/indian-express-malayalam/media/media_files/2025/05/27/RV2GVnz1NjMBcGFcwIiy.jpg)
This Week Ott Malayalam, Tamil, Telugu
New Movies OTT Release Date & Platform: സിനിമാപ്രേമികൾ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ഒരുപിടി സിനിമകളാണ് ഈ വാരാന്ത്യത്തോടെ ഒടിടിയിൽ എത്തുന്നത്. വിവിധ ഒടിടി പ്ലാറ്റ്ഫോമുകളിലൂടെ സ്ട്രീമിംഗ് ആരംഭിക്കുന്ന ചിത്രങ്ങൾ ഏതൊക്കെ? അവ എപ്പോൾ, എവിടെ കാണാം? എന്നു നോക്കാം.
Thudarum OTT: തുടരും ഒടിടി
മോഹൻലാലിനെയും ശോഭനയേയും കേന്ദ്ര കഥാപാത്രങ്ങളാക്കി തരുൺ മൂർത്തി സംവിധാനം ചെയ്ത 'തുടരും' തിയേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുകയാണ്. ആഗോളതലത്തിൽ ചിത്രം 232.25 കോടി കളക്ഷൻ നേടിയതായാണ് റിപ്പോർട്ട്. കേരള ബോക്‌സ് ഓഫീസിൽ 100 കോടി നേടിയ ആദ്യ മലയാള ചിത്രവുമാണ് തുടരും. 200 കോടി ക്ലബ്ബിലെത്തുന്ന മൂന്നാമത്തെ മലയാളം ചിത്രമെന്ന സവിശേഷതയും ചിത്രം ഇതിനകം സ്വന്തമാക്കിയിരുന്നു. ചിത്രത്തിൻറെ ഒടിടി റിലീസ് തീയതി ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുകയാണ്. ജിയോ ഹോട്സ്റ്റാറിലൂടെ ഈ മാസം 30 മുതൽ ചിത്രം സ്ട്രീമിങ് ആരംഭിക്കും.
Retro OTT: റെട്രോ ഒടിടി
സൂര്യ നായകനായി അടുത്തിടെ പുറത്തിറങ്ങിയ ചിത്രമാണ് ആരാധകർ ആകാംക്ഷയോടെ കാത്തിരുന്ന റെട്രോ. സമ്മിശ്ര പ്രതികരണങ്ങളാണ് ചിത്രം തിയേറ്ററുകളിൽ നേടിയത്. കാർത്തിക്ക് സുബ്ബരാജ് ആണ് ചിത്രം സംവിധാനം ചെയ്തത്. പൂജാ ഹെഗ്‌ഡെ ആണ് ചിത്രത്തിൽ നായികയായെത്തുന്നത്. പ്രേക്ഷകരുടെ പ്രിയ താരങ്ങളായ ജോജു ജോർജ്, ജയറാം, കരുണാകരൻ തുടങ്ങി വമ്പൻ താര നിരയാണ് ചിത്രത്തിലുള്ളത്. ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത് സന്തോഷ് നാരായണനാണ്. നെറ്റ്ഫ്ലിക്സിലൂടെയാണ് റെട്രോ ഒടിടിയിലെത്തുന്നത്. മേയ് 31 മുതൽ ചിത്രം സ്ട്രീമിങ് ആരംഭിക്കും. തമിഴിനു പുറമേ മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം കാണാം.
Also Read: 'നരിവേട്ടയെ പ്രശംസിച്ചതിന് ഉണ്ണി മുകുന്ദൻ മർദിച്ചു;' പരാതിയുമായി മാനേജർ
HIT 3 OTT: ഹിറ്റ് 3 ഒടിടി
സൂപ്പർഹിറ്റ് വിജയമായി മാറിയ ഹിറ്റ് ഫ്രാഞ്ചൈസിയുടെ മൂന്നാമത് ചിത്രമായ 'ഹിറ്റ് 3' മികച്ച പ്രതികരണമാണ് തിയേറ്ററുകളിൽ നേടിയത്. ചിത്രം ഇപ്പോൾ ഒടിടിയിലൂടെ വീണ്ടും പ്രേക്ഷകരിലേക്ക് എത്തുകയാണ്. തെലുങ്ക് സൂപ്പര്‍താരം നാനി ആണ് ചിത്രത്തിൽ നായകനായെത്തുന്നത്. നാനിയുടെ 32-ാമത് ചിത്രമാണ് ഹിറ്റ് 3. അർജുൻ സർക്കാർ എന്ന പൊലീസ് ഓഫീസറുടെ വേഷത്തിലാണ് നാനി എത്തുന്നത്. ഫ്രാഞ്ചൈസിയിലെ മുൻ ചിത്രങ്ങളെ അപേക്ഷിച്ച് വയലൻസിനും ആക്ഷനും കൂടുതൽ പ്രാധാന്യം നൽകിയാണ് മുന്നാം ഭാഗം ഒരുക്കിയിരിക്കുന്നത്. നെറ്റ്ഫ്ലിക്ലിലൂടെയാണ് ഹിറ്റ് 3 ഒടിടിയിലെത്തുന്നത്. മേയ് 29 മുതൽ ചിത്രം സ്ട്രീമിങ് ആരംഭിക്കും.
Tourist Family OTT: ടൂറിസ്റ്റ് ഫാമിലി ഒടിടി
സമീപകാലത്ത് തിയേറ്ററുകളിൽ സർപ്രൈസ് ഹിറ്റായി മാറിയ ചിത്രമാണ് ടൂറിസ്റ്റ് ഫാമിലി. ശശികുമാറും സിമ്രാനും ഒന്നിച്ച ചിത്രം 50 കോടിയിൽ അധികമാണ് കളക്ഷൻ നേടിയത്. മേയ് ഒന്നിനായിരുന്നു ചിത്രം തിയേറ്ററുകളിൽ എത്തിയത്. നവാഗതനായ അഭിഷാൻ ജീവിന്ത് സംവിധാനം ചെയ്ത ചിത്രം മികച്ച പ്രതികരണമാണ് നേടിയത്. മില്യൺ ഡോളർ പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന ഈ ചിത്രത്തിൽ സിമ്രാൻ, മിഥുൻ ജയ്ശങ്കർ, കമലേഷ് ജഗൻ, രമേശ് തിലക്, ഇളങ്കോ കുമാരവേൽ, എംഎസ് ഭാസ്‌കർ, കമലേഷ് ജെഗൻ, ശ്രീജ രവി തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. തമിഴ്‌നാട്ടിലേക്ക് നുഴഞ്ഞുകയറി അനധികൃതമായി അഭയം തേടുന്ന ഒരു ശ്രീലങ്കൻ തമിഴ് കുടുംബത്തെ ചുറ്റിപ്പറ്റിയാണ് ചിത്രം. ടൂറിസ്റ്റ് ഫാമിലി ഈ മാസം അവസാനത്തോടെ ഒടിടിയിലേക്ക് എത്തുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
Read More
- ഇവിടെ നരിവേട്ട നടക്കുമ്പോൾ അവിടെ തത്തയുമായി കളിച്ചിരിക്കുന്നോ?; ശ്രദ്ധേയമായി ടൊവിനോയുടെ വീഡിയോ
- "നമ്മളില്ലേ..." എന്ന് മനോജ് കെ. ജയൻ; ചത്തൊടുങ്ങേണ്ടി വന്നാലും തിരിഞ്ഞുനോക്കില്ലെന്ന് ആരാധകർ
- ആനയെക്കാൾ വലിയ ഉറുമ്പ്, ഭീമൻ ഒച്ച്; ഭീതിനിറച്ച് അത്ഭുതദ്വീപ് രണ്ടാം ഭാഗം; വീഡിയോ
- നരിവേട്ട ഞെട്ടിച്ചോ? ബോക്‌സ് ഓഫീസിൽ ഇതുവരെ നേടിയത്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.