scorecardresearch

രാജുവേട്ടാ നിങ്ങളുടെകൂടെ അഭിനയിക്കാൻ കഴിഞ്ഞത് ഭാഗ്യമാണ്: നവ്യ നായർ

പൃഥ്വിരാജിനും ബ്ലെസിയ്ക്കും അഭിനന്ദനും അറിയിച്ച് നടി നവ്യ നായർ

പൃഥ്വിരാജിനും ബ്ലെസിയ്ക്കും അഭിനന്ദനും അറിയിച്ച് നടി നവ്യ നായർ

author-image
Entertainment Desk
New Update
Navya Nair | Aadujeevitham

ചിത്രം: ഇൻസ്റ്റഗ്രാം/ നവ്യ നായർ

അടുത്തകാലത്തെങ്ങും കണ്ടിട്ടില്ലാത്ത പ്രേക്ഷക സ്വീകാര്യതയാണ് കുറച്ചു നാളുകളായി മലയാള സിനിമയ്ക്ക് ലഭിക്കുന്നത്. പ്രേമലു, മഞ്ഞുമ്മൽ ബോയ്സ് തുടങ്ങിയ ചിത്രങ്ങൾ പാൻ ഇന്ത്യൻ തലത്തിൽ ശ്രദ്ധിക്കപ്പെട്ടു. ഈ ചിത്രങ്ങൾക്ക് പിന്നാലെ പുറത്തിറങ്ങിയ ആടുജീവിതവും പ്രതീക്ഷകളോട് നീതിപുലർത്തി. നിരവധി താരങ്ങളാണ് ആടുജീവിതത്തെ അഭിനന്ദിച്ച് രംഗത്തെത്തുന്നത്. ഇപ്പോഴിതാ ആടുജിവിതത്തിലെ അഭിനേതാക്കളെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് മലയാളം നടി നവ്യ നായർ.

Advertisment

ചിത്രത്തിലെ നായകൻ പൃഥ്വരാജിനൊപ്പം അഭിനയിക്കാൻ കഴിഞ്ഞത് ഭാഗ്യമാണെന്ന് നവ്യ പറഞ്ഞു. "ഇതൊരു മനുഷ്യൻ ജീവിച്ചുതീർത്ത ജീവിതമാണെന്നോർക്കുമ്പോൾ.. നജീബിക്കാ .. പുസ്തകം വായിച്ചപ്പോൾ തന്നെ ഹൃദയംപിടഞ്ഞിരുന്നു , ബെന്യാമെൻ എന്ന എഴുത്തുകാരനെ ഇഷ്ടപ്പെടുകയും ചെയ്തിരുന്നു.. പക്ഷേ ഇപ്പോൾ സിനിമ കണ്ടിറങ്ങി അനുഭവിക്കുന്ന ഭാരം , ഇനിയുമൊരു നജീബ് ഉണ്ടാവരുതേ എന്ന് ഈ വിശുദ്ധമാസത്തിൽ പ്രാർഥിച്ചു പോകുന്നു.

രാജു ചേട്ടാ (പൃഥ്വിരാജ് സുകുമാരൻ), നിങ്ങളുടെ ഒപ്പം അഭിനയിക്കാൻ കഴിഞ്ഞത് ഇപ്പോൾ ഭാഗ്യമായി കരുതുന്നു.. പല നിമിഷങ്ങളിലും നജീബിക്കയല്ലേ ഇത് എന്ന് തോന്നിപോകുംവിധം അതിശയിപ്പിച്ചു.. സിനിമ തീർന്നിട്ടും ഉള്ളിലൊരു ദാഹം നിലനിന്നു , അത് നജീബിന്റെ കണ്ണിലും തൊണ്ടയിലും ഞരങ്ങലുകളിലും നിങ്ങളെന്ന നടന്റെ അഭിനയം തീർത്ത വിസ്മയമാണ്.. ഈ കഥാപാത്രത്തിന് വേണ്ടി നിങ്ങൾ നടത്തിയ സമർപ്പണം വരും തലമുറയിലെ അഭിനേതാക്കൾക്ക് ഒരു പാഠമാണെന്ന് നിസംശയം ഒരു എളിയ അഭിനയത്രി എന്ന നിലയ്ക്ക് പറയട്ടെ.

ഹക്കീം ആയി ഗോകുൽ ഉം , ഇബ്രാഹിം ഖാദ്രി ആയി ജിമ്മി ജീൻ ലൂയിയും മനസ്സ് കീഴടക്കി .. പെരിയോനെ റഹ്മാനെ പെരിയോനേ റഹീം , ഈ പാട്ടിന്റെ മാന്ത്രികതയാണ് ആ മണലാരണ്യത്തിലെ നമ്മുടെ പ്രതീക്ഷ, അതേ ഏതു ബുദ്ധിമുട്ടിലും ദൈവം നമ്മുടെ കൂടെ ഉണ്ട് എന്ന പ്രതീക്ഷ , അത് ഓരോ നിമിഷവും ഊട്ടിയുറപ്പിച്ച ഈ പാട്ടിന്റെ ഉടയോനെയും (എ ആർ റഹ്മാൻ) നമസ്കരിക്കുന്നു. മലയാളിക്ക് അഭിമാനിക്കാവുന്ന ഒരു സിനിമ സമ്മാനിച്ചതിൽ നന്ദി. ബ്ലെസി എന്ന സംവിധായകനോട് വീണ്ടും വീണ്ടും ബഹുമാനം മാത്രം," നവ്യ നായർ ഇൻസ്റ്റഗ്രാമിൽ കുറിച്ചു..

Read More Entertainment Stories Here

Advertisment
Prithviraj Navya Nair

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: