scorecardresearch

നരിവേട്ട ഞെട്ടിച്ചോ? ബോക്സ് ഓഫീസിൽ ഇതുവരെ നേടിയത്

Narivetta Box Office Collection: വാരാന്ത്യം ബോക്സ് ഓഫീസ് കളക്ഷൻ കാര്യമായി ഉയരുമെന്നാണ് സൂചന

Narivetta Box Office Collection: വാരാന്ത്യം ബോക്സ് ഓഫീസ് കളക്ഷൻ കാര്യമായി ഉയരുമെന്നാണ് സൂചന

author-image
Entertainment Desk
New Update
Narivetta, 1

Narivetta Box Office Collection Day 2

ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹര്‍ സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമാണ് 'നരിവേട്ട'. പൊളിറ്റിക്കല്‍ സോഷ്യോ ത്രില്ലറായെത്തിയ ചിത്രം മികച്ച പ്രതികരണമാണ് നേടുന്നത്. ഇന്ത്യൻ സിനിമാ കമ്പനിയുടെ ബാനറിൽ ഷിയാസ് ഹസ്സൻ, ടിപ്പു ഷാൻ എന്നിവർ ചേർന്നാണ് നരിവേട്ടയുടെ നിർമ്മാണം.

Advertisment

ബോക്സ് ഓഫീസിൽ ചിത്രത്തിന് നേട്ടമുണ്ടാക്കാനായെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. ആദ്യ ദിനം കേരള ബോക്സ് ഓഫീസിൽ 1.75 കോടി നേടി മികച്ച ഓപ്പണിങാണ് ചിത്രം സ്വന്തമാക്കിയിരിക്കുന്നത്. രണ്ടാം ദിനം മികച്ച ബുക്കിങ്ങും ചിത്രത്തിന് ലഭിക്കുന്നുണ്ട്. രണ്ടാം ദിനം ആദ്യ ഷേകൾക്ക് ശേഷം ചിത്രം ഇന്ത്യയിൽ നിന്ന് മാത്രം 2.66 കോടി രൂപ ആകെ നേടിയതായി ഇൻഡസ്ട്രി ട്രാക്കറായ സാക്നിൽക്ക് റിപ്പോർട്ടു ചെയ്തു. വാരാന്ത്യം ബോക്സ് ഓഫീസ് കളക്ഷൻ കാര്യമായി ഉയരുമെന്നാണ് സൂചന.

പ്രൊഡക്ഷന്‍ ക്വാളിറ്റിയില്‍ വിട്ടുവീഴ്ചയ ചെയ്യാത്ത രീതിയിൽ ഒരുക്കിയിരിക്കുന്ന നരിവേട്ട ടോവിനോയുടെ കരിയർ ബെസ്റ്റ് കഥാപാത്രമാണെന്നാണ് ആരാധകരുടെ അഭിപ്രായം. സുരാജ് വെഞ്ഞാറമൂടും തമിഴ് സംവിധായകനും നടനുമായ ചേരനും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. 

Also Read: ചരിത്രത്തിന്റെ കനവും കാമ്പുമുള്ള സിനിമ; നരിവേട്ട റിവ്യൂ

വർഗീസ് പീറ്റർ എന്ന പൊലീസ് ഉദ്യോഗസ്ഥന്റെ വേഷത്തിലാണ് ടൊവിനോ ചിത്രത്തിൽ എത്തുന്നത്. സുരാജ് ഹെഡ് കോൺസ്റ്റബിൾ ബഷീർ അഹമ്മദ് എന്ന കഥാപാത്രത്തേയും ചേരൻ ഡിഐജി രഘുറാം കേശവ് എന്ന കഥാപാത്രത്തെയും അവതരിപ്പിക്കുന്നു. 'മറവികൾക്കെതിരായ ഓർമ്മയുടെ പോരാട്ടം' എന്ന ടാഗ് ലൈനോടെ എത്തിയ ചിത്രം അതിജീവനത്തിന്റെ ശക്തമായ പ്രതികരണം കൂടിയാണ് പങ്കുവെക്കുന്നത്. 

Advertisment

അബിൻ ജോസഫ് ആണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. പ്രിയംവദ കൃഷ്ണ, ആര്യ സലിം, റിനി ഉദയകുമാർ എന്നിവരും മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ജേക്സ് ബിജോയിയാണ് ചിത്രത്തിനായി സംഗീതം ഒരുക്കിയിരിക്കുന്നത്. ഛായാഗ്രഹണം വിജയ്, ഷമീർ മുഹമ്മദ്‌ എഡിറ്റിങ് എന്നിവ നിർവ്വഹിക്കുന്നു.

Read More

Box Office Suraj Venjarammud Tovino Thomas

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: