scorecardresearch

കോഫി വിത്ത് കരണിൽ പങ്കെടുക്കില്ലെന്ന പരാമർശം; വിശദീകരണവുമായി നാനി

കോഫി വിത്ത് കരണിനെക്കുറിച്ചുള്ള തന്റെ പരാമർശത്തിൽ വിശദീകരണവുമായി നാനി

കോഫി വിത്ത് കരണിനെക്കുറിച്ചുള്ള തന്റെ പരാമർശത്തിൽ വിശദീകരണവുമായി നാനി

author-image
Entertainment Desk
New Update
Actor Nani and Karn

കോഫി വിത്ത് കരണിനെക്കുറിച്ചുള്ള തന്റെ പ്രസ്താവനയെ കുറിച്ച് നാനി (ചിത്രം: നാനി. കരൺ/ഇൻസ്റ്റഗ്രാം)

"കോഫി വിത്ത് കരണിൽ ക്ഷണിച്ചാലും പോകില്ല," എന്ന പരാമർശത്തോടെ തെലുങ്ക് താരം നാനി കഴിഞ്ഞ ദിവസങ്ങളിൽ വാർത്തകളിൽ ഇടം പിടിച്ചിരുന്നു. ഈച്ചയെന്ന സൂപ്പർ ഹിറ്റ് ചിത്രത്തിലൂടെ മലയാളികൾക്ക് സുപരിചിതനായ നായകനാണ് നാനി. ഇപ്പോൾ ആ പരാമർശത്തിൽ വിശദീകരണവുമായി എത്തിയിരിക്കുകയാണ് താരം.

Advertisment

ഗലാട്ട പ്ലസിനായി നൽകിയ അഭിമുഖത്തിലാണ്, കോഫി വിത്ത് കരണിനെക്കുറിച്ചുള്ള തന്റെ മുൻ പരാമർശം നാനി വിശദീകരിച്ചത്. "എല്ലാം വളച്ചൊടിക്കുന്ന കാലമാണിത്, ഞാൻ ആ ഷോയ്ക്ക് എതിരെ ഒന്നും പറഞ്ഞിട്ടില്ല. കോഫി വിത്ത് കരൺ കാണുന്നത് എനിക്ക് വളരെ ഇഷ്ടമാണ്. ആ ഷോയ്ക്ക് പറ്റിയ ആളല്ല ഞാനെന്നും എനിക്കുറപ്പുണ്ട്. ഞാൻ ഒന്നിനെക്കുറിച്ചും സംസാരിക്കാത്തതിനാൽ എനിക്കത് വളരെ ബോറായേക്കാം. അതൊരു രസകരമായ ഷോയാണ്, കരണുമായി സിനിമയെക്കുറിച്ച് സംസാരിക്കാൻ ഞാൻ ആഗ്രഹിക്കുന്നു, പക്ഷേ പരിപാടിയിലെ സമ്മാനവും റാപ്പിഡ് ഫയറും - ഞാൻ അതിന് അനുയോജ്യനല്ല." നാനി പറഞ്ഞു.

ഇന്ത്യാ ടുഡേ കുറച്ചു ദിവസം മുൻപ് സംഘടിപ്പിച്ച അഭിമുഖത്തിൽ, കോഫി വിത്ത് കരണിൽ പങ്കെടുക്കാൻ ആവശ്യപ്പെട്ടാൽ എന്തായിരിക്കും മറുപടിയെന്ന് നാനിയോട് ചോദിച്ചിരുന്നു. തന്റെ വ്യക്തിഗത ജീവിതം സ്വകാര്യമായി സംരക്ഷിക്കാൻ ശ്രമിക്കും എന്ന തരത്തിലായിരുന്നു താരത്തിന്റെ മറുപടി.

'ഹായ് നന്ന' എന്ന ചിത്രത്തിന്റെ പ്രൊമോഷന്റെ തിരക്കിലാണ് നാനി ഇപ്പോൾ. നവാഗതനായ ശൗര്യുവാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിർവ്വഹിച്ചിരിക്കുന്നത്. വൈര എന്റർടൈൻമെന്റ്സിന് കീഴിൽ മോഹൻ ചെറുകുരി (സിവിഎം), ഡോ വിജേന്ദർ റെഡ്ഡി ടീഗാല, മൂർത്തി കെ എസ് എന്നിവർ ചേർന്നാണ് ഇത് നിർമ്മിക്കുന്നത്. നാനിയും മൃണാൽ താക്കൂറുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Advertisment

Read More Entertainment Stories Here

Karan Johar

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: