scorecardresearch

New OTT Release: ഈ ആഴ്ച ഒടിടിയിൽ എത്തിയ മലയാള ചിത്രങ്ങൾ

New Malayalam OTT Release This Week: ഈ ആഴ്ചയിൽ ഒടിടിയിൽ എത്തിയ ഏറ്റവും പുതിയ മലയാള ചിത്രങ്ങൾ ഇവയാണ്

New Malayalam OTT Release This Week: ഈ ആഴ്ചയിൽ ഒടിടിയിൽ എത്തിയ ഏറ്റവും പുതിയ മലയാള ചിത്രങ്ങൾ ഇവയാണ്

author-image
Entertainment Desk
New Update
New Malayalam OTT Release This Week  Jan. 31

New Malayalam OTT Release This Week

New malayalam OTT Release This Week: ഒടിടി പ്രേമികളുടെ വാരാന്ത്യത്തിനു കൂടുതൽ നിറപ്പകിട്ടേകുവാൻ രണ്ടു പുതിയ മലയാള ചിത്രങ്ങൾ കൂടി ഈ ആഴ്ച  ഒടിടിയിലേക്ക് എത്തിയിരിക്കുകയാണ്. 

Oshana OTT: ഓശാന 

Advertisment

ധ്യാൻ ശ്രീനിവാസൻ, അൽത്താഫ് സലിം, പുതുമുഖം ബാലാജി ജയരാജൻ, വർഷ വിശ്വനാഥ്, ഗൗരി ഗോപൻ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി എൻ.വി മനോജ് സംവിധാനം ചെയ്ത ചിത്രമാണ് 'ഓശാന' ഒടിടിയിലെത്തി. 

ബോബൻ സാമുവൽ, സ്‌മിനു സിജോ, സാബുമോൻ അബ്‌ദുസമദ്, നിഴലുകൾ രവി, അഞ്ജയ വി വി, ഷാജി മാവേലിക്കര, സബീറ്റ ജോർജ്, ചിത്ര നായർ, കൃഷ്‌ണ സജിത്ത്, ശ്രുതി, ലക്ഷ്‌മി, ആദിത്യൻ, ജാൻവി തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്ന ജിതിൻ ജോസ് ആണ്. മനോരമ മാക്സിലാണ് ഓശാന സ്ട്രീമിംഗ് ആരംഭിച്ചത്. 

Partners Ott: ധ്യാനിന്റെ പാർട്ണേഴ്സ് 

Advertisment

ധ്യാന്‍ ശ്രീനിവാസന്‍, കലാഭവൻ ഷാജോൺ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ നവീൻ ജോൺ സംവിധാനം ചെയ്ത  'പാർട്ണേഴ്സ്' ഒടിടിയിലെത്തി.   

കർണ്ണാടക അതിർത്തി ഗ്രാമത്തിൽ നടന്ന ഒരു യഥാര്‍ഥ സംഭവത്തെ ആസ്‍പദമാക്കിയുള്ളതാണ് ചിത്രം.  സാറ്റ്‌ന ടൈറ്റസ് ആണ് നായിക. സഞ്ജു ശിവറാം, അനീഷ് ഗോപാൽ, ദിനേശ് കൊല്ലപ്പള്ളി, ഹരീഷ് പേരാടി, ശ്രീകാന്ത് മുരളി, രാജേഷ് ശർമ്മ, ഡോ. റോണി, നീരജ ശിവദാസ്, ദേവിക രാജേന്ദ്രൻ, വൈഷ്ണവി, തെലുങ്ക് താരം മധുസൂദന റാവു എന്നിവരും ചിത്രത്തിലുണ്ട്. കൊല്ലപ്പള്ളി ഫിലിംസിന്‍റെ ബാനറില്‍ ദിനേശ് കൊല്ലപ്പള്ളിയാണ് പാർട്ണേഴ്സ് നിര്‍മ്മിച്ചിരിക്കുന്നത്. ഹരിപ്രസാദ്, പ്രശാന്ത് കെ വി, നവീൻ ജോൺ എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയത്. സൈന പ്ലേയിൽ പാർട്ണേഴ്സ് സ്ട്രീമിങ് ആരംഭിച്ചു. 

Identity OTT: ടൊവിനോയുടെ ഐഡന്റിറ്റി

ടൊവിനോ തോമസിനെ നായകനാക്കി അഖിൽ പോളും അനസ് ഖാനും ചേർന്നൊരുക്കിയ 'ഐഡന്റിറ്റി'  ഒടിടിയിലെത്തി. ടൊവിനോ, തൃഷ, വിനയ് റായി, മന്ദിര ബേദി, അജു വർഗീസ്, ഷമ്മി തിലകൻ, അർജുൻ രാധാകൃഷ്ണൻ, വിശാഖ് നായർ, അർച്ചന കവി എന്നിവരാണ് പ്രധാന അഭിനേതാക്കൾ. 

രാജു മല്യത്തും ഡോ. റോയി സി ജെയും ചേർന്നാണ് ചിത്രം നിർമ്മിച്ചത്. സംവിധായകരായ അഖിൽ പോളും അനസ് ഖാനും തിരക്കഥ ഒരുക്കി . ഛായാഗ്രഹണം അഖിൽ ജോർജ്, സംഗീതം ജേക്സ് ബിജോയി. ചിത്രസംയോജനം: ചമൻ ചാക്കോ.സീ5ൽ ആണ് ഐഡന്റിറ്റി സ്ട്രീമിംഗ് ആരംഭിച്ചിരിക്കുന്നത്. 

Pushpa 2 OTT: പുഷ്പ 2

ബോക്സ് ഓഫീസിൽ 1800 കോടിയോളം കളക്ഷൻ നേടിയ അല്ലു അർജുൻ ചിത്രം  'പുഷ്പ 2'  ഇപ്പോൾ ഒടിടിയിൽ കാണാം. നെറ്റ്ഫിക്സിലാണ് ചിത്രം സ്ട്രീമിംഗ് ആരംഭിച്ചിരിക്കുന്നത്. 

സുകുമാർ സംവിധാനം ചെയ്ത ചിത്രത്തിൽ അല്ലു അർജുനൊപ്പം രശ്മിക മന്ദാന, ഫഹദ് ഫാസിൽ, ജഗദീഷ് പ്രതാപ് ബണ്ഡാരി, സുനിൽ തുടങ്ങി വൻ താരനിരയുണ്ട്. 2021ൽ പുറത്തിറങ്ങിയ ബ്ലോക്ക്ബസ്റ്റർ ചിത്രമായ പുഷ്പ: ദി റൈസിൻ്റെ തുടർച്ചയാണ് 'പുഷ്പ 2'.

Read More

Dhyan Sreenivasan New Release OTT Tovino Thomas Allu Arjun Netflix

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: