/indian-express-malayalam/media/media_files/4ltc9BlsslZUQPQb69ET.jpg)
മലയാളത്തിന്റെ പ്രിയനടി നവ്യ നായരുടെ 39-ാം ജന്മദിനമാണിന്ന്. നടിയുടെ പിറന്നാൾ ആഘോഷമാക്കിയിരിക്കുകയാണ് പ്രിയപ്പെട്ടവർ. "ഏറ്റവും ശക്തയായ സ്ത്രീ ആയതിന് നന്ദി," എന്നാണ് നവ്യയ്ക്ക് ആശംസകൾ നേർന്ന് അനിയൻ രാഹുൽ നായർ കുറിച്ചത്.
"ഹാപ്പി ബര്‍ത്ത് ഡേ സുന്ദരി. ദൈവം നിന്നെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ, ലോകത്തിലെ എല്ലാ ശക്തിയും ദൈവം നിനക്ക് നല്‍കട്ടെ, ഏറ്റവും ശക്തയായ സ്ത്രീ ആയതിന് നന്ദി' രാഹുലിന്റെ ആശംസ ഇങ്ങനെ.
അതേസമയം, പ്രിയപ്പെട്ടവർ ചേർന്നൊരുക്കിയ മനോഹരമായൊരു സർപ്രൈസിന്റെ വീഡിയോയും നവ്യ പങ്കിട്ടുണ്ട്. മനോഹരമായൊരു കേക്കാണ് നവ്യയ്ക്കായി ആരാധകർ ചേർന്നൊരുക്കിയത്. കേക്കിനകത്ത് ഒളിച്ചിരിക്കുന്ന നർത്തകിയാണ് പ്രധാന കൗതുകം.
"അങ്ങനെ ഈ വർഷത്തെ പിറന്നാളോട് കൂടി ഈ പരിപാടി അവസാനിപ്പിക്കുന്നു .. ഇനി നാല് വർഷത്തിൽ ഒരിക്കൽ മാത്രം. ദയവു ചെയ്തു ഓർമിപ്പിക്കല്ലേ പൊന്നേ.. നടന്നതൊക്കെ ഇവിടെ ഉണ്ട് .. അപ്പോ ഓക്കെ ബൈ," എന്ന അടിക്കുറിപ്പോടെയാണ് നവ്യ വീഡിയോ പങ്കിട്ടത്.
"ഈ കേക്ക് എന്റെ വീട്ടുകാർ പ്ലാൻ ചെയ്തതല്ല. ഇത് എന്റെ സിനിമകൾ കണ്ടും അല്ലാതെയും എന്നെ ഇഷ്ടപ്പെടുകയും എന്റെ വലിയ സപ്പോർട്ട് സിസ്റ്റമായി മാറുകയും ചെയ്ത പ്രിയപ്പെട്ടവർ സമ്മാനിച്ചതാണ്. ജബിയ്ക്ക് പ്രത്യേക നന്ദി. എപ്പോഴും വെറൈറ്റി സമ്മാനിച്ച് അമ്പരിക്കുന്ന ഈ പെൺകുട്ടിയുടെ മാജിക്കുകൾ അവസാനിക്കുന്നില്ല."
"മാതംഗി ഫെസ്റ്റിവലും സൂര്യ ഫെസ്റ്റിവലും വിദ്യാരംഭവും മറ്റു പരിപാടികളുമൊക്കെ കഴിഞ്ഞതിന്റെ ക്ഷീണത്തിലായിരുന്നു എല്ലാവരുമെന്നതിനാൽ ആഘോഷങ്ങളൊന്നും വേണ്ടെന്ന് ഞാൻ പറഞ്ഞിരുന്നു. പക്ഷേ അമ്മയ്ക്കും സായിയ്ക്കുമൊപ്പം ഈ കള്ളത്തരങ്ങൾക്കെല്ലാം കൂട്ടുനിന്ന ആര്യയും ലക്ഷ്മിയും.. സന്തോഷം കൊണ്ട് മനസ്സു നിറയുന്നു."
'പുഴു' എന്ന ചിത്രത്തിന് ശേഷം റത്തീന സംവിധാനം ചെയ്യുന്ന 'പാതിരാത്രി'യിൽ അഭിനയിക്കുകയാണ് നവ്യ ഇപ്പോൾ. സൗബിൻ ഷാഹിർ ആണ് നായകൻ. ഒരു രാത്രിയില്‍ രണ്ടു പൊലീസുകാര്‍ ഉള്‍പ്പെടുന്ന സംഭവവികാസങ്ങളെ ചുറ്റിപ്പറ്റിയാണ് പാതിരാത്രി പുരോഗമിക്കുന്നത്. ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ കെ.വി അബ്ദുള്‍ നാസറാണ് ചിത്രത്തിന്റെ നിർമ്മാണം. 'ഇലവീഴാ പൂഞ്ചിറ' എന്ന ചിത്രത്തിന് ശേഷം ഷാജി മാറാട് തിരക്കഥ ഒരുക്കുന്ന ചിത്രം കൂടിയാണ് 'പാതിരാത്രി'. സണ്ണി വെയ്ന്‍, ശബരീഷ് വര്‍മ, ആന്‍ അഗസ്റ്റിന്‍ തുടങ്ങിയ താരങ്ങളാണ് ചിത്രത്തിലെ മറ്റു പ്രധാന അഭിനേതാക്കൾ.
Read More
- പേരും ചിത്രവും ഉപയോഗിച്ച് നിക്ഷേപ തട്ടിപ്പ്; പരാതി നൽകി കെഎസ് ചിത്ര
- മുൻ ഭാര്യയുടെ പരാതി; നടൻ ബാല അറസ്റ്റിൽ
- സ്ട്രിക്റ്റ് ആയിരുന്നു പക്ഷേ ഒന്നും വർക്കായില്ല; മകനെ വളർത്തിയതിനെക്കുറിച്ച് സുഹാസിനി
- ആദ്യാക്ഷരം കുറിക്കുന്ന കുരുന്നുകൾക്ക് ആശംസകളുമായി മോഹൻലാൽ
- "നിങ്ങൾ പ്രായത്തെ പറഞ്ഞു മനസിലാക്ക്, ഞാൻ ജനന സർട്ടിഫിക്കറ്റുമായി വരാം;" മമ്മൂട്ടിയുടെ ചിത്രം ഏറ്റെടുത്ത് ആരാധകർ
- തട്ടം ഇട്ടു മൊഞ്ചത്തിയായി അഹാന; ചിത്രങ്ങൾ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.