/indian-express-malayalam/media/media_files/2024/12/19/HCL97EBrv7LCjbBuMAcQ.jpg)
Panchayath Jetty Ott
Panchayat Jetty Ott: മറിമായത്തിലൂടെ മലയാളികൾക്ക് സുപരിചിതരായ മണികണ്ഠൻ പട്ടാമ്പി, സലിം ഹസൻ എന്നിവർ തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് 'പഞ്ചായത്ത് ജെട്ടി'. ജൂലൈയിൽ തിയേറ്ററിലെത്തിയ ചിത്രം മാസങ്ങൾക്കു ശേഷം ഒടിടിയിലൂടെ കൂടുതൽ പ്രേക്ഷകരിലേക്ക് എത്തുകയാണ്.
യാത്രാ സൗകര്യങ്ങൾ കുറഞ്ഞ ഒരു നാട്ടിൻപുറത്തിന്‍റെ ജീവിതത്തുടിപ്പുകളാണ് ചിത്രം അവതരിപ്പിക്കുന്നത്. മണികണ്ഠൻ പട്ടാമ്പി, സലിം ഹസൻ, സലിം കുമാർ, നിയാസ് ബക്കർ, റിയാസ്, വിനോദ് കോവൂർ, രചന നാരായണൻകുട്ടി, സ്നേഹ ശ്രീകുമാർ, ഉണ്ണി രാജ, രാഘവൻ, മണി ഷൊർണൂർ, ഗീതി സംഗീത, ഒ.പി. ഉണ്ണികൃഷ്ണൻ, ഉണ്ണി നായർ എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ.
സപ്തത രംഗ് ക്രിയേഷൻസും ഗോവിന്ദ് ഫിലിംസും ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണ്. ഗാനങ്ങൾ - സന്തോഷ് വർമ്മ, രഞ്ജിൻ രാജിൻ്റെ താണു സംഗീതം. ഛായാഗ്രഹണം ക്രിഷ് കൈമൾ. എഡിറ്റിംഗ് -ശ്യാം ശശിധരൻ.
Panchayat Jetty Ott: പഞ്ചായത്ത് ജെട്ടി ഒടിടി
മനോരമ മാക്സിലൂടെയാണ് പഞ്ചായത്ത് ജെട്ടി ഒടിടിലെത്തുന്നത്. ഡിസംബർ 24 മുതൽ ചിത്രം സ്ട്രീമിങ് ആരംഭിക്കും.
Read More
- കോടിക്കണക്കിന് ആരാധകരുള്ള റാപ്പർ; കൊണ്ടോട്ടിക്കാരൻ സൂരജ് ഹനുമാൻകൈൻഡായ കഥ
- മമ്മൂക്ക മാത്രമല്ല, ഞാനുമുണ്ട്: സ്വയം എയറിൽ കേറി പിഷാരടി
- ബേസിൽ യൂണിവേഴ്സിറ്റിയിലേക്ക് പുതിയ എൻട്രി; മമ്മൂക്കയെ കുടുക്കിയത് കൊച്ചുകുറുമ്പി
- ഇതിപ്പോ ട്രെൻഡായി മാറിയോ?; ബേസിൽ യൂണിവേഴ്സിൽ പുതിയ അഡ്മിഷനായി രമ്യ നമ്പീശൻ
- New OTT Release : 'കഥ ഇതുവരെ' ഒടിടിയിൽ;ചിത്രം എവിടെ കാണാം?
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.