scorecardresearch

New OTT Release: ഒടിടിയിൽ കാണാം ഏറ്റവും പുതിയ 10 ചിത്രങ്ങൾ

New OTT Release: ഒടിടിയിൽ എത്തിയ ഏറ്റവും പുതിയ ചിത്രങ്ങളും സ്ട്രീമിങ് പ്ലാറ്റ്ഫോമുകളും അറിയാം

New OTT Release: ഒടിടിയിൽ എത്തിയ ഏറ്റവും പുതിയ ചിത്രങ്ങളും സ്ട്രീമിങ് പ്ലാറ്റ്ഫോമുകളും അറിയാം

author-image
Entertainment Desk
New Update
This Week Ott, 1

Latest OTT Release

New OTT Release Movies:വിവിധ പ്ലാറ്റ്ഫോമുകളിലൂടെ നിരവധി പുതിയ ചിത്രങ്ങൾ ഒടിടിയിൽ സ്ട്രീമിങ് ആരംഭിച്ചിട്ടുണ്ട്. ഒടിടിയിൽ എത്തിയ പുതിയ ചിത്രങ്ങളും സ്ട്രീമിങ് പ്ലാറ്റ്ഫോമുകളും അറിയാം.

Sikandar OTT: സിക്കന്ദർ

Advertisment

സൽമാൻ ഖാനെ നായകനാക്കി എ.ആർ മുരുകദോസ് സംവിധാനം ചെയ്ത ചിത്രമാണ് ഈദ് റിലീസായി തിയേറ്ററുകളിലെത്തിയ 'സിക്കന്ദർ.' പൊളിറ്റിക്കൽ ആക്ഷൻ ത്രില്ലറായെത്തിയ സിക്കന്ദർ ഇപ്പോൾ ഒടിടിയിലൂടെ വീണ്ടും പ്രേക്ഷകരിലേക്ക് എത്തിയിരിക്കുകയാണ്. സഞ്ജയ് രാജ്കോട്ട് എന്ന കഥാപാത്രത്തെയാണ് സൽമാൻ ഖാൻ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. രശ്മിക മന്ദാനയാണ് ചിത്രത്തിൽ നായികയായെത്തുന്നത്. നാലു വർഷത്തിനു ശേഷം എ.ആർ മുരുകദോസ് സംവിധാന രംഗത്തേക്കു തിരിച്ചെത്തിയ ചിത്രമാണ് സിക്കന്ദർ. ചിത്രം നെറ്റ്ഫ്ലിക്സിൽ സ്ട്രീമിങ് ആരംഭിച്ചു.


സൈജു കുറുപ്പ്, അര്‍ജുന്‍ അശോകന്‍ എന്നിവർ പ്രധാന കഥാപാത്രങ്ങളായെത്തിയ ചിത്രമാണ് അടുത്തിടെ തിയേറ്ററുകളിലെത്തിയ 'അഭിലാഷം'. ഷംസു സെയ്ബയുടെ സംവിധാനത്തിലൊരുങ്ങിയ ചിത്രം ഒടിടിയിൽ പ്രദർശനത്തിനൊരുങ്ങുകയാണ്. മണിയറയിലെ അശോകന്‍ എന്ന ചിത്രത്തിനു ശേഷം ഷംസു സെയ്ബ സംവിധാനം ചെയ്ത ചിത്രമാണ് അഭിലാഷം. ചിത്രം മനോരമ മാക്സിൽ സ്ട്രീമിങ് ആരംഭിച്ചു.

Hunt OTT: ഹണ്ട് ഒടിടി

Advertisment


ഭാവനയെ പ്രധാനകഥാപാത്രമാക്കി ഷാജി കൈലാസ് സംവിധാനം ചെയ്ത ചിത്രമാണ് 'ഹണ്ട്'. പാരാനോർമൽ ത്രില്ലർ വിഭാഗത്തിൽ വരുന്ന ചിത്രമാണ് ഹണ്ട്. ചിന്താമണി കൊലക്കേസ് എന്ന സൂപ്പർ ഹിറ്റിന് ശേഷം ഭാവന- ഷാജി കൈലാസ് കൂട്ടുകെട്ടിൽ ഒരുങ്ങിയ ചിത്രം കൂടിയാണിത്. ഭാവന, ചന്തുനാഥ്‌, രഞ്ജി പണിക്കർ, അദിതി രവി, അനു മോഹൻ, നന്ദു, അജ്മൽ, ഡൈൻ ഡേവിസ് തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിലുണ്ട്. ചിത്രം മനോരമാ മാക്സിൽ കാണാം.

Gangers OTT: ഗ്യാങ്ങേഴ്സ് ഒടിടി


സുന്ദർ സി, വടിവേലു എന്നിവർ പ്രധാന വേഷങ്ങളിലെത്തിയ തമിഴ് ചിത്രമാണ് അടുത്തിടെ തിയേറ്ററുകളിൽ എത്തിയ 'ഗ്യാങ്ങേഴ്സ്.' കോമഡി ത്രില്ലറായി ഒരുങ്ങിയ ഗ്യാങ്ങേഴ്സ് ഇപ്പോൾ ഒടിടിയിലൂടെ കൂടുതൽ പ്രേക്ഷകരിലേക്ക് എത്തിയിരിക്കുകയാണ്. ഹൈറർ ചിത്രമായ 'അരൺമനൈ 4'ന് ശേഷം ശേഷം സുന്ദർ സി സംവിധാനം ചെയ്ത ചിത്രമാണ് ഗ്യാങ്ങേഴ്സ്. പതിനഞ്ചു വർഷങ്ങൾക്ക് ശേഷം സുന്ദറും വടിവേലുവും വീണ്ടും ഒന്നിക്കുന്നു എന്നതും ഈ ചിത്രത്തിന്റെ പ്രത്യേകതയാണ്. ആമസോൺ പ്രൈം വീഡിയോയിലൂടെയാണ് ഗ്യാങ്ങേഴ്സ് ഒടിടിയിലെത്തിയിരിക്കുന്നത്. തമിഴിനു പുറമെ മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിൽ ചിത്രം സ്ട്രീമിങ് ആരംഭിച്ചിട്ടുണ്ട്.

Iyer in Arabia OTT: അയ്യർ ഇൻ അറേബ്യ


ധ്യാൻ ശ്രീനിവാസൻ, മുകേഷ്, ഉർവശി, ഷൈൻ ടോം ചാക്കോ, ദുർഗ്ഗാ കൃഷ്ണ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എം.എ നിഷാദ് തിരക്കഥയെഴുതി സംവിധാനം ചെയ്ത 'അയ്യർ ഇൻ അറേബ്യ' ഒടിടിയിലെത്തി. വെൽത്ത് ഐ പ്രൊഡക്ഷൻസിന്റെ ബാനറിൽ വിഘ്‌നേഷ് വിജയകുമാർ നിർമ്മിച്ച ചിത്രത്തിൽ ജാഫർ ഇടുക്കി, അലൻസിയർ, മണിയൻപിള്ള രാജു, കൈലാഷ്, സുധീർ കരമന, സോഹൻ സീനുലാൽ, ഉല്ലാസ് പന്തളം, ജയകൃഷ്ണൻ എന്നിവർ പ്രധാന വേഷങ്ങളിൽ ചിത്രത്തിലെത്തുന്നു. Sun NXT-ൽ ചിത്രം ലഭ്യമാണ്.

Parannu Parannu Parannu Chellan OTT: പറന്ന് പറന്ന് പറന്ന് ചെല്ലാൻ


സിദ്ധാർത്ഥ് ഭരതൻ, ഉണ്ണി ലാലു എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച 'പറന്ന് പറന്ന് പറന്ന് ചെല്ലാൻ' ഒടിടിയിൽ എത്തി. ലുക്മാൻ നായക വേഷത്തിൽ എത്തിയ നോമാൻസ് ലാൻഡ് എന്ന ചിത്രത്തിന്റെ സംവിധായകനായ ജിഷ്ണു ഹരീന്ദ്രയാണ് ചിത്രത്തിന്റെ സംവിധായകൻ. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് വിഷ്ണുരാജ് ആണ്. മനോരമ മാക്സിൽ ചിത്രം സ്ട്രീമിങ് ആരംഭിച്ചു.

Robinhood OTT: റോബിൻഹുഡ്


ഓസ്ട്രേലിയൻ ക്രിക്കറ്റ് താരം ഡേവിഡ് വാർണർ അതിഥി വേഷത്തിലെത്തിയ തെലുങ്ക് ചിത്രമാണ് അടുത്തിടെ തിയേറ്ററുകളിലെത്തിയ 'റോബിൻഹുഡ്'. തെലുങ്ക് താരം നിഥിൻ പ്രധാനവേഷത്തിലെത്തുന്ന ചിത്രത്തിൽ മലയാളി നടൻ ഷൈൻ ടോം ചാക്കോ അടക്കം വൻ താരനിരയാണ് അഭിനയിച്ചിരിക്കുന്നത്. ചിത്രം ഒടിടിയിൽ പ്രദർശനം ആരംഭിച്ചിരിക്കുകയാണ്. ZEE5-ൽ ചിത്രം ലഭ്യമാണ്.

Maranamass OTT: മരണമാസ്സ്


ബേസിൽ ജോസഫ്,രാജേഷ് മാധവൻ എന്നിവർ പ്രധാന വേഷത്തിലെത്തുന്ന മരണമാസ്സ് ഒടിടിയിൽ സ്ട്രീമിങ് ആരംഭിച്ചു. സിജു സണ്ണി, പുളിയനം പൗലോസ്, സുരേഷ് കൃഷ്ണ, ബാബു ആന്റണി, അനിഷ്‌മ അനിൽകുമാർ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങൾ. നവാഗതനായ ശിവപ്രസാദാണ് ചിത്രത്തിന്റെ സംവിധായകൻ. ടോവിനോ തോമസ്, റാഫേൽ പൊഴോലിപറമ്പിൽ, ടിങ്സ്‌റ്റൺ തോമസ്, തൻസീർ സലാം എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചത്. സോണി ലിവിൽ ചിത്രം കാണാം.

Asthram OTT: അസ്ത്രം


ഷാം, നിരഞ്ജനി അശോകൻ എന്നിവർ പ്രധാന വേഷങ്ങളിലെത്തിയ തമിഴ് ചിത്രമാണ് ക്രൈം ത്രില്ലറായി തിയേറ്ററുകളിലെത്തിയ 'അസ്ത്രം.' അരവിന്ദ് രാജഗോപാൽ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. മാർച്ച് 21നാണ് ചിത്രം റിലീസു ചെയ്തത്. അസ്ത്രം ഇപ്പോൾ ഒടിടിയിലൂടെ കൂടുതൽ പ്രേക്ഷകരിലേക്ക് എത്തിയിരിക്കുകയാണ്. "Aha Tamil"-ലൂടെയാണ് ചിത്രം സ്ട്രീമിങ് ആരംഭിച്ചിട്ടുണ്ട്.

Ten Hours OTT: ടെൻ അവേഴ്സ് ഒടിടി


സിബി സത്യരാജ് പ്രധാനവേഷത്തിലെത്തിയ തമിഴ് ചിത്രമാണ് കഴിഞ്ഞ മാസം തിയേറ്ററുകളിലെത്തിയ 'ടെൻ അവേഴ്‌സ്'. മികച്ച പ്രതികരണം നേടിയ ചിത്രം ഒരു മാസത്തിനുള്ളിൽ ഒടിടിയിലൂടെ വീണ്ടും പ്രേക്ഷകരിലേക്ക് എത്തിയിരിക്കുകയാണ്. ഇളയരാജ കാളിയപ്പെരുമാൾ ആണ് ചിത്രത്തിന്റെ സംവിധാനം നിർവഹിച്ചിരിക്കുന്നത്. ആമസോൺ പ്രൈം വീഡിയോയിലൂടെയാണ് ടെൻ അവേഴ്സ് ഒടിടിയിലെത്തിയിരിക്കുന്നത്. ചിത്രം സ്ട്രീമിങ് ആരംഭിച്ചു. മലയാളം, തമിഴ് ഭാഷകളിൽ ചിത്രം ലഭ്യമാണ്.

Disney Hotstar Netflix Amazon OTT

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: