/indian-express-malayalam/media/media_files/2025/05/21/UwX6WU5Xcm78CSKTudwt.jpg)
Tesla Humanoid Robot Photograph: (Screengrab)
കറിക്കരിയും, വീട് അടിച്ച് വൃത്തിയാക്കും, കർട്ടനുകൾ ഇടും, പെട്ടികൾ അടക്കിവയ്ക്കും...ഇങ്ങനെ നമുക്ക് ആവശ്യമുള്ള വീട്ടുജോലികളൊക്കെ ചെയ്യാൻ ഒരു റോബോട്ടിനെ കിട്ടിയാലോ? അങ്ങനെയൊരു ഹ്യുമനോയിഡ് റോബോട്ടിനെ തങ്ങൾ തയ്യാറാക്കി കഴിഞ്ഞതായാണ് ടെസ്ല ആൻഡ് സ്പേക്സ് എക്സ് സിഇഒ ഇലോൺ മസ്ക് പ്രഖ്യാപിക്കുന്നത്.
വീട്ടുജോലികൾ നല്ല വൃത്തിയായി ചെയ്യുന്ന ടെസ്ലയുടെ ഹ്യുമനോയിഡ് റോബോട്ട് ഒപ്റ്റിമസിന്റെ വിഡിയോ വൈറലായി കഴിഞ്ഞു. എക്കാലത്തേയും വെച്ച് ഏറ്റവും വലിയ പ്രൊഡക്റ്റ് എന്ന ക്യാപ്ഷനോടെയാണ് ഇലോൺ മസ്ക് ഹ്യുമനോയിഡ് റോബോട്ടിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത്. ഇതിന് മുൻപ് ഇതുപോലൊരു പ്രൊഡക്റ്റ് ഉണ്ടായിട്ടില്ല എന്നും ഇനി ഉണ്ടാവുകയില്ല എന്നും മസ്ക് അവകാശപ്പെടുന്നു.
എക്സിൽ പങ്കുവെച്ച വിഡിയോ അഞ്ച് മില്യണിൽ അധികം ആളുകൾ കണ്ടുകഴിഞ്ഞു. ഈ ഹ്യുമനോയിഡ് റോബോട്ടിനെ ചൂണ്ടി സമ്മിശ്ര പ്രതികരണങ്ങളാണ് ഉയരുന്നത്. ഈ റോബോട്ടിനെ സ്വന്തമാക്കാൻ ആഗ്രഹിക്കാത്തവർ ആരുമുണ്ടാവില്ല എന്നെല്ലാമാണ് കമന്റുകൾ ഉയരുന്നത്.
The biggest product ever
— Kekius Maximus (@elonmusk) May 21, 2025
pic.twitter.com/AgmU7AjcDT
20,000 ഡോളർ മുതൽ 30,000 ഡോളർ വരെയായിരിക്കും ഒപ്റ്റിമസിന്റെ വില എന്നാണ് 2024ൽ ഇലോൺ മസ്ക് പറഞ്ഞിരുന്നത്. കാലിഫോർണിയയിലെ വാർണർ ബ്രോസ് ഡിസ്കവറി സ്റ്റുഡിയോയിൽ ഒപ്റ്റിമസിനെ ടെസ്ല പ്രദർശിപ്പിച്ചിരുന്നു.
വീട്ടുജോലികളെല്ലാം ചെയ്യാൻ പ്രാപ്തമായ ഹ്യുമനോയിഡ് റോബോട്ടുമായി ജർമ്മൻ റോബടിക് സ്റ്റാർട്ട് അപ്പ് കമ്പനിയായ ന്യൂറോ കഴിഞ്ഞ വർഷം രംഗത്തെത്തിയിരുന്നു. 4എൻഇ 1 എന്നായിരുന്നു ഈ റോബോട്ടുകൾക്ക് കമ്പനി പേരിട്ടിരുന്നത്.
Read More
- ആ കുതിര സൗണ്ട് തൂക്കി! ഈ മിമിക്രി വേറെ ലെവൽ; ആളൊരു കില്ലാടി തന്നെ
- മെറ്റ് ഗാലയിൽ തിളങ്ങി മോഹൻലാലും മമ്മൂട്ടിയും; ഒപ്പം മലയാളികളുടെ പ്രിയ താരങ്ങളും; വീഡിയോ
- 'റാമ്പിൽ തിളങ്ങി വിണ്ണിലെ താരങ്ങൾ,' അഞ്ഞൂറാൻ തൂക്കിയെന്ന് കമന്റ്; വൈറലായി വീഡിയോ
- 'ഇതെന്തോന്ന്... പിശാചുക്കളുടെ സംസ്ഥാന സമ്മേളനമോ?' പ്രണവിന്റെ പോസ്റ്റിൽ കമന്റുമായി ആരാധകർ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.