scorecardresearch

വേദനയോടെ വേർപിരിയുന്നു: 15 വര്‍ഷത്തെ ദാമ്പത്യം അവസാനിപ്പിച്ച് ജയം രവി

44-ാം ജന്മദിനത്തിന് ഒരു ദിവസം മാത്രം ബാക്കിനിൽക്കെയാണ് ജയം രവി വിവാഹമോചന വാർത്ത സ്ഥിരീകരിച്ച് കുറിപ്പ് പങ്കുവച്ചത്

44-ാം ജന്മദിനത്തിന് ഒരു ദിവസം മാത്രം ബാക്കിനിൽക്കെയാണ് ജയം രവി വിവാഹമോചന വാർത്ത സ്ഥിരീകരിച്ച് കുറിപ്പ് പങ്കുവച്ചത്

author-image
Entertainment Desk
New Update
Jayam Ravi Divorce

15 വർഷത്തെ ദാമ്പത്യത്തിന് ശേഷം നടൻ ജയം രവിയും ആരതിയും പിരിയുന്നു. ജയം രവി തന്നെയാണ് ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. തൻ്റെ 44-ാം ജന്മദിനത്തിന് ഒരു ദിവസം മാത്രം ബാക്കിനിൽക്കെയാണ് ജയം രവി വാർത്താക്കുറിപ്പിലൂടെ വേർപിരിയൽ വാർത്ത പങ്കിട്ടത്. ആരതിയുമായുള്ള തൻ്റെ വിവാഹബന്ധം വേർപെടുത്തിയെന്നും മാധ്യമങ്ങളും ആരാധകരും തങ്ങളുടെ സ്വകാര്യതയെയും വികാരങ്ങളെയും മാനിക്കണമെന്നും  അഭ്യർത്ഥിച്ചു. 

Advertisment

“ജീവിതം വിവിധ അധ്യായങ്ങൾ നിറഞ്ഞ ഒരു യാത്രയാണ്, ഓരോന്നും അതിൻ്റേതായ അവസരങ്ങളെയും  വെല്ലുവിളികളെയും നേരിടുന്നു. നിങ്ങളിൽ പലരും സ്‌ക്രീനിലും പുറത്തും എൻ്റെ യാത്രയെ അങ്ങേയറ്റം സ്‌നേഹത്തോടും പിന്തുണച്ചവർ ആയതിനാൽ, എൻ്റെ ആരാധകരോടും മാധ്യമങ്ങളോടും കഴിയുന്നത്ര സുതാര്യവും സത്യസന്ധവുമായിരിക്കാൻ ഞാൻ എപ്പോഴും ശ്രമിച്ചിട്ടുണ്ട്. വ്യക്തിപരമായൊരു കാര്യം നിങ്ങളുമായി പങ്കിടുന്നത് ഹൃദയഭാരത്തോടെയാണ്. ഒരുപാട് ചിന്തകൾക്കും ആലോചനകൾക്കും ചർച്ചകൾക്കും ശേഷം ആരതിയുമായുള്ള എൻ്റെ വിവാഹബന്ധം വേർപെടുത്തുക എന്ന പ്രയാസകരമായ തീരുമാനമെടുത്തു."

തീരുമാനം തിടുക്കത്തിൽ എടുത്തതല്ലെന്നും കാരണങ്ങൾ തീർത്തും വ്യക്തിപരമാണെന്നും ജയം രവി പറയുന്നു.  “ഈ ദുഷ്‌കരമായ സമയത്ത് ഞങ്ങളുടെ യും കുടുംബാംഗങ്ങളുടെയും സ്വകാര്യതയെ  ബഹുമാനിക്കണമെന്ന് ഞാൻ നിങ്ങളോട് ദയയോടെ അഭ്യർത്ഥിക്കുന്നു.  ഇക്കാര്യത്തിൽ എന്തെങ്കിലും അനുമാനങ്ങളും കിംവദന്തികളും ആരോപണങ്ങളും ഉന്നയിക്കുന്നതിൽ നിന്ന് വിട്ടുനിൽക്കാനും ഞാൻ അഭ്യർത്ഥിക്കുകയാണ്. വിഷയം സ്വകാര്യമായി തുടരട്ടെ." 

താനിപ്പോൾ കരിയറിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ശ്രമിക്കുകയാണെന്നും താരം കുറിച്ചു. "എൻ്റെ മുൻഗണന എപ്പോഴും ഒന്നുതന്നെയാണ് - എൻ്റെ സിനിമകളിലൂടെ പ്രിയപ്പെട്ട പ്രേക്ഷകർക്ക് സന്തോഷവും വിനോദവും നൽകുന്നത് തുടരുക. ഞാൻ ഇപ്പോഴും നിങ്ങളുടെ ജയം രവിയായിരിക്കും - എൻ്റെ കരിയറിൽ ഉടനീളം നിങ്ങളെല്ലാവരും നെഞ്ചിലേറ്റിയ ജയം രവിയായിരിക്കും, ഒപ്പം എൻ്റെ ക്രാഫിറ്റിൽ അർപ്പണബോധമുള്ള ഒരു നടൻ എന്ന നിലയിലും എൻ്റെ കഴിവിൻ്റെ ഏറ്റവും മികച്ചത് പ്രകടിപ്പിക്കാൻ പ്രതിബദ്ധനാണ്. നിങ്ങളുടെ നിരന്തര പിന്തുണ എനിക്ക് വിലപിടിച്ചതാണ്, വർഷങ്ങളായി നിങ്ങൾ എന്നിൽ വർഷിച്ച സ്നേഹത്തിന് ഞാൻ നന്ദിയുള്ളവനാണ്."

Advertisment

നേരത്തെ, തന്റെ ഇൻസ്റ്റഗ്രാം പേജിൽ നിന്നും ആരതി, ജയം രവിയ്ക്ക് ഒപ്പമുള്ള ചിത്രങ്ങൾ നീക്കം ചെയ്തത് വേർപിരിയലിനെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ പ്രചരിച്ചിക്കാൻ കാരണമായിരുന്നു. 2009ൽ വിവാഹിതരായ ദമ്പതികൾക്ക് ജയം രവി- ആരതി ദമ്പതികൾക്ക് ആരവ്, അയാൻ എന്നിങ്ങനെ രണ്ട് ആൺമക്കളാണുള്ളത്. 

എം രാജേഷിൻ്റെ ബ്രദർ എന്ന ചിത്രത്തിന്റെ റിലീസിനായി കാത്തിരിക്കുകയാണ് ജയം രവി ഇപ്പോൾ. ചിത്രം ഒക്ടോബർ 31 ന്  ദീപാവലി റിലീസായി തിയേറ്ററുകളിലെത്തും. തനി ഒരുവൻ 2 എന്ന ചിത്രവും ജയം രവിയുടേതായി അണിയറയിൽ ഒരുങ്ങുന്നുണ്ട്. 

Read More

Divorce Actor

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: