/indian-express-malayalam/media/media_files/2025/05/16/UxNWVZlmdBxeLp7AlrFO.jpg)
New malayalam OTT Release This Week
New malayalam OTT Release Date & Platform: വിവിധ ഒടിടി പ്ലാറ്റ്ഫോമുകളിലൂടെ ഈ ആഴ്ച ഒടിടിയിലേക്ക് 6 ചിത്രങ്ങൾ കൂടി എത്തിയിരിക്കുകയാണ്. ബേസിൽ നായകനായ മരണമാസ്സ് മുതൽ സിദ്ധാർത്ഥ് ഭരതൻ, ഉണ്ണി ലാലു എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച 'പറന്ന് പറന്ന് പറന്ന് ചെല്ലാൻ' വരെ ഒടിടിയിൽ എത്തിയിരിക്കുകയാണ്.
ഈ ആഴ്ചയിലെ ഒടിടി റിലീസുകൾ ഏതൊക്കെ? ഏതു പ്ലാറ്റ്‌ഫോമുകളിൽ കാണാം? എന്നൊക്കെ നോക്കാം.
Maranamass OTT: മരണമാസ്സ്
ബേസിൽ ജോസഫ്,രാജേഷ് മാധവൻ എന്നിവർ പ്രധാന വേഷത്തിലെത്തുന്ന മരണമാസ്സ് ഒടിടിയിൽ സ്ട്രീമിങ് ആരംഭിച്ചു. സിജു സണ്ണി, പുളിയനം പൗലോസ്, സുരേഷ് കൃഷ്ണ, ബാബു ആന്റണി, അനിഷ്‌മ അനിൽകുമാർ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങൾ. നവാഗതനായ ശിവപ്രസാദാണ് ചിത്രത്തിന്റെ സംവിധായകൻ. ടോവിനോ തോമസ്, റാഫേൽ പൊഴോലിപറമ്പിൽ, ടിങ്സ്‌റ്റൺ തോമസ്, തൻസീർ സലാം എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചത്.
നടൻ സിജു സണ്ണിയുടേതാണ് കഥ. ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയത് സിജു സണ്ണിയും സംവിധായകൻ ശിവപ്രസാദും ചേർന്നാണ്. ചിത്രത്തിന്റെ ഛായാഗ്രഹണം- നീരജ് രവി, സംഗീതം- ജയ് ഉണ്ണിത്താൻ, എഡിറ്റിംഗ്- ചമൻ ചാക്കോ എന്നിവർ നിർവ്വഹിച്ചിരിക്കുന്നു. സോണി ലിവിൽ ചിത്രം കാണാം.
Iyer in Arabia OTT: അയ്യർ ഇൻ അറേബ്യ
ധ്യാൻ ശ്രീനിവാസൻ, മുകേഷ്, ഉർവശി, ഷൈൻ ടോം ചാക്കോ, ദുർഗ്ഗാ കൃഷ്ണ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എം.എ നിഷാദ് തിരക്കഥയെഴുതി സംവിധാനം ചെയ്ത 'അയ്യർ ഇൻ അറേബ്യ' ഒടിടിയിലെത്തി.
വെൽത്ത് ഐ പ്രൊഡക്ഷൻസിന്റെ ബാനറിൽ വിഘ്‌നേഷ് വിജയകുമാർ നിർമ്മിച്ച ചിത്രത്തിൽ ജാഫർ ഇടുക്കി, അലൻസിയർ, മണിയൻപിള്ള രാജു, കൈലാഷ്, സുധീർ കരമന, സോഹൻ സീനുലാൽ, ഉല്ലാസ് പന്തളം, ജയകൃഷ്ണൻ, സിനോജ് സിദ്ധിഖ്, ജയകുമാർ, ഉമ നായർ, ശ്രീലത നമ്പൂതിരി, രശ്മി അനിൽ, വീണ നായർ, നാൻസി,ദിവ്യ എം. നായർ, ബിന്ദു പ്രദീപ്, സൗമ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന അഭിനേതാക്കൾ. Sun NXT ലൂടെയാണ് ചിത്രം ഒടിടിയിലെത്തിയിരിക്കുന്നത്.
Asthram OTT: അസ്ത്രം
ഷാം, നിരഞ്ജനി അശോകൻ എന്നിവർ പ്രധാന വേഷങ്ങളിലെത്തിയ തമിഴ് ചിത്രമാണ് 'അസ്ത്രം.' അരവിന്ദ് രാജഗോപാൽ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. അസ്ത്രം ഇപ്പോൾ ഒടിടിയിൽ എത്തിയിരിക്കുകയാണ്.
ക്രൈം ത്രില്ലർ ചിത്രങ്ങൾ ഇഷ്ടപ്പെടുന്നവരാണ് നിങ്ങളെങ്കിൽ ഈ ചിത്രം പരിഗണിക്കാം. നിഗൂഢമായ ആത്മഹത്യകളും അതിലുള്ള അന്വേഷണവും ഞെട്ടിക്കുന്ന ചില കണ്ടെത്തലുകളുമെല്ലാമാണ് ചിത്രം പറയുന്നത്. നിഴൽഗൽ രവി, ജീവ രവി, നിരഞ്ജിനി എന്നിവരും ചിത്രത്തിൽ സുപ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. വെങ്കട്ടരാമൻ ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്ന ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത് സുന്ദരമൂർത്തി കെ.എസ് ആണ്. ഡിഎസ്എം ധനഷൺമുഖമണിയാണ് ചിത്രം നിർമ്മിക്കുന്നത്. Aha Tamilൽ ചിത്രം കാണാം.
Prathi Niraparadhiyaano OTT: പ്രതി നിരപരാധിയാണോ
വോള്‍ക്കാനോ സിനിമാസിന്റെ ബാനറില്‍ പ്രദീപ് നളന്ദ നിര്‍മിച്ച് സുനില്‍ പൊറ്റമ്മല്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത 'പ്രതി നിരപരാധിയാണോ?' ഒടിടിയിൽ എത്തി. ഇന്ദ്രന്‍സ്, ഹരീഷ് പേരടി, സുനില്‍ സുഗത, ശ്രീജിത്ത് രവി, നീന കുറുപ്പ് എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ. സഹസംവിധായകനും കോസ്റ്റ്യൂം ഡിസൈനറുമായ സുനിലിന്റെ ആദ്യ സംവിധാന സംരംഭമാണ് 'പ്രതി നിരപരാധിയാണോ?'.
നിഥിന്‍ രാജ്, ബാലാജി ശര്‍മ്മ, സുനില്‍ സുഗത, അരിസ്‌റ്റോ സുരേഷ്, കണ്ണന്‍ പട്ടാമ്പി, റിഷിക്ക് ഷാജ്, ബാബു അടൂര്‍, ബാലന്‍ പാറയ്ക്കല്‍, പ്രദീപ് ബാലന്‍, കുളപ്പുള്ളി ലീല, പാര്‍വതി, അനാമിക പ്രദീപ്, ആവണി തുടങ്ങിയവരും ചിത്രത്തിലുണ്ട്. നിര്‍മാതാവ് പ്രദീപ് നളന്ദയും ചിത്രത്തില്‍ ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
ഛായാഗ്രഹണം ഉത്പല്‍ വി നായനാര്‍, ഗാനരചന പി. ടി. ബിനു, ബി.കെ. ഹരിനാരായണന്‍, സംഗീതം അരുണ്‍ രാജ്, ആലാപനം വിനീത് ശ്രീനിവാസന്‍, അരുണ്‍ രാജ്, സിത്താര കൃഷ്ണകുമാര്‍, എഡിറ്റര്‍ ജോണ്‍കുട്ടി. പ്രൊഡക്ഷന്‍ ഡിസൈനര്‍ പ്രവീണ്‍ പരപ്പനങ്ങാടി. മനോരമ മാക്സിൽ ചിത്രം കാണാം.
Parannu Parannu Parannu Chellan OTT: പറന്ന് പറന്ന് പറന്ന് ചെല്ലാൻ
സിദ്ധാർത്ഥ് ഭരതൻ, ഉണ്ണി ലാലു എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച 'പറന്ന് പറന്ന് പറന്ന് ചെല്ലാൻ' ഒടിടിയിൽ എത്തി. ലുക്മാൻ നായക വേഷത്തിൽ എത്തിയ നോമാൻസ് ലാൻഡ് എന്ന ചിത്രത്തിന്റെ സംവിധായകനായ ജിഷ്ണു ഹരീന്ദ്രയാണ് ചിത്രത്തിന്റെ സംവിധായകൻ. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് വിഷ്ണുരാജ് ആണ്.
ഒരു പാലക്കാടൻ ഗ്രാമത്തിൽ ഒരു ദിവസം നടക്കുന്ന സംഭവവികാസങ്ങളാണ് ചിത്രത്തിന്റെ പ്രമേയം. വിജയരാഘവൻ, സജിൻ ചെറുകയിൽ, സമൃദ്ധി താര, ശ്രീജ ദാസ്, ശ്രീനാഥ് ബാബു, ദാസൻ കൊങ്ങാട്, രതീഷ് കുമാർ രാജൻ, കലാഭവൻ ജോഷി തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ.
മധു അമ്പാട്ടാണ് ഛായാഗ്രഹണം.എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ പ്രകാശ് ടി ബാലകൃഷ്ണൻ. എഡിറ്റർ സി ആർ ശ്രീജിത്ത്. ചിത്രത്തിന്റെ സംഗീതം ഒരുക്കിയത് ജോയ് ജിനിത്, രാംനാഥ് എന്നിവർ ചേർന്നാണ്. ബിജിഎം -ജോയ് ജിനിത്. മനോരമ മാക്സിൽ ചിത്രം സ്ട്രീമിംഗ് ആരംഭിച്ചു.
Robinhood OTT: റോബിൻഹുഡ്
ഓസ്ട്രേലിയൻ ക്രിക്കറ്റ് താരം ഡേവിഡ് വാർണർ അതിഥി വേഷത്തിലെത്തിയ തെലുങ്ക് ചിത്രമാണ് അടുത്തിടെ തിയേറ്ററുകളിലെത്തിയ 'റോബിൻഹുഡ്'. തെലുങ്ക് താരം നിഥിൻ പ്രധാനവേഷത്തിലെത്തുന്ന ചിത്രത്തിൽ മലയാളി നടൻ ഷൈൻ ടോം ചാക്കോ അടക്കം വൻ താരനിരയാണ് അഭിനയിച്ചിരിക്കുന്നത്. ചിത്രം ഒടിടിയിൽ പ്രദർശനം ആരംഭിച്ചിരിക്കുകയാണ്.
ശ്രീലീലയാണ് ചിത്രത്തിലെ നായിക. ഷിജു, ആടുകളം നരേൻ, മീം ഗോപി എന്നിവരും ചിത്രത്തിലുണ്ട്. ജി.വി പ്രകാശ് ആണ് ചിത്രത്തിനായി സംഗീതം ഒരുക്കിയിരിക്കുന്നത്. ZEE5-ൽ ചിത്രം കാണാം.
Read More
- അവതാരകയുടെ ചോദ്യങ്ങൾ അതിരുകടന്നു, അഭിമുഖത്തിൽ നിന്നിറങ്ങിപ്പോയി രേണു സുധി, വീഡിയോ
- യൂണിഫോം അണിഞ്ഞ് സ്കൂള്‍ കൂട്ടിയായി രേണു സുധി; വൈറലായി വീഡിയോ
- അവർ റെക്കോർഡുകളെ കുറിച്ച് സംസാരിക്കും, ഞാൻ ആരും കാണാത്ത നിങ്ങളുടെ പോരാട്ടങ്ങളും: അനുഷ്ക ശർമ
- അന്ന് നായികയ്ക്കു മുൻപെ നടന്ന വഴിപ്പോക്കൻ; ഇന്ന് നായകനെ വിറപ്പിച്ച എണ്ണം പറഞ്ഞ വില്ലൻ
- ജയിലർ 2 ചിത്രീകരണം; രജനീകാന്ത് കോഴിക്കോട്ടേക്ക്
- കീർത്തി സുരേഷിന്റെ ആസ്തി എത്രയെന്നറിയാമോ?
- ലോകത്തിലെ അതിസമ്പന്നരായ 10 നടന്മാർ ഇവരാണ്; പട്ടികയിൽ നാലാം സ്ഥാനത്ത് ഷാരൂഖ് ഖാൻ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.