scorecardresearch

നഷ്ടപരിഹാരം ലഭിക്കാതെ പിവിആറിൽ മലയാളം സിനിമ പ്രദർശിപ്പിക്കില്ല; തിരിച്ചടിച്ച് ഫെഫ്ക

ഡിജിറ്റൽ കണ്ടന്റ് പ്രൊജക്ഷനുമായി ബന്ധപ്പെട്ടുള്ള തർക്കത്തെ തുടർന്നാണ് മലയാളം സിനിമകളുടെ ബുക്കിങ് പിവിആർ ബഹിഷ്ക്കരിച്ചത്

ഡിജിറ്റൽ കണ്ടന്റ് പ്രൊജക്ഷനുമായി ബന്ധപ്പെട്ടുള്ള തർക്കത്തെ തുടർന്നാണ് മലയാളം സിനിമകളുടെ ബുക്കിങ് പിവിആർ ബഹിഷ്ക്കരിച്ചത്

author-image
Entertainment Desk
New Update
FEFKA | PVR

ചിത്രം: സ്ക്രീൻഗ്രാബ്

മലയാളം സിനിമകൾ ബഹിഷ്ക്കരിച്ച പിവിആർ മള്‍ട്ടിപ്ലെക്സ് ശൃംഖലയ്ക്കെതിരെ പ്രതികരണവുമായി ഫെഫ്ക. പിവിആര്‍ കയ്യൂക്ക് കാണിക്കുകയാണ്, പ്രദര്‍ശനം നടത്താതിരുന്ന ദിവസങ്ങളിലെ നഷ്ടപരിഹാരം നല്‍കാതെ ഗ്രൂപ്പിന് മലയാള സിനിമകള്‍ നല്‍കില്ല, വാര്‍ത്താസമ്മേളനത്തിൽ സിനിമ പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്ക വ്യക്തമാക്കി.

Advertisment

നിലപാടിനോട് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ സഹകരിക്കാമെന്ന് അറിയിച്ചിട്ടുണ്ടെന്നും ഫെഫ്ക ഭാരവാഹികൾ പറഞ്ഞു. പരിഹാരം ഉണ്ടായില്ലെങ്കിൽ പ്രതിഷേധം പിവിആർ സ്ക്രീനുകളിലേക്ക് വ്യാപിപ്പിക്കും. പിവിആറിന്‍റെ നീക്കം പുതിയ സിനിമകള്‍ക്ക് വലിയ തിരിച്ചടിയാണ്, ഫെഫ്ക അറിയിച്ചു.

ഡിജിറ്റൽ കണ്ടന്റ് പ്രൊജക്ഷനുമായി ബന്ധപ്പെട്ടുള്ള തർക്കത്തെ തുടർന്നാണ് മലയാളം സിനിമകളുടെ ബുക്കിങ് പിവിആർ ബഹിഷ്ക്കരിച്ചത്. വിഷു റിലീസായെത്തിയ, വർഷങ്ങൾക്കു ശേഷം, ആവേശം, ജയ് ഗണേഷ്, മാരിവില്ലിൻ ഗോപുരങ്ങൾ തുടങ്ങിയ ചിത്രങ്ങൾക്ക് ഇതു തിരിച്ചടിയായി.

യുഎഫ്ഒ, ക്യൂബ് തുടങ്ങിയ കമ്പനികളാണ്, നിലവിൽ നിർമ്മാണം പൂർത്തിയാകുന്ന മലയാളം സിനിമകളുടെ ഡിജിറ്റൽ കണ്ടന്റ് മാസ്റ്ററിങ് ചെയ്തു തിയറ്ററുകളിൽ എത്തിക്കുന്നത്. എന്നാൽ ഇതിനായി ഉയർന്ന നിരക്കാണ് കമ്പനികൾ ഈടാക്കുന്നത്. ഇതിനെതിരെ, പ്രൊഡ്യൂസേഴ്സ് ഡിജിറ്റൽ കണ്ടന്റ് എന്ന സംവിധാനത്തിലൂടെ നിർമാതാക്കളുടെ സംഘടന സ്വന്തമായി മാസ്റ്ററിങ് യൂണിറ്റ് ആരംഭിച്ചിരുന്നു. പുതിയതായി ആരംഭിക്കുന്ന തിയേറ്ററുകളിൽ ഈ സംവിധാനം ഉപയോഗിക്കണമെന്ന് നിർമാതാക്കളുടെ സംഘടന ആവശ്യപ്പെട്ടിരുന്നു. 

Advertisment

പിവിആർ അടുത്തിടെ കൊച്ചിയിലെ ഫോറം മാളിൽ തുടങ്ങിയ പുതിയ തിയറ്ററുകളിലും ഈ സംവിധാനം കൊണ്ടുവരണമെന്ന് നിർമാതാക്കളുടെ സംഘടന ആവശ്യപ്പെട്ടിരുന്നു. ഈ നടപടിയോട് വിയോജിച്ചാണ് പിവിആറിന്റെ ഭാഗത്തു നിന്ന് ഇങ്ങനൊരു നടപടിയുണ്ടായിരിക്കുന്നത്. തുടർ വിജയങ്ങളിലൂടെ മലയാളം സിനിമ ഇന്ത്യയോട്ടാകെ ശ്രദ്ധനേടുന്ന സാഹചര്യത്തിൽ പിവിആറിന്റെ നടപടിക്കെതിരെ വ്യാപക വിമർശനമാണ് ഉണ്ടായത്.

Read More Entertainment Stories Here

Multyplux Theatre Fefka

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: