scorecardresearch

ഇവിടെ നരിവേട്ട നടക്കുമ്പോൾ അവിടെ തത്തയുമായി കളിച്ചിരിക്കുന്നോ?; ശ്രദ്ധേയമായി ടൊവിനോയുടെ വീഡിയോ

ആദ്യ ദിനം കേരള ബോക്സ് ഓഫീസിൽ 1.75 കോടി എന്ന മികച്ച ഓപ്പണിങ് നേടി വിജയകുതിപ്പു തുടരുകയാണ് ടൊവിനോയുടെ ഏറ്റവും പുതിയ ചിത്രം നരിവേട്ട

ആദ്യ ദിനം കേരള ബോക്സ് ഓഫീസിൽ 1.75 കോടി എന്ന മികച്ച ഓപ്പണിങ് നേടി വിജയകുതിപ്പു തുടരുകയാണ് ടൊവിനോയുടെ ഏറ്റവും പുതിയ ചിത്രം നരിവേട്ട

author-image
Entertainment Desk
New Update
Tovino Thomas Vacation Family Photos

ടൊവിനോ തോമസ്

ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്ത പൊളിറ്റിക്കൽ സോഷ്യോ ത്രില്ലറാണ് 'നരിവേട്ട'. മേയി 23ന് തിയേറ്റർ റിലീസായ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. ആദ്യ ദിനം കേരള ബോക്സ് ഓഫീസിൽ 1.75 കോടി നേടി മികച്ച ഓപ്പണിങാണ് ചിത്രം സ്വന്തമാക്കിയിരിക്കുന്നത്. എന്നാൽ ഈ തിരക്കിൽ നിന്നൊക്കെ മാറി ടെൻഷനുകളൊന്നുമില്ലാതെ കളിച്ചു ചിരിച്ചിരിക്കുന്ന ടൊവിനോയുടെ ചിത്രങ്ങളും വീഡിയോയുമാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. 

Advertisment

Also Read: കൃത്യമായ രാഷ്ട്രീയം, ചർച്ച ചെയ്യപ്പെടേണ്ട ചിത്രം; നരിവേട്ടയെ പ്രശംസിച്ച് പി. ജയരാജൻ

കുടുംബത്തോടൊപ്പം അവധി ആഘോഷത്തിലാണ് ടൊവിനോ. ഭാര്യയും മക്കളും ഒപ്പമുള്ള യാത്രയിലെ രസകരമായ ചിത്രങ്ങൾ താരം തൻ്റെ സോഷ്യൽ മീഡിയ പേജിലൂടെയാണ് പങ്കുവച്ചിരിക്കുന്നത്. എവിടെയാണെന്നതിലല്ല, ആരൊക്കെ കൂടെയുണ്ടെന്നതാണ് പ്രധാനം' എന്ന കുറിപ്പുമായി ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരിക്കുന്നു. 

Advertisment

Also Read: Narivetta Review: ചരിത്രത്തിന്റെ കനവും കാമ്പുമുള്ള സിനിമ; നരിവേട്ട റിവ്യൂ

ചിത്രങ്ങൾക്കൊപ്പം തൻ്റെ കൈയ്യിൽ തത്തകളെ ബാലൻസ് ചെയ്ത് കളിപ്പിച്ചു കൊണ്ടിരിക്കുന്ന വീഡിയോയും ടൊവിനോ പോസ്റ്റ് ചെയ്തിട്ടുണ്ട്. 'ഇവിടെ നമ്മളേയൊക്കെ ടിക്കറ്റിന് ക്യൂ നിർത്തിയിട്ട് പുള്ളി അവിടെ പക്ഷികളുമായി കളിക്കുവാ' എന്ന് ഒരു ആരാധകൻ കമൻ്റ് ചെയ്തിട്ടുണ്ട്. ഒപ്പം നിരവധി പേർ നരിവേട്ടയിലെ അഭിനയത്തെ പ്രശംസിക്കുന്നുമുണ്ട്. 

Also Read: നരിവേട്ട ഞെട്ടിച്ചോ? ബോക്സ് ഓഫീസിൽ ഇതുവരെ നേടിയത്

വർഗീസ് പീറ്റർ എന്ന പൊലീസ് ഉദ്യോഗസ്ഥൻ്റെ വേഷത്തിലാണ് ടൊവിനോ ചിത്രത്തിൽ എത്തുന്നത്. സുരാജ് ഹെഡ് കോൺസ്റ്റബിൾ ബഷീർ അഹമ്മദ് എന്ന കഥാപാത്രത്തേയും, ചേരൻ ഡിഐജി രഘുറാം കേശവ് എന്ന കഥാപാത്രത്തെയും അവതരിപ്പിക്കുന്നു. 'മറവികൾക്കെതിരായ ഓർമ്മയുടെ പോരാട്ടം' എന്ന ടാഗ് ലൈനോടെ എത്തിയ ചിത്രം അതിജീവനത്തിന്റെ ശക്തമായ പ്രതികരണം കൂടിയാണ് പങ്കുവെക്കുന്നത്. 

പ്രൊഡക്ഷന്‍ ക്വാളിറ്റിയില്‍ വിട്ടുവീഴ്ച ചെയ്യാത്ത രീതിയിൽ ഒരുക്കിയിരിക്കുന്ന നരിവേട്ട ടോവിനോയുടെ കരിയർ ബെസ്റ്റ് കഥാപാത്രമാണെന്നാണ് ആരാധകരുടെ അഭിപ്രായം. ഇന്ത്യൻ സിനിമാ കമ്പനിയുടെ ബാനറിൽ ഷിയാസ് ഹസ്സൻ, ടിപ്പു ഷാൻ എന്നിവർ ചേർന്നാണ് നരിവേട്ടയുടെ നിർമ്മാണം.

Read More: ഉമാ നായരുടെ മകളുടെ വിവാഹത്തിൽ താരമായത് മലയാളികളുടെ ഈ ആദ്യകാല നായിക

Tovino Thomas

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: