/indian-express-malayalam/media/media_files/2025/01/31/gPiO3A2U4GMNAvmo71A9.jpg)
ചിത്രം: ഇൻസ്റ്റഗ്രാം
മാൻകൈൻഡ് ഫാർമ മാനേജിങ് ഡയറക്ടറും സഹസ്ഥാപകനുമായ രാജീവ് ജുനേജ, തൻ്റെ ബ്രാൻഡുകളായ മാൻഫോഴ്‌സ് കോണ്ടംസ്, പ്രീഗ ന്യൂസ് എന്നിവയുടെ പരസ്യങ്ങൾക്കായി ബോളിവുഡ് താരങ്ങളായ കാർത്തിക് ആര്യനും അനുഷ്‌ക ശർമ്മയുമായി കരാറിലെത്തിയതായി അടുത്തിടെ ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നു. ഒരു ബിസിനസിൽ അതിനെ പ്രതിനിധീകരിക്കാൻ ഏറ്റവും മികച്ച ബ്രാൻഡ് അംബാസഡർ ഉണ്ടായിരിക്കണമെന്നും രാജീവ് ജുനേജ വിശദീകരിച്ചു.
സംഭാഷണത്തിനിടെ, കോണ്ടം കമ്പനിയുടെ പരസ്യങ്ങൾക്ക് ഏറ്റവും അനുയോജ്യരായ സെലിബ്രിറ്റികൾ ആരാണെന്നും രാജീവ് ജുനേജ തുറന്നു പറഞ്ഞു. രാജ് ഷാമണിയുമായി യൂട്യൂബ് പോഡ്‌കാസ്റ്റിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 'കോണ്ടം കമ്പനിയുടെ പരസ്യങ്ങൾക്കായി ജാൻവി കപൂറിനെ പരിഗണിക്കും. അവരാണ് അനുയോജ്യം, ഏറ്റവും മികച്ച ചോയ്സ്,' രാജീവ് പറഞ്ഞു.
ഒരു പുരുഷ സെലിബ്രിറ്റിയെ തിരഞ്ഞെടുക്കുകയാണെങ്കിൽ രൺബീർ കപൂറാണ് ഏറ്റവും അനുയോജ്യനെന്നും അദ്ദേഹം പറഞ്ഞു. കോണ്ടം കമ്പനിയുടെ ബ്രാൻഡ് അംബാസഡർമാരാകാൻ മുൻപ് താൻ ഇരുവരെയും സമീപിച്ചിട്ടുണ്ടെന്നും എന്നാൽ അവർ അത് നിരസിച്ചെന്നും രാജീവ് കൂട്ടിച്ചേർത്തു.
അതേസമയം, പ്രീഗ ന്യൂസിന്റെ ബ്രാൻഡ് അംബാസിഡറായ അനുഷ്ക ശർമ്മ നല്ല വൃക്തിത്വമുള്ള ആളാണെന്ന് അദ്ദേഹം പറഞ്ഞു. സത്യസന്ധയും അച്ചടക്കമുള്ള നടിയുമാണ് അനുഷ്ക. അനുഷ്‌കയ്‌ക്ക് മുമ്പ് ബ്രാൻഡ് അംബാസഡറായിരുന്ന കരീന കപൂർ ഖാനൊപ്പം പ്രവർത്തിച്ചപ്പോഴും നല്ല അനുഭവമായിരുന്നു ഉണ്ടായത്,' രാജീവ് പറഞ്ഞു.
Read More
- മനുഷ്യരുടെ സെക്ഷ്വാലിറ്റി പ്രശ്നങ്ങൾ കോമഡിയ്ക്കുള്ള കണ്ടന്റല്ല; അപക്വമായ സമീപനവുമായി 'ഒരു ജാതിജാതകം', റിവ്യൂ- Oru Jaathi Jaathakam Review
- Ponman Review: പറയേണ്ട വിഷയം കൃത്യമായി പറയുന്ന ചിത്രം; ഈ പൊൻമാന് തിളക്കമേറെയാണ്, റിവ്യൂ
- വിരസകാഴ്ചകൾ, ഏൽക്കാതെ പോയ കോമഡികൾ; പ്രാവിൻകൂട് ഷാപ്പ് റിവ്യൂ; Pravinkoodu Shappu Review
- Anpodu Kanmani Review: സുപരിചിതമായ വിഷയം പ്ലെയിനായി പറഞ്ഞുപോവുന്ന അൻപോടു കൺമണി; റിവ്യൂ
- Partners Ott: പാർട്ണേഴ്സ് ഒടിടിയിലേക്ക്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.