/indian-express-malayalam/media/media_files/2025/05/26/K7mj0gUzEFgi5FjBC84Y.jpg)
എഐ നിർമ്മിത ചിത്രം (യൂട്യൂബ്/Machine Movies)
മലയാള സിനിമ അതുവരെ കാണാത്ത ദൃശ്യാനുഭവമായിരുന്നു 2005 ൽ വിനയൻ 'അത്ഭുതദ്വീപ്' എന്ന ചിത്രത്തിലൂടെ പ്രേക്ഷകർക്ക് സമ്മാനിച്ചത്. ഗിന്നസ് പക്രുവിനൊപ്പം പൃഥ്വിരാജും പ്രധാന വേഷത്തിലെത്തിയ ചിത്രം മലയാള സിനിമയിലെ എക്കാലത്തെയും മികച്ച ഫാന്റസി ചിത്രമായി കണക്കാക്കാവുന്ന ഒന്നാണ്.
വർഷങ്ങൾക്കിപ്പുറം ചിത്രത്തിന്റെ രണ്ടാം ഭാഗം വരുമെന്ന റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു. രണ്ടാം ഭാഗത്തിൽ ഗിന്നസ് പക്രുവിനൊപ്പം ഉണ്ണി മുകുന്ദനാവും നായകാനായി എത്തുകയെന്ന് സംവിധായകൻ വിനയൻ നേരത്തെ അറിയിച്ചിരുന്നു.
Also Read: മെറ്റ് ഗാലയിൽ തിളങ്ങി മോഹൻലാലും മമ്മൂട്ടിയും; ഒപ്പം മലയാളികളുടെ പ്രിയ താരങ്ങളും; വീഡിയോ
ഇപ്പോഴിതാ, ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന്റെ ഫാൻമേഡ് ടീസർ എത്തിയിരിക്കുകയാണ്. പൂർണമായി എഐ ഉപയോഗിച്ചാണ് വീഡിയോ തയ്യാറാക്കിയിരിക്കുന്നത്. ആദ്യ ഭാഗത്തിലെ കഥാപാത്രങ്ങളായ പൃഥ്വിരാജ്, മല്ലിക കപൂര്‍, ജഗതി ശ്രീകുമാര്‍, ജഗദീഷ്, ഇന്ദ്രൻസ് തുടങ്ങിയ താരങ്ങളെയെല്ലാം ഉൾപ്പെടുത്തിയാണ് രസകരമായ ടീസർ ഒരുക്കിയിരിക്കുന്നത്.
അത്ഭുതദ്വീപിൽ നിന്ന് രക്ഷപെട്ട് പൃഥ്വിരാജും സംഘവും മറ്റൊരു ദ്വീപിലെത്തുന്നതാണു വീഡിയോയിൽ കാണിച്ചിരിക്കുന്നത്. ഭീമാകാരമായ ഉറുമ്പും ഒച്ചും മറ്റു ഭീകര ജീവികളുമെല്ലാമാണ് ദ്വീപിൽ സംഘത്തെ കാത്തിരിക്കുന്നത്. വീഡിയോ ഇതിനകം വൈറലായിട്ടുണ്ട്.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.