നിവർ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ഭാവന സ്റ്റുഡിയോസിന്റെ അഞ്ചാമത്തെ നിര്‍മാണ സംരംഭമാണിത്. നസ്‌ലിന്‍, മമിത ബൈജു എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
Anweshippin Kandethum: അന്വേഷിപ്പിൻ കണ്ടെത്തും
നവാഗതനായ ഡാര്‍വിന്‍ കുര്യാക്കോസ് സംവിധാനം ചെയ്യുന്ന ഒരു ഇൻവെസ്റ്റിഗേഷൻ ഡ്രാമയാണ് 'അന്വേഷിപ്പിൻ കണ്ടെത്തും.' ടൊവിനോ തോമസാണ് നായകൻ. ജിനു വി എബ്രഹാമാണ് തിരക്കഥയൊരുക്കിയിരിക്കുന്ന ചിത്രത്തിൽ എസ്.ഐ ആനന്ദ് നാരായണൻ എന്ന പോലീസ് ഉദ്വേഗസ്ഥനായാണ് ടൊവിനോ എത്തുന്നത്. ടൊവിനോയെ കൂടാതെ സിദ്ദിഖ്, ഇന്ദ്രൻസ്, ഷമ്മി തിലകൻ, ബാബുരാജ്, പ്രമോദ് വെളിയനാട്, വിനീത് തട്ടിൽ, വെട്ടുകിളി പ്രകാശ്, രമ്യാ സുവി എന്നിവർ ചിത്രത്തിൽ പ്രധാന താരങ്ങളായെത്തുന്നുണ്ട്. ചിത്രത്തിൽ രണ്ടു പുതുമുഖ നായികമാരാണുള്ളത്.
Lal Salaam: ലാൽ സലാം
വിഷ്ണു വിശാൽ, വിക്രാന്ത് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഐശ്വര്യ രജനികാന്ത് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ലാൽ സലാം.' ഐശ്വര്യയുടെ അച്ഛനും സൂപ്പർസ്റ്റാറുമായ രജനികാന്ത് ചിത്രത്തിൽ അതിഥിവേഷത്തിലെത്തുന്നു എന്നതാണ് ഇതിന്റെ ഹൈലൈറ്റ്. വിഷ്ണു രംഗസ്വാമി കഥയും സംഭാഷണങ്ങളും ഒരുക്കിയ ചിത്രത്തിൽ 'മൊയ്ദീൻ ഭായ്' എന്ന കഥാപാത്രത്തെയാണ് രജനികാന്ത് അവതരിപ്പിക്കുന്നത്. സെന്തിൽ, ജീവിത, തമ്പി രാമയ്യ, അനന്തിക സനിൽകുമാർ, വിവേക് പ്രസന്ന.തങ്കദുരൈ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ.
ലൈക പ്രൊഡക്‌ഷൻസ് നിർമ്മിക്കുന്ന ചിത്രം കേരളത്തിൽ വിതരണത്തിനെത്തിക്കുന്നത് ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലനാണ്. ഡ്രീം ബിഗ് ഫിലിംസാണ് ഡിസ്ട്രിബ്യൂഷൻ പാർട്ണർ. തമിഴ്, തെലുങ്ക്, കന്നഡ, മലയാളം, ഹിന്ദി എന്നിങ്ങനെ 5 ഭാഷകളിലായി പ്രദർശനത്തിനെത്തുന്ന ചിത്രത്തിന് എ.ആർ. റഹ്മാനാണ് സംഗീതം പകരുന്നത്.
In Other News
- റോട്ടർഡാം ഫെസ്റ്റിവലിൽ കയ്യടി നേടി നിവിൻ പോളി ചിത്രം
- വിവാഹത്തിന് ശേഷം ഷോർട്ട്സിട്ട് നടക്കാൻ കഴിയില്ലായിരുന്നു: ഇഷ ഡിയോൾ
- അഞ്ചരമാസം ഗർഭിണിയാണ്; ട്രെയിലർ ലോഞ്ചിനിടെ സർപ്രൈസുമായി യാമി ഗൗതം
- ചെക്കൻ പെണ്ണിനെ കണ്ടത് നിശ്ചയത്തിനു ശേഷം മാത്രം: ആ വിവാഹം നടന്നതിങ്ങനെ
- മലയാളികളുടെ സ്വപ്നസുന്ദരി; സഹോദരനൊപ്പം നിൽക്കുന്ന ഈ പെൺകുട്ടിയെ മനസ്സിലായോ?
- Feb 09, 2024 14:38 IST
രക്തച്ചൊരിച്ചിലോ സൈക്കോ വില്ലന്മാരോ ഇല്ലാത്ത ഒരു ഡീസന്റ് ത്രില്ലർ; 'അന്വേഷിപ്പിൻ കണ്ടെത്തും' റിവ്യൂ
80- 90കാലഘട്ടങ്ങളിലായാണ് സിനിമയുടെ പ്ലോട്ട് സെറ്റ് ചെയ്തിരിക്കുന്നത്. 35 വർഷങ്ങൾക്കു മുൻപുള്ള ആ കാലഘട്ടത്തെ പരമാവധി റിയലിസ്റ്റാക്കി തന്നെ പുനരാവിഷ്കരിക്കാൻ സംവിധായകനും കൂട്ടർക്കും സാധിച്ചിട്ടുണ്ട്. ഫോൺ ട്രാക്കിംഗും വാട്സ് ആപ്പും ടെക്നോളജിയുടെ സകല സാധ്യതകളും ഉപയോഗപ്പെടുത്തിയുള്ള കേസന്വേഷണങ്ങൾ കണ്ടു പരിചയിച്ച പുതിയകാലത്തിന്റെ പ്രേക്ഷകർക്ക് വേറിട്ടൊരു അനുഭവമാകും, ഇത്തരം കാര്യങ്ങളൊന്നുമില്ലാതെ മുന്നോട്ടുപോവുന്ന ചിത്രത്തിലെ കുറ്റാന്വേഷണശൈലി.
Read Anweshippin Kandethum Review Here:
- Feb 09, 2024 14:04 IST
ലളിതം, മനോഹരം, ആവർത്തനം; 'പ്രേമലു' റിവ്യൂ
ഗിരീഷ് എ ഡിയുടെ 'തണ്ണീർമത്തൻ ദിനങ്ങ'ൾ ഇവിടെ വലിയ വാണിജ്യ വിജയം നേടിയ സിനിമയാണ്. പ്ലസ് ടു ക്ലാസ്സ് റൂം, ടീനേജ് ലവ് ഒക്കെ ലളിതമായി പറഞ്ഞാണ് ആ സിനിമ വിജയം നേടിയത്. 'സൂപ്പർ ശരണ്യ'യിലേക്ക് വരുമ്പോൾ കോളേജ് കാലത്തെ ഒരു പെൺകുട്ടിയും അവളുടെ പ്രണയവും കടന്നു വരുന്നു. 'പ്രേമലു'വിൽ പഠന ശേഷം അതിജീവനത്തിനായി കരിയർ തുടങ്ങിയ ഒരു കൂട്ടം കഥാപാത്രങ്ങൾ വരുന്നു. ഇവിടെയൊക്കെ കഥയുടെ മുന്നോട്ട് പോക്കിന് പ്രധാന വിഷയമായ പ്രേമത്തിന്, പ്രേമത്തിന്റെ ഒഴുക്കിന്, അതിനിടയിൽ കടന്നു വരുന്ന വെല്ലുവിളികൾക്ക് ഒക്കെ ഒരു ഏകതാനതയുണ്ട്. കാണുമ്പോൾ മുഷിപ്പിക്കുന്നില്ല എങ്കിലും ഇത് തന്നെയാണ് അദ്ദേഹത്തിന്റെ സ്ഥിരം പാറ്റേൺ എന്ന് തോന്നിപ്പിക്കുന്ന നിലയിലാണ് 'പ്രേമലു'വും ഒരുക്കിയിട്ടുള്ളത്.
Read Premalu Movie Review Here: ലളിതം, മനോഹരം, ആവർത്തനം; 'പ്രേമലു' റിവ്യൂ
- Feb 09, 2024 08:11 IST
രജനികാന്ത് ഇല്ലാതെ 'ലാൽ സലാം' ഇല്ല; വിഷ്ണു വിശാൽ
വിഷ്ണു വിശാൽ, വിക്രാന്ത് എന്നിവരാണ് 'ലാൽ സലാമിൽ' കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. രജനികാന്തിനു അതിഥി വേഷമാണ്. എന്നാൽ ചിത്രതിൽ എല്ലാവർക്കും തുല്യമായതും അവരുടെ കഥാപാത്രങ്ങൾക്ക് അർഹതപ്പെട്ടതുമായ സ്ക്രീൻസ്‌പേസ് ആണുള്ളത് എന്ന് നടൻ വിഷ്ണു വിശാൽ. ഇന്ത്യൻ എക്സ്പ്രസിനു നൽകിയ അഭിമുഖത്തിലാണ് വിഷ്ണു വിശാൽ ഇത് പറഞ്ഞത്. അഭിമുഖം വായിക്കാം
- Feb 09, 2024 08:04 IST
ടോവിനോയുടെ വ്യത്യസ്ഥ പോലീസ് വേഷം
താൻ ഇത് വരെ അഭിനയിച്ചതിൽ നിന്നും വ്യത്യസ്തമായ ഒരു പോലീസ് വേഷമാണ് 'അന്വേഷിപ്പിൻ കണ്ടെത്തും' എന്ന ചിത്രത്തിലേത് എന്ന് നായകൻ ടോവിനോ തോമസ്. തൊണ്ണൂറുകളിൽ സെറ്റ് ചെയ്തിരിക്കുന്ന ഒരു പീരീഡ് സിനിമയായത് കൊണ്ട് തന്നെ അന്വേഷണം അടക്കമുള്ള കാര്യങ്ങൾക്ക് ഒരു പഴയ ഫ്ലേവർ ഉണ്ട് എന്നും വളരെ സാധാരണക്കാരനായ ഒരു പോലീസ് ഓഫീസറായിട്ടാണ് താൻ എത്തുന്നത് എന്നും ടോവിനോ ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ടു നടന്ന അഭിമുഖങ്ങളിൽ പറഞ്ഞു.
- Feb 09, 2024 07:56 IST
ആദ്യം പരിഗണിച്ചത് ബേസിൽ-നസ്രിയ കോമ്പിനേഷൻ; പ്രേമലു നിർമ്മാതാവ് ദിലീഷ് പോത്തൻ
'പ്രേമലു'വില നായികാനായാന്മാരായി ആദ്യം പരീഗണിച്ചത് ബേസിൽ ജോസഫിനെയും നസ്രിയയെയും ആയിരുന്നു എന്നും പിന്നീട് നസ്ലൻ-മമത ബൈജു എന്നിവരിലേക്ക് എത്തുകയായിരുന്നു എന്നും നിർമ്മാതാവ് ദിലീഷ് പോത്തൻ. ഗിരീഷ് എ ഡി എന്ന സംവിധായകനിലുള്ള വിശ്വാസം കൊണ്ട് മാത്രമാണ് 'ഭാവനാ സ്റ്റുഡിയോസ്' ചിത്രം നിർമ്മിക്കാൻ ഒരുങ്ങിയതെന്നും 'പ്രേമലു' പ്രൊമോഷനുമായി ബന്ധപ്പെട്ട പത്രസമ്മേളനത്തിൽ ദിലീഷ് പറഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.