scorecardresearch

എന്തുകൊണ്ടാണ് നമ്മൾ ഇത്ര വൈകിയത്; നയൻതാരയ്ക്ക് മുത്തമേകി നസ്രിയ

ആറ്റ്ലിയുടെ സംവിധാനത്തിൽ 2013ൽ പുറത്തിറങ്ങിയ 'രാജ റാണി'യിലാണ് ഇരുവരും ഒരുമിച്ച് അഭിനയിച്ചത്

ആറ്റ്ലിയുടെ സംവിധാനത്തിൽ 2013ൽ പുറത്തിറങ്ങിയ 'രാജ റാണി'യിലാണ് ഇരുവരും ഒരുമിച്ച് അഭിനയിച്ചത്

author-image
Entertainment Desk
New Update
Nazriya, Nayanthara

ചിത്രം: ഇൻസ്റ്റഗ്രാം

മലയാളം- തമിഴ് ഭാഷകളിൽ നിരവധി ആരാധകരെ സൃഷ്ടിച്ചിട്ടുള്ള താരങ്ങളാണ് നസ്രിയയും നയൻതാരയും. ആറ്റ്ലി സംവിധാനം ചെയ്ത് 2013ൽ പുറത്തിറങ്ങിയ 'രാജ റാണി'യിലാണ് ഇരുവരും ഒരുമിച്ച് അഭിനയിച്ചത്. ഇപ്പോഴിതാ ഒരു പതിറ്റാണ്ടിന് ശേഷം താരങ്ങൾ വീണ്ടും കണ്ടുമുട്ടിയിരിക്കുകയാണ്. 

Advertisment

നയൻതാരയ്ക്കൊപ്പമുള്ള ചിത്രങ്ങൾ നസ്രിയ തന്റെ ഇൻസറ്റഗ്രാം അക്കൗണ്ടിൽ പോസ്റ്റു ചെയ്തിട്ടുണ്ട്. 'എന്തുകൊണ്ടാണ് ഈ ദിവസത്തിനായി ഇത്രകാലം വൈകിയതെ'ന്ന കുറിപ്പും നസ്രിയ ചിത്രങ്ങൾക്കൊപ്പം പങ്കുവച്ചു. ഫഹദ് ഫാസിലും വിഘ്നേഷ് ശിവനും ഇരുവർക്കും ഒപ്പം പോസ് ചെയ്യുന്ന​ മറ്റൊരു ചിത്രവും നസ്രിയ പങ്കുവച്ചിട്ടുണ്ട്.

നിരവധി ആരാധകരാണ് ചിത്രത്തിൽ കമന്റ് ചെയ്യുന്നത്. റിജീന, കീർത്തന എന്നീ കഥാപാത്രങ്ങളെയാണ് രാജാ റാണിയിൽ ഇരുവരും അവതരിപ്പിച്ചത്. 'കീർത്തനയും റെജീനയും പാരലൽ യൂണിവേഴ്സിൽ കണ്ടുമുട്ടുന്നു' എന്നാണ് ഒരു ആരാധകൻ കമന്റ് ചെയ്തത്.  

Advertisment

തമിഴ് സിനിമയിൽ ജനപ്രീതി നേടിയിട്ടും, ഫഹദ് ഫാസിലുമായുള്ള വിവാഹത്തിന് ശേഷം നസ്രിയ സിനിമയിൽ നിന്ന് ഇടവേള എടുക്കുകയായിരുന്നു. അതേസമയം, 'അന്നപൂരണി: ദ ഗോഡ്‌സ് ഓഫ് ഫുഡ്' എന്ന സിനിമയിൽ അവസാനമായി അഭിനയിച്ച നയൻതാരയുടേതായി ഒരു പിടി ചിത്രങ്ങളാണ് അണിയറയിൽ ഒരുങ്ങുന്നത്. 'ടെസ്റ്റ്', മണ്ണങ്ങാട്ടി, തനി ഒരുവൻ 2 തുടങ്ങിയ ചിത്രങ്ങളാണ് പുറത്തിറങ്ങാനിരിക്കുന്നത്.

Read More Entertainment Stories Here

Vignesh Shivan Nayanthara Nazriya Fahadh Faasil

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: