/indian-express-malayalam/media/media_files/2024/12/19/j6DeKUAWDZC9w7i8MB3D.jpg)
ഹനുമാൻകൈൻഡ്
ലോകമെമ്പാടുമുള്ള സംഗീതപ്രേമികൾക്ക് ഇന്നേറെ പരിചിതമാണ് ഹനുമാൻകൈൻഡ് എന്ന പേര്. ആഗോളതലത്തിൽ ട്രെൻഡിങായ 'ബിഗ് ഡോഗ്സ്' എന്ന റാപ് സോങിനു പിന്നിലെ റാപ്പർ. മരണക്കിണറിൽ ഓടുന്ന ബൈക്കിലും കാറിലും ലൈവ് സ്റ്റണ്ട് നടത്തിക്കൊണ്ട് ഹനുമാൻകൈൻഡ് അവതരിപ്പിച്ച റാപ് സോങ് 18 കോടി വ്യൂസ് ആണ് ഇതുവരെ നേടിയത്. എന്നാൽ ലോകമറിയപ്പെടുന്ന ഹനുമാൻകൈൻഡ് ശരിക്കും മലയാളിയാണ്, മലപ്പുറം കൊണ്ടോട്ടി സ്വദേശി. ആഷിഖ് അബുവിന്റെ പുതിയ ചിത്രം റൈഫിൾ ക്ലബ്ബിലൂടെ സിനിമയിലും അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് ഹനുമാൻ കൈൻഡ്.
റൈഫിൾ ക്ലബ്ബ് പ്രമോഷനിടെ ഹനുമാൻ കൈൻഡിനെ കുറിച്ച് നടി സുരഭി ലക്ഷ്മി പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. "ഹനുമാൻ കൈൻഡ് എന്നു കേട്ടപ്പോൾ, ഹനുമാൻഭക്തനായതുകൊണ്ടാവും ഇങ്ങനെ പേരിട്ടത് എന്നാണ് വിചാരിച്ചത്. മൊത്തം ഇംഗ്ലീഷിലായിരുന്നു ആൾടെ സംസാരം. ദൈവമേ, ഇവനോട് ഞാനെങ്ങനെ അടുക്കും എന്നോർത്തു. പതിയെ പതിയെ സംസാരിച്ചുവന്നപ്പോഴാണ് അവൻ പറഞ്ഞത്, ഞാൻ കൊണ്ടോട്ടിക്കാരൻ സൂരദ് ആണെന്ന്. അത്രയും പളുങ്കു മനസ്സുള്ളയാളാണ് ഹനുമാൻകൈൻഡ്," സുരഭി ലക്ഷ്മിയുടെ വാക്കുകളിങ്ങനെ.
സൂരജ് ഹനുമാൻകൈൻഡ് ആയ കഥ
മലപ്പുറം കൊണ്ടോട്ടിയുടെ അടുത്ത് സ്ഥിതി ചെയ്യുന്ന നെടിയിരുപ്പ് ആണ് സൂരജിന്റെ സ്വദേശം. എന്നാൽ ലോകത്തിന്റെ പല കോണുകളിലായാണ് സൂരജ് വളർന്നത്. പ്രമുഖ ഓയിൽഫീൽഡ് കമ്പനിയിലെ ജീവനക്കാരനായ അച്ഛന്റെ ജോലിയുമായി ബന്ധപ്പെട്ട് ആഫ്രിക്കയിലും യുഎഇയിലുമെല്ലാം താമസിക്കേണ്ടി വന്നു. ഒടുവിൽ കുടുംബം യുഎസിലെ ടെക്സാസിൽ സ്ഥിരതാമസമാക്കി. ബിസിനസ് അഡ്മിനിസ്ട്രേഷനിൽ ബിരുദം നേടിയ ശേഷം ഇന്ത്യയിൽ തിരിച്ചെത്തി ഗോൾഡ്മാൻ സാക്സിൽ ചേരുകയായിരുന്നു സൂരജ്.
സൂരജ് ഹനുമാൻകൈൻഡ് എന്ന പേരു സ്വീകരിച്ചതിനു പിന്നിലും ചില കാരണങ്ങളുണ്ട്, ഇന്ത്യൻ റൂട്ടുകളുള്ള ഹനുമാൻ എന്ന പേരും ലോകത്തെ മുഴുവൻ ഉൾപ്പെടുത്താൻ ‘മാൻകൈൻഡ്’എന്ന വാക്കും ചേർത്താണ് ‘ഹനുമാൻ കൈൻഡ്' എന്ന പേര് സൂരജ് കണ്ടെത്തിയത്.
റൈഫിൾ ക്ലബ്ബിൽ അനുരാഗ് കശ്യപിന്റെ മകനായാണ് ഹനുമാൻകൈൻഡ് എത്തിയത്. ഭീര എന്ന കഥാപാത്രം തന്റെ മാനറിസം കൊണ്ടും കഥാപാത്രത്തിന്റെ പ്രത്യേകത കൊണ്ടും ശ്രദ്ധ നേടുമ്പോൾ, തന്റെ സിനിമാ അരങ്ങേറ്റം അവിസ്മരണീയമാക്കിയിരിക്കുകയാണ് ഹനുമാൻകൈൻഡ്.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.