scorecardresearch

ജിപിയുടെ കല്ല്യാണത്തിന് പേളി മാണി വന്നോ?; കൂട്ടുകാരനുള്ള ആശംസയെത്തി

ജിപിയുടെ പ്രിയപ്പെട്ട ചങ്ക് കൂട്ടുകാരി പേളി മാണിയുടെ സോഷ്യൽ മീഡിയ പോസ്റ്റ് വൈറലാകുകയാണ്. നവദമ്പതികൾക്ക് ആശംസകൾ നേർന്നു കൊണ്ട് 'വിവാഹച്ചടങ്ങിൽ പങ്കെടുക്കുന്ന' ഫോട്ടോ ആണ് താരം പങ്കു വച്ചിരിക്കുന്നത്.

ജിപിയുടെ പ്രിയപ്പെട്ട ചങ്ക് കൂട്ടുകാരി പേളി മാണിയുടെ സോഷ്യൽ മീഡിയ പോസ്റ്റ് വൈറലാകുകയാണ്. നവദമ്പതികൾക്ക് ആശംസകൾ നേർന്നു കൊണ്ട് 'വിവാഹച്ചടങ്ങിൽ പങ്കെടുക്കുന്ന' ഫോട്ടോ ആണ് താരം പങ്കു വച്ചിരിക്കുന്നത്.

author-image
Entertainment Desk
New Update
pearley maany | govind pathmasoorya wedding

ഫൊട്ടോ: സ്ക്രീൻഗ്രാബ്, ഇൻസ്റ്റഗ്രാം/Pearle Maany

നടൻ ഗോവിന്ദ് പദ്മസൂര്യയും നടി ഗോപിക അനിലും ഇന്ന് രാവിലെ വിവാഹിതരായിരുന്നു. തൃശ്ശൂർ വടക്കുംനാഥ ക്ഷേത്രത്തിൽ വച്ചായിരുന്നു വിവാഹം നടന്നത്. അടുത്ത ബന്ധുക്കൾ മാത്രമായിരുന്നു വിവാഹത്തിൽ പങ്കെടുത്തത്. നടൻ സുരാജ് വെഞ്ഞാറമ്മൂട് ഉൾപ്പെടെയുള്ള താരങ്ങൾ വിവാഹ ചടങ്ങുകളിൽ പങ്കെടുക്കുന്ന വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

Advertisment

വിവാഹത്തിനു മുന്നോടിയായുള്ള അയിനൂൺ, ഹൽദി, മെഹന്ദി ആഘോഷങ്ങളുടെ ചിത്രങ്ങളും വീഡിയോകളും ഇരുവരും കഴിഞ്ഞ ദിവസങ്ങളിൽ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു.

ഇതിനിടയിൽ ജിപിയുടെ പ്രിയപ്പെട്ട ചങ്ക് കൂട്ടുകാരി പേളി മാണിയുടെ സോഷ്യൽ മീഡിയ പോസ്റ്റ് വൈറലാകുകയാണ്. നവദമ്പതികൾക്ക് ആശംസകൾ നേർന്നുകൊണ്ട് "വിവാഹച്ചടങ്ങിൽ പങ്കെടുക്കുന്ന" ഫോട്ടോ ആണ് താരം പങ്കുവച്ചിരിക്കുന്നത്. "ഇത് ഫോട്ടോഷോപ്പ് ചെയ്തതാണെന്ന്  വെറുക്കുന്നവർ പറയുമെന്ന് എനിക്കറിയാം... എനിക്ക് കുഴപ്പമില്ല. ഒരു കുഞ്ഞ് ജനിച്ച് കുറച്ച് ദിവസങ്ങൾക്ക് ശേഷം വിവാഹത്തിന് എത്താൻ കഴിഞ്ഞതിൽ എനിക്ക് സന്തോഷമുണ്ട് ജിപി എന്നാണ് പേളിയുടെ വിശദീകരണം.

Advertisment

"നിങ്ങൾക്ക് രണ്ടു പേർക്കും സന്തോഷകരമായ വിവാഹജീവിതം ആശംസിക്കുന്നു. ഒരു കുഞ്ഞ് ജനിച്ച് കുറച്ച് ദിവസങ്ങൾക്ക് ശേഷം വിവാഹത്തിന് എത്താൻ കഴിഞ്ഞതിൽ എനിക്ക് സന്തോഷമുണ്ട്... അത് സൗഹൃദമാണ് ഡാ... 😜
ഇത് ഫോട്ടോഷോപ്പ് ചെയ്തതാണെന്ന് വെറുക്കുന്നവർ പറയുമെന്ന് എനിക്കറിയാം... എനിക്ക് കുഴപ്പമില്ല 😏 പക്ഷെ ക്ഷമിക്കണം സാരി ധരിക്കാൻ പറ്റിയില്ല 😝

ഡിയർ ഗോപിക അനിൽ, ഗോവിന്ദ് പത്മസൂര്യയ്ക്കൊപ്പം രസകരമായ ഒരു റോളർ കോസ്റ്റർ ജീവിതത്തിന് തയ്യാറാകൂ😙😀 ബാക്കി കാര്യങ്ങൾ ഞാൻ നേരിട്ട് കാണുമ്പോൾ പറയാം 🤓 PS: നിങ്ങൾ രണ്ടുപേരും എന്നെ ഉടൻ സന്ദർശിക്കുന്നതാണ് നല്ലത് ❤️😋," പേളി ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

അതേസമയം, രണ്ടാമത്തെ കുഞ്ഞിന്റെ പ്രസവത്തിന് ശേഷം വിശ്രമത്തിലാണ് പേളി മാണി. പ്രസവാനന്തരം പൊതു പരിപാടികളിൽ താരം പ്രത്യക്ഷപ്പെട്ട് തുടങ്ങിയിട്ടില്ല. നിലയ്ക്ക് ശേഷം രണ്ടാമതൊരു പെൺകുട്ടിയാണ് പേളി-ശ്രീനി ദമ്പതികൾക്ക് പിറന്നത്.

മഴവിൽ മനോരമയിലെ ഡി ഫോർ ഡാൻസ് എന്ന റിയാലിറ്റി ഷോയിലൂടെയാണ് മലയാളികൾക്ക് മുന്നിലേക്ക് പേളി മാണിയും ഗോവിന്ദ് പത്മസൂര്യയും ആദ്യമായി അവതാരകരായി ഒന്നിച്ചെത്തുന്നത്. മലയാളി പ്രേക്ഷകരുടെ ഹൃദയം കവർന്ന ജോഡികൾ അന്നുമുതൽ ഉറ്റസുഹൃത്തുക്കളാണ്.

നിലയെ കാണാനായി ജിപി പേളിയുടെ വീട്ടിലെത്താറുണ്ടായിരുന്നു.

Read More Entertainment Stories Here

Pearle Maaney Malayalam Actress

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: