/indian-express-malayalam/media/media_files/2025/02/15/u5amQ4KOZb6jvoCTs5WK.jpg)
Painkili OTT Release
Painkili Ott Release Date, Platform: സജിൻ ഗോപുവിനെയും അനശ്വര രാജനെയും പ്രധാനകഥാപാത്രങ്ങളാക്കി നടൻ ശ്രീജിത്ത് ബാബു സംവിധാനം ചെയ്യത വിജയ ചിത്രമാണ് 'പൈങ്കിളി'. റൊമാൻസിനും കോമഡിക്കും പ്രധാന്യം നൽകി ഒരുക്കിയ ചിത്രം ഫെബ്രുവരി 14 വാലന്‍റൈൻസ് ദിനത്തിലാണ് തിയേറ്ററുകളിലെത്തിയത്. ഇപ്പോഴിതാ, ചിത്രം ഒടിടിയിൽ റിലീസിന് തയ്യാറെടുക്കുകയാണ്.
സജിൻ ഗോപു ആദ്യമായി നായക വേഷത്തിൽ എത്തിയ ചിത്രമാണ് പൈങ്കിളി. 'ആവേശം' സിനിമയിലൂടെ ശ്രദ്ധേയനായ റോഷൻ ഷാനവാസ് ഉള്‍പ്പെടെ നിരവധി താരങ്ങളും ചിത്രത്തിലുണ്ട്. ഫഹദ് ഫാസിൽ ആന്‍റ് ഫ്രണ്ട്സിന്‍റേയും അർബൻ ആനിമലിന്‍റേയും ബാനറിൽ ഫഹദ് ഫാസിൽ, ജിതു മാധവൻ എന്നിവർ ചേർന്നാണ് പൈങ്കിളിയുടെ നിർമ്മാണം.
'രോമാഞ്ചം', 'ആവേശം' എന്നീ ചിത്രങ്ങളുടെ സംവിധായകനായ ജിതു മാധവൻ രചന നിർവഹിച്ച ചിത്രമാണ് പൈങ്കിളി. ചന്തു സലീംകുമാർ, അബു സലിം, ജിസ്മ വിമൽ, ലിജോ ജോസ് പെല്ലിശ്ശേരി, റിയാസ് ഖാൻ, അശ്വതി ബി, അമ്പിളി അയ്യപ്പൻ, പ്രമോദ് ഉപ്പു, അല്ലുപ്പൻ, ശാരദാമ്മ, വിജയ് ജേക്കബ്, ദേവനന്ദ, ദീപു പണിക്കർ, സുനിത ജോയ്, ജൂഡ്സൺ, അജയ്, സുലേഖ, പ്രണവ് യേശുദാസ്, ഷിബുകുട്ടൻ, അരവിന്ദ്, പുരുഷോത്തമൻ, നിഖിൽ, സുകുമാരൻ തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തിൽ അഭിനയിക്കുന്നത്.
Painkili Ott: പൈങ്കിളി ഒടിടി
മനോരമ മാക്സിലൂടെ പൈങ്കിളി ഒടിടിയിൽ എത്തുമെന്നാണ് റിപ്പോർട്ട്. ചിത്രത്തിന്റെ സ്ട്രീമിങ് തീയതി പുറത്തുവിട്ടിട്ടില്ല. അതേസമയം, പൈങ്കിളിയുടെ ഒടിടി റിലീസുമായി ബന്ധപ്പെട്ട ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.
Read More
- നടി അഭിനയ വിവാഹിതയാകുന്നു; വിവാഹം ഏപ്രിലിൽ
- കാർത്തിക മുതൽ വിന്ദുജ വരെ; ഒത്തുകൂടി പ്രിയനായികമാർ
- Ponman & Oru Jaathi Jathakam OTT: പൊന്മാനും ഒരു ജാതി ജാതകവും എവിടെ കാണാം?
- Dragon OTT: ബോക്സ് ഓഫീസിൽ 127 കോടി; ഡ്രാഗൺ ഇനി ഒടിടിയിലേക്ക്
- Ponman OTT: പൊൻമാൻ ഒടിടിയിലേക്ക്; സ്ട്രീമിങ് തീയതി പുറത്ത്
- New OTT Release: ഈ ആഴ്ച ഒടിടിയിലെത്തിയ 9 മലയാളചിത്രങ്ങൾ
- കഷ്ടപ്പാടുകളിലേക്ക് ഭാഗ്യദേവതയായി അവൾ എത്തിയപ്പോൾ; മാറിമറിഞ്ഞത് ബാബുവിന്റെ ജീവിതം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.