scorecardresearch

ഉമാ നായരുടെ മകളുടെ വിവാഹത്തിൽ താരമായത് മലയാളികളുടെ ഈ ആദ്യകാല നായിക

നടൻ സുരേഷ് ഗോപി, നടി ചിപ്പി, സോനാ നായർ തുടങ്ങിയവരും വിവാഹത്തിൽ പങ്കെടുത്തു

നടൻ സുരേഷ് ഗോപി, നടി ചിപ്പി, സോനാ നായർ തുടങ്ങിയവരും വിവാഹത്തിൽ പങ്കെടുത്തു

author-image
Entertainment Desk
New Update
Actress Karthika

ചിത്രം: ഇൻസ്റ്റഗ്രാം

സീരിയലുകളിലൂടെയും സിനിമകളിലൂടെയും മലയാളികൾക്ക് പ്രിയങ്കരിയായ നടിയാണ് ഉമ നായർ. കഴിഞ്ഞ ദിവസമായിരുന്നു ഉമാ നായരുടെ മകൾ ഗൗരിയുടെയും ഡെന്നിസിന്റെയും വിവാഹം. ചലച്ചിത്ര മേഖലയിൽനിന്ന് അടക്കം നിരവധി പ്രമുഖരാണ് വിവാഹത്തിൽ പങ്കെടുത്തത്. 

Advertisment

വിവാഹത്തിൽ നിന്നുള്ള ചിത്രങ്ങളും വീഡിയോകളും സാമൂഹ്യ മാധ്യമങ്ങളിൽ ശ്രദ്ധനേടുകയാണ്. മലയാളികൾ ഇന്നും ഓർത്തിരിക്കുന്ന ഒട്ടേറെ കഥാപാത്രങ്ങൾ സമ്മാനിച്ച നടി കാർത്തികയും ചടങ്ങിൽ പങ്കെടുത്തു. വിവാഹ വേദിയിൽ എത്തിയ കാർത്തികയുടെ ദൃശ്യങ്ങൾ ഓൺലൈനിൽ ശ്രദ്ധനേടുകയാണ്.

നടൻ സുരേഷ് ഗോപി, നടി ചിപ്പി, സോനാ നായർ തുടങ്ങിയവരും വിവാഹത്തിൽ പങ്കെടുത്തു.

Advertisment

തിരുവന്തപുരം സ്വദേശിനിയായ കാർത്തിക, 1979ൽ പുറത്തിറങ്ങിയ പ്രഭാത സന്ധ്യ എന്ന സിനിമയിൽ ശ്രീവിദ്യയുടെ ചെറുപ്പകാലം അഭിനയിച്ചുകൊണ്ടാണ് ചലച്ചിത്ര മേഖലയിലേക്ക് ചുവടുവയ്ക്കുന്നത്. പിന്നീട് പത്മരാജൻ സംവിധാനം ചെയ്ത ദേശാടനക്കിളി കരയാറില്ല എന്ന ചിത്രത്തിൽ മോഹൻലാലിന്റെ നായികയായി അഭിനയിച്ചു. മോഹൻലാലിനൊപ്പം നിരവധി ചിത്രങ്ങളിൽ അഭിനയിച്ച കാർത്തിക, 1985- 90 കാലത്തെ മലയാളത്തിലെ മുൻ നിരനായികമാരിലൊരാളായി മാറി. 

Also Read: കൃത്യമായ രാഷ്ട്രീയം, ചർച്ച ചെയ്യപ്പെടേണ്ട ചിത്രം; നരിവേട്ടയെ പ്രശംസിച്ച് പി. ജയരാജൻ

ഇരുപതോളം സിനിമകളിൽ അഭിനയിച്ച കാർത്തിക, ഗാന്ധിനഗർ സെക്കന്റ് സ്ട്രീറ്റ്, സന്മനസ്സുള്ളവര്‍ക്ക് സമാധാനം, ഉണ്ണികളേ ഒരു കഥ പറയാം തുടങ്ങിയ ചിത്രങ്ങളിൽ ശ്രദ്ധനേടി. ഡോക്ടർ സുനിലാണ് ഭർത്താവ്.

Read More

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: