/indian-express-malayalam/media/media_files/2025/02/25/QP5DQYZxZzgdm97zdf9e.jpg)
Ouseppinte Osiyathu Ott
Ouseppinte Osiyathu Ott Release Date and Platform: ഔസേപ്പിന്റേയും മൂന്നാണ്മക്കളുടെയും കഥ പറയുന്ന ചിത്രമാണ് അടുത്തിടെ തിയേറ്ററുകളിലെത്തിയ 'ഔസേപ്പിന്‍റെ ഒസ്യത്ത്.' വിജയരാഘവൻ ടൈറ്റിൽ കഥാപാത്രമായെത്തുന്ന ചിത്രത്തിൽ, ദിലീഷ് പോത്തൻ, കലാഭവൻ ഷാജോൺ, ഹേമന്ത് മേനോൻ തുടങ്ങി നിരവധി താരങ്ങൾ സുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.
നവാഗതനായ ശരത്ചന്ദ്രൻ ആർ.ജെ ആണ് ഔസേപ്പിന്‍റെ ഒസ്യത്ത് സംവിധാനം ചെയ്യുന്നത്. മെയ്ഗൂർ ഫിലിംസിന്റെ ബാനറിൽ എഡ്‍വേർഡ് അന്തോണിയാണ് ചിത്രത്തിന്‍റെ നിർമ്മാണം. ഫസൽ ഹസൻ രചനയും അരവിന്ദ് കണ്ണാ ബിരൻ ഛായാഗ്രഹണവും നിർവഹിക്കുന്നു. ബി. അജിത് കുമാറാണ് ചിത്രത്തിന്റെ എഡിറ്റിങ് കൈകാര്യം ചെയ്യുന്നത്. സുമേഷ് പരമേശ്വർ, അക്ഷയ് മേനോൻ എന്നിവരാണ് സംഗീതം ഒരുക്കിയിരിക്കുന്നത്.
ലെന, ജോജി മുണ്ടക്കയം, കനി കുസൃതി, ജയിംസ് എല്യാ, അഞ്ജലി കൃഷ്ണൻ, ശ്രീരാഗ്, സജാദ് ബ്രൈറ്റ്, ജോർഡി പൂഞ്ഞാർ, സെറിൻ ഷിഹാബ്, ബ്രിട്ടോ ഡേവീസ്, അജീഷ് എന്നിവരാണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
Ouseppinte Osiyathu OTT: ഔസേപ്പിന്‍റെ ഒസ്യത്ത് ഒടിടി
ആമസോൺ പ്രൈം വീഡിയോയിലൂടെയാണ് ഔസേപ്പിന്‍റെ ഒസ്യത്ത് ഒടിടിയിലെത്തിയിരിക്കുന്നത്. ചിത്രം സ്ട്രീമിങ് ആരംഭിച്ചു.
Read More
- ഭാവാഭിനയത്തിന്റെ രസതന്ത്രം; ആക്ഷനും കട്ടിനും ഇടയിലുള്ള ലാലേട്ടൻ്റെ ഷോട്ട് പങ്കുവച്ച് തരുൺ മൂർത്തി
- കൊണ്ടാട്ടം സോങ് വരുന്നെന്ന് തരുൺ മൂർത്തി; 'തേങ്ങ ഉടയ്ക്ക് സ്വാമീ' എന്ന് ആരാധകർ
- ഷാരൂഖിന്റെ സ്വന്തം രവി സിങ്ങും പൂജയും; കൈപ്പറ്റുന്നത് റെക്കോർഡ് പ്രതിഫലം
- Bromance OTT: പറഞ്ഞതിലും ഒരു ദിവസം മുൻപെയെത്തി; ബ്രോമാൻസ് ഇപ്പോൾ ഒടിടിയിൽ കാണാം
- അന്ന് ദുൽഖറിന്റെ കട്ട ഫാൻ; ഇന്ന് ഡിക്യു പടത്തിൽ അസിസ്റ്റന്റ്
- ആറാം തമ്പുരാനിൽ നിങ്ങൾ കണ്ടത് എന്നെ തന്നെ; ഒടുവിൽ ആ രഹസ്യം വെളിപ്പെടുത്തി ഉർവശി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us