scorecardresearch

നിഖില വിമലിനു പിന്നിൽ മുഖം മറച്ച് അണിയറപ്രവർത്തകർ; 'പെണ്ണ് കേസിൽ' പെട്ടവർ വൈറൽ

നിഖില വിമല്‍, ഹക്കീം ഷാജഹാന്‍, അജു വര്‍ഗ്ഗീസ്, രമേശ് പിഷാരടി, ഇര്‍ഷാദ് അലി എന്നിവർ പ്രധാന കഥാപാത്രങ്ങളായെത്തുന്ന ചിത്രത്തിൻറെ ഷൂട്ടിംഗ് മൈസൂരിൽ ആരംഭിച്ചു

നിഖില വിമല്‍, ഹക്കീം ഷാജഹാന്‍, അജു വര്‍ഗ്ഗീസ്, രമേശ് പിഷാരടി, ഇര്‍ഷാദ് അലി എന്നിവർ പ്രധാന കഥാപാത്രങ്ങളായെത്തുന്ന ചിത്രത്തിൻറെ ഷൂട്ടിംഗ് മൈസൂരിൽ ആരംഭിച്ചു

author-image
Entertainment Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Pennu Case movie

നിഖില വിമല്‍ കേന്ദ്ര കഥാപാത്രമാകുന്ന 'പെണ്ണ് കേസ്' എന്ന സിനിമയുടെ ലൊക്കേഷൻ ചിത്രമാണ് ഇപ്പോൾ വൈറലാവുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് മൈസൂരിൽ ആരംഭിച്ചു. ഷൂട്ടിംഗ് ആരംഭിച്ച വിശേഷം അനൗൺസ് ചെയ്തുകൊണ്ട് അണിയറപ്രവർത്തകർ പുറത്തുവിട്ട ചിത്രമാണ് ശ്രദ്ധ നേടുന്നത്. നായികയായ നിഖില വിമലിനു പിറകിൽ മുഖം പൊത്തിപ്പിടിച്ചു നിൽക്കുന്ന അണിയറപ്രവർത്തകരെയാണ് ചിത്രത്തിൽ കാണാനാവുക.

Advertisment

അതു സംഭവം കലക്കിയെന്നാണ് ആരാധകരുടെ കമന്റ്. ബാക്കി ഉള്ളവർക്ക് കോവിഡ് ആണോ?, തലയിൽ മുണ്ടല്ലേ ഇടേണ്ടത്? എന്നിങ്ങനെ പോവുന്നു കമന്റുകൾ.

നിഖില വിമലിനൊപ്പം ഹക്കീം ഷാജഹാന്‍, അജു വര്‍ഗ്ഗീസ്, രമേശ് പിഷാരടി, ഇര്‍ഷാദ് അലി എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. നവാഗതനായ ഫെബിന്‍ സിദ്ധാര്‍ഥ് ആണ് ചിത്രത്തിന്റെ സംവിധാനം. 

Advertisment

ഇ4 എക്‌സിപെരിമെന്റ്, ലണ്ടന്‍ ടാക്കീസ് എന്നീ ബാനറുകളിൽ മുകേഷ് ആര്‍. മേത്ത, രാജേഷ് കൃഷ്ണ, സി.വി. സാരഥി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിർമ്മിക്കുന്നത്. ഛായാഗ്രഹണം ഷിനോസ്.  രശ്മി രാധാകൃഷ്ണന്‍, ഫെബിന്‍ സിദ്ധാര്‍ഥ് എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയത്. സംഗീതം- അങ്കിത് മേനോന്‍, എഡിറ്റര്‍- സരിന്‍ രാമകൃഷ്ണന്‍.

Read More

Nikhila Vimal Aju Varghese Ramesh Pisharody

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: