/indian-express-malayalam/media/media_files/2025/05/21/g5a3HibO5WJE06LlFZfU.jpg)
Kid Doctor Viral Video Photograph: (Screengrab)
വളർന്ന് വലുതാകുമ്പോൾ ആരാവണം എന്നാണ് ആഗ്രഹം? കുട്ടിക്കാലത്ത് നമ്മൾ ഏറെ കേട്ടിട്ടുള്ള ചോദ്യമാണ് ഇത്. ഡോക്ടറും പൈലറ്റും ബസ് ഡ്രൈവറും സിനിമാ നടനുമൊക്കെയാവണം എന്നെല്ലാമാവും ഉത്തരങ്ങൾ. ഇവിടെയിപ്പോൾ ഒരു കുരുന്ന് വളർന്ന് വലുതാവുന്നതിന് മുൻപ് തന്നെ ഡോക്ടറായി കഴിഞ്ഞു. സ്തെതസ്കോപ്പ് വെച്ച് പരിശോധിച്ച് രോഗിക്ക് എന്ത് സംഭവിക്കും എന്ന് പുള്ളി കണ്ടെത്തുകയും ചെയ്തു.
ബ്രീത്..ബ്രീത് എന്ന് പറഞ്ഞാണ് അവൻ സ്തെതസ്കോപ്പ് വെച്ച് പരിശോധിക്കുന്നത്. ഉടനെ തന്നെ രോഗിക്ക് എന്ത് സംഭവിക്കും എന്നും അവൻ പറയുന്നു. അതും ഒരു ദയയുമില്ലാതെ.. "പേയിക്കണ്ടേ, ചത്തുപോകേ..ഇങ്ങനെ പറഞ്ഞാണ് അവൻ രോഗിയെ ആശ്വസിപ്പിക്കുന്നത്.
ഏഴ് ലക്ഷത്തിന് മുകളിൽ ആളുകളാണ് ഈ വിഡിയോ ലൈക്ക് ചെയ്തിരിക്കുന്നത്. 9.4 മില്യൺ ആളുകൾ വിഡിയോ കണ്ടുകഴിഞ്ഞു. "ഡോക്ടർ ഒരു മാന്യനാണ്.. വേറെ ചില ഡോക്ടർമാർ ഉണ്ട് രോഗവിവരം ഒരിക്കലും പറയത്തില്ല.. ഡോക്ടർ അങ്ങനെയല്ല ഉള്ള കാര്യം മുഖത്തുനോക്കി പറഞ്ഞു," ഇങ്ങനെയെല്ലാമാണ് കമന്റുകൾ.
"ഓ സമാധാനം ആയി, ന്തോ വലിയ സൂക്കേട് ആണെന് ഓർത്തു പേടിച് ഇരിക്കുവാരുന്നു..പേടിക്കേണ്ട കുറച്ചുകഴിയുമ്പോൾ ചെറുതായിട്ടൊന്ന് ചത്തുപോകും അത്രയേ ഉള്ളൂ.." ഇങ്ങനെ പോകുന്നു കമന്റുകൾ.
Read More
- ആ കുതിര സൗണ്ട് തൂക്കി! ഈ മിമിക്രി വേറെ ലെവൽ; ആളൊരു കില്ലാടി തന്നെ
- മെറ്റ് ഗാലയിൽ തിളങ്ങി മോഹൻലാലും മമ്മൂട്ടിയും; ഒപ്പം മലയാളികളുടെ പ്രിയ താരങ്ങളും; വീഡിയോ
- 'റാമ്പിൽ തിളങ്ങി വിണ്ണിലെ താരങ്ങൾ,' അഞ്ഞൂറാൻ തൂക്കിയെന്ന് കമന്റ്; വൈറലായി വീഡിയോ
- 'ഇതെന്തോന്ന്... പിശാചുക്കളുടെ സംസ്ഥാന സമ്മേളനമോ?' പ്രണവിന്റെ പോസ്റ്റിൽ കമന്റുമായി ആരാധകർ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.