/indian-express-malayalam/media/media_files/UXnEjLV3LXS2fYQtZGwd.jpg)
New Friday OTT Release Film And Webseries
പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ഒരു പിടി സിനിമകളും വെബ് സീരീസുമാണ് ഇന്ന് വിവിധ ഒടിടി പ്ലാറ്റ്ഫോമുകളിലൂടെ എത്തുന്നത്. പുതിയ സിനിമ- സീരീസുകളും അവയുടെ ഒടിടി റിലീസ് തീയതിയും പ്ലാറ്റ്ഫോമും ഇതാ.
വാഴൈ ഒടിടി: Vaazhai OTT
മാരിസെൽവരാജിന്റെ സംവിധാനത്തിൽ തിയേറ്ററിൽ മികച്ച വിജയം നേടിയ ചിത്രമാണ് 'വാഴൈ.' ഓഗസ്റ്റ് 23നു തിയേറ്ററിലെത്തിയ ചിത്രം ഒടിടിയിൽ റിലീസ് ചെയ്തിരിക്കുകയാണ്. മലയാളി താരം നിഖില വിമൽ നായികയായ ചിത്രം ഡിസ്നി പ്ലസ് ഹോട്സ്റ്റാറിലൂടെയാണ് സ്ട്രീമിങ് ആരംഭിച്ചിരിക്കുന്നത്.
Jai Mahendran OTT: ജയ് മഹേന്ദ്രൻ
സൈജു കുറുപ്പ് കേന്ദ്ര കഥാപാത്രമായെത്തുന്ന മലയാളം വെബ് സീരീസാണ് 'ജയ് മഹേന്ദ്രൻ.' ജനപ്രിയ ഒടിടി പ്ലാറ്റ്ഫോമായ സോണി ലിവിന്റെ ആദ്യ മലയാളം ഒറിജിനൽ സീരീസാണ് ജയ് മഹേന്ദ്രൻ.
സൈജു കുറുപ്പിനൊപ്പം സുഹാസിനി, മിയ, സുരേഷ് കൃഷ്ണ, മണിയൻപിള്ള രാജു, ബാലചന്ദ്രൻ ചുള്ളിക്കാട്, വിഷ്ണു ഗോവിന്ദൻ, സിദ്ധാർഥ ശിവ തുടങ്ങി വൻ താരനിരയാണ് സീരീസിൽ അണിനിരക്കുന്നത്. ശ്രീകാന്ത് മോഹനാണ് സീരീസ് സംവിധാനം ചെയ്യുന്നത്. രചനയും നിർമാണവും നിർവഹിച്ചിരിക്കുന്നത് രാഹുൽ റിജി നായരാണ്.
സോണി ലിവിൽ ഇന്നു മുതൽ 'ജയ് മഹേന്ദ്രൻ' സ്ട്രീമിങ് ആരംഭിച്ചിരിക്കുന്നു.
സര്‍ഫിറ ഒടിടി: Sarfira OTT
സുധ കൊങ്കര സംവിധാനം ചെയ്ത് അക്ഷയ് കുമാർ നായകനായ സര്‍ഫിറ ഒടിടിയിൽ എത്തുന്നു. സൂര്യ നായകനായി 2020ൽ പുറത്തിറങ്ങിയ സൂരറൈ പോട്ര് എന്ന ചിത്രത്തിന്റെ ഹിന്ദി റീമേക്ക് ആണ് സര്‍ഫിറ. സൂരറൈ പോട്രിന്‍റെ സംവിധാനവും സുധ കൊങ്കര ആയിരുന്നു. 100 കോടി ബജറ്റില്‍ എത്തിയ ചിത്രമാണ് സർഫിറ. ഇന്ന് മുതൽ ഡിസ്നി പ്ലസ് ഹോട്സ്റ്റാറിലൂടെ 'സർഫിറ' സ്ട്രീമിങ് ആരംഭിക്കും.
Stree 2 OTT: സ്ത്രീ 2 ഒടിടി
ബോക്സ് ഓഫീസിൽ മിന്നും പ്രകടനം കാഴ്ച വച്ച, 826.15 കോടിയോളം കളക്റ്റ് ചെയ്ത 'സ്ത്രീ 2' ഒടിടിയിലെത്തി. അമർ കൗശിക് സംവിധാനം ചെയ്ത ചിത്രത്തിൽ രാജ്കുമാർ റാവു, ശ്രദ്ധ കപൂർ, അപർശക്തി ഖുറാന, പങ്കജ് ത്രിപാഠി, അഭിഷേക് ബാനർജി എന്നിവരാണ് പ്രധാന കഥാപാത്രങ്ങൾ. തമന്നയും അക്ഷയ് കുമാറും വരുൺ ധവാനും ചിത്രത്തിൽ അതിഥി വേഷങ്ങളിൽ എത്തുന്നു. 'സ്ത്രീ 2'ന്റെ ഡിജിറ്റൽ അവകാശം സ്വന്തമാക്കിയത് ആമസോൺ പ്രൈം വീഡിയോ ആണ്. ഇന്ന് മുതൽ ആമസോൺ പ്രൈമിൽ കാണാം.
Read More Entertainment Stories Here
- കാത്തിരിപ്പിനൊടുവിൽ നയൻതാര വിഘ്നേശ് വിവാഹം ഒടിടിയിലേക്ക്: Nayanthara Vignesh Shivan Wedding Documentary OTT Release On Netflix
 - ''അവൻ പോയതു മുതൽ എൻ്റെ ഹൃദയം തകർന്നിരിക്കുകയാണ്''; കല്യാണി പ്രിയദർശൻ
 - കപ്പിൾസ് ഇൻ ബ്ലാക്ക്: പൂർണ്ണിമയെ ചേർത്തു പിടിച്ച് ഇന്ദ്രജിത്ത്
 - ഫഹദ് ഫാസിലിനെ പോലെയൊരു അസാധ്യ നടനെ എവിടെയും കണ്ടിട്ടില്ല: രജനീകാന്ത്
 - Kishkindha Kandam OTT: കിഷ്കിന്ധാകാണ്ഡം എപ്പോൾ ഒടിടിയിൽ എത്തും? എവിടെ കാണാം?
 - 35 വർഷങ്ങൾക്കു ശേഷം 'ഒരു വടക്കൻ വീരഗാഥ' വീണ്ടും വെള്ളിത്തിരയിലേക്ക്; ആശംസകളുമായി മമ്മൂട്ടി; ടീസർ
 
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

 Follow Us