scorecardresearch

പാതിരാത്രി കുലുക്കി സർബത്ത്  കടയ്ക്കു മുന്നിൽ നയൻതാരയും വിഘ്നേഷും; വീഡിയോ

പാതിരാത്രി കൊച്ചിയിലെ തെരുവുകളിലൂടെ വിഘ്നേഷിനും സഹായികൾക്കുമൊപ്പം കറങ്ങി നടക്കുന്ന നയൻതാരയുടെ വീഡിയോ വൈറൽ

പാതിരാത്രി കൊച്ചിയിലെ തെരുവുകളിലൂടെ വിഘ്നേഷിനും സഹായികൾക്കുമൊപ്പം കറങ്ങി നടക്കുന്ന നയൻതാരയുടെ വീഡിയോ വൈറൽ

author-image
Entertainment Desk
New Update
Nayanthara

വലിയ ഭക്ഷണപ്രിയരാണ് നയൻതാരയും വിഘ്നേഷും. പാതിരാത്രി ചെന്നൈയിലെ സീഫുഡ് കടകളിൽ പോയി ഭക്ഷണം കഴിക്കുന്ന ശീലമുണ്ട് തങ്ങൾക്കെന്ന് വിഘ്നേഷ് തന്നെ മുൻപൊരു അഭിമുഖത്തിൽ പറഞ്ഞിട്ടുള്ളതാണ്. ചെന്നൈയിൽ മാത്രമല്ല, കൊച്ചിയിലെ വീട്ടിലെത്തുമ്പോഴും, വിഘ്നേഷിനൊപ്പം ഇഷ്ടപ്പെട്ട ഫുഡ് സ്പോട്ടുകളിലെല്ലാം കറങ്ങി നടക്കുന്ന നയൻതാരയുടെ വീഡിയോകളും ചിത്രങ്ങളും സോഷ്യൽ മീഡിയയുടെ ശ്രദ്ധ കവരാറുണ്ട്.

Advertisment

കഴിഞ്ഞ ദിവസം പാതിരാത്രി രവിപുരം തനിഷ്കിനു എതിർവശത്തെ ഐസ്ക്രീം പാർലറിനു മുന്നിൽ ഐസ്ക്രീമും നുണഞ്ഞു നിൽക്കുന്ന നയൻതാരയുടെ വീഡിയോ വൈറലായിരുന്നു. നയൻതാരയുടെ രണ്ടു സഹായികളും ഈ ദമ്പതികൾക്കൊപ്പമുണ്ടായിരുന്നു. 

ഇപ്പോഴിതാ,  മറ്റൊരു വീഡിയോ കൂടി വൈറലാവുകയാണ്. കൊച്ചിയിലെ ഒരു കുലുക്കി സർബത്ത് കടയ്ക്ക് അരികിൽ നിൽക്കുന്ന നയൻതാരയേയും വിഘ്നേഷിനെയുമാണ് വീഡിയോയിൽ കാണാനാവുക. രണ്ടു വീഡിയോകളിലെയും നയൻതാരയുടെ വേഷം ഒന്നുതന്നെയാണ്, അതിനാൽ തന്നെ ഒരേ ദിവസം പകർത്തിയതാവാം ഈ രണ്ടു വീഡിയോകളും.

Advertisment

എസ് ശശികാന്തിൻ്റെ ടെസ്റ്റിൻ്റെ റിലീസിനായി കാത്തിരിക്കുകയാണ് നയൻതാര ഇപ്പോൾ. ആർ മാധവൻ, സിദ്ധാർത്ഥ്, മീരാ ജാസ്മിൻ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു. 

Read More Entertainment Stories Here

Vignesh Shivan Nayanthara

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: