scorecardresearch

Painkili Trailer: 'ഭ്രാന്താണെന്ന് സമ്മതിച്ചാൽ തീരുന്ന പ്രശ്നേ ഇപ്പൊ ചേട്ടനുള്ളൂ;' പൊട്ടിച്ചിരിപ്പിച്ച് 'പൈങ്കിളി' ട്രെയിലർ എത്തി

Painkili Trailer: 'രോമാഞ്ചം', 'ആവേശം' എന്നീ സൂപ്പർഹിറ്റ് ചിത്രങ്ങളുടെ സംവിധായകനായ ജിതു മാധവൻ രചന നിർവഹിക്കുന്ന ചിത്രമാണ് 'പൈങ്കിളി'

Painkili Trailer: 'രോമാഞ്ചം', 'ആവേശം' എന്നീ സൂപ്പർഹിറ്റ് ചിത്രങ്ങളുടെ സംവിധായകനായ ജിതു മാധവൻ രചന നിർവഹിക്കുന്ന ചിത്രമാണ് 'പൈങ്കിളി'

author-image
Entertainment Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update

Painkili malayalam Movie Trailer: സജിൻ ഗോപുവും അനശ്വര രാജനും പ്രധാന വേഷത്തിൽ എത്തുന്ന 'പൈങ്കിളി'യുടെ ട്രെയിലർ പുറത്തിറക്കി. വാലന്‍റൈൻസ് ദിനമായ ഫെബ്രുവരി 14ന് പുറത്തിറങ്ങുന്ന ചിത്രം റൊമാന്റിക്- കോമഡി വിഭാഗത്തിലായിരിക്കുമെന്നാണ് ട്രെയിലർ സൂചിപ്പിക്കുന്നത്. തിയേറ്ററുകളിൽ കൂട്ടിച്ചിരി പരത്താൽ സാധിക്കുന്ന തമാശകൾ നിറഞ്ഞതാണ് ട്രെയിലർ.

Advertisment

ആവേശം, പൊൻമാൻ തുടങ്ങിയ ചിത്രങ്ങൾക്ക് ശേഷം സജിൻ ഗോപു അഭിനയിക്കുന്ന ചിത്രമാണിത്. സജിൻ ഗോപു ആദ്യമായി നായക വേഷത്തിൽ എത്തുന്ന ചിത്രംകൂടിയാണിത്. നടൻ ശ്രീജിത്ത് ബാബു സംവിധാനം ചെയ്യുന്ന ചിത്രത്തിൽ 'ആവേശം' സിനിമയിലൂടെ ശ്രദ്ധേയനായ റോഷൻ ഷാനവാസ് ഉള്‍പ്പെടെ നിരവധി താരങ്ങള്‍ ഒരുമിക്കുന്നുണ്ട്.

ഫഹദ് ഫാസിൽ ആന്‍റ് ഫ്രണ്ട്സിന്‍റേയും അർബൻ ആനിമലിന്‍റേയും ബാനറിൽ ഫഹദ് ഫാസിൽ, ജിതു മാധവൻ എന്നിവർ ചേർന്നാണ് പൈങ്കിളിയുടെ നിർമ്മാണം. 'രോമാഞ്ചം', 'ആവേശം' എന്നീ ചിത്രങ്ങളുടെ സംവിധായകനായ ജിതു മാധവൻ രചന നിർവഹിക്കുന്ന ചിത്രമെന്ന പ്രത്യേകതയും പൈങ്കിളിക്ക് ഉണ്ട്.

ചന്തു സലീംകുമാർ, അബു സലിം, ജിസ്മ വിമൽ, ലിജോ ജോസ് പെല്ലിശ്ശേരി, റിയാസ് ഖാൻ, അശ്വതി ബി, അമ്പിളി അയ്യപ്പൻ, പ്രമോദ് ഉപ്പു, അല്ലുപ്പൻ, ശാരദാമ്മ, വിജയ് ജേക്കബ്, ദേവനന്ദ, ദീപു പണിക്കർ, സുനിത ജോയ്, ജൂഡ്സൺ, അജയ്, സുലേഖ, പ്രണവ് യേശുദാസ്, ഷിബുകുട്ടൻ, അരവിന്ദ്, പുരുഷോത്തമൻ, നിഖിൽ, സുകുമാരൻ തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തിൽ അഭിനയിക്കുന്നത്.

Advertisment

Read More

Trailer Anaswara Rajan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: