scorecardresearch

പേരും ചിത്രവും ഉപയോഗിച്ച് നിക്ഷേപ തട്ടിപ്പ്; പരാതി നൽകി കെഎസ് ചിത്ര

പരാതിക്കു പിന്നാലെ സൈബർ ക്രൈം വിഭാഗം അഞ്ച് അക്കൗണ്ടുകൾ പൂട്ടിച്ചതായി ചിത്ര പറഞ്ഞു

പരാതിക്കു പിന്നാലെ സൈബർ ക്രൈം വിഭാഗം അഞ്ച് അക്കൗണ്ടുകൾ പൂട്ടിച്ചതായി ചിത്ര പറഞ്ഞു

author-image
Entertainment Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
K S Chithra

തട്ടിപ്പിന് ഇരയാകാതിരിക്കാൻ ജാഗ്രത പാലിക്കണമെന്നും ചിത്ര പറഞ്ഞു

ചെന്നൈ: തന്റെ പേരും ചിത്രവും ഉൾപ്പെടുത്തി സമൂഹമാധ്യമങ്ങളിലൂടെ പണം ആവശ്യപ്പെട്ടു വ്യാജ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നതിനെതിരെ ഗായിക കെ.എസ്.ചിത്ര പൊലീസിൽ പരാതി നൽകി.

Advertisment

10,000 രൂപ നിക്ഷേപിച്ചാൽ ഒരാഴ്ചയ്ക്കകം 50,000 രൂപ ലഭിക്കുന്ന പദ്ധതിയുടെ അംബാസഡറാണ്, ഐ ഫോൺ ഉൾപ്പെടെ സമ്മാനങ്ങൾ കാത്തിരിക്കുന്നു എന്നിങ്ങനെയാണു വ്യാജ വാഗ്ദാനങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചത്. 

ഗായികയുടെ പേരും ചിത്രവും ഉപയോഗിച്ച് സൃഷ്ടിച്ച വ്യാജ ഫെയ്‌സ്ബുക് അക്കൗണ്ടിൽ നിന്ന് നിക്ഷേപ വാഗ്ദാനം നൽകി പലർക്കും സന്ദേശങ്ങൾ പോയിട്ടുണ്ട്. മെസേജ് ലഭിച്ചവരിൽ പലരും 'ചിത്ര ചേച്ചി തന്നെയാണോ' ഇതെന്നു ചോദിച്ചു. അതിന് അതെയെന്ന തരത്തിൽ മറുപടികൾ അയയ്ക്കുകയും കൂടുതൽ ചാറ്റുകൾ നടത്തുകയും ചെയ്തിട്ടുണ്ട്.

ഇക്കാര്യം തന്നെ പലരും അറിയിച്ചതിനെ തുടർന്നാണ് ഇത്തരമൊരു തട്ടിപ്പ് ശ്രദ്ധയിൽപ്പെടുന്നതെന്ന് ചിത്ര പറഞ്ഞു. ഉടൻതന്നെ പോലീസിനെ സമീപിക്കുകയായിരുന്നു

Advertisment

പരാതിക്കു പിന്നാലെ സൈബർ ക്രൈം വിഭാഗം അഞ്ച് അക്കൗണ്ടുകൾ പൂട്ടിച്ചതായി ചിത്ര പറഞ്ഞു. ഒരു ടെലിഗ്രാം അക്കൗണ്ട് ഉടമ സ്വയം പിൻവലിച്ചു. തട്ടിപ്പിന് ഇരയാകാതിരിക്കാൻ ജാഗ്രത പാലിക്കണമെന്നും ചിത്ര പറഞ്ഞു.

Read More

ks chithra

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: