scorecardresearch

സൗഹൃദം പങ്കിട്ട് താരറാണിമാർ; നയൻതാരയ്ക്കും ജ്യോതികയ്ക്കുമൊപ്പം നമ്രത

അംബാനി കല്യാണത്തനിടെ നയൻതാരയ്ക്കും ജ്യോതികയ്ക്കുമൊപ്പമുള്ള ചിത്രങ്ങളുമായി മുൻകാല നടിയും തെലുങ്ക് സൂപ്പർസ്റ്റാർ മഹേഷ് ബാബുവിന്റെ ഭാര്യയുമായ നമ്രത ശിരോദ്കർ

അംബാനി കല്യാണത്തനിടെ നയൻതാരയ്ക്കും ജ്യോതികയ്ക്കുമൊപ്പമുള്ള ചിത്രങ്ങളുമായി മുൻകാല നടിയും തെലുങ്ക് സൂപ്പർസ്റ്റാർ മഹേഷ് ബാബുവിന്റെ ഭാര്യയുമായ നമ്രത ശിരോദ്കർ

author-image
Entertainment Desk
New Update
Nayanthara Jyothika Namrata Shirodkar

ജൂലൈ 12ന് മുംബൈയിൽ നടന്ന അനന്ത് അംബാനിയുടെയും രാധിക മെർച്ചൻ്റിന്റെയും വിവാഹചടങ്ങിൽ നിരവധി താരങ്ങളും പ്രമുഖ വ്യക്തിത്വങ്ങളും പങ്കെടുത്തു. ബോളിവുഡിനൊപ്പം തമിഴകത്തു നിന്നും തെലുങ്ക്, മലയാളം ഇൻഡസ്ട്രിയിൽ നിന്നുമുള്ള താരങ്ങളും വിവാഹവേദിയിൽ സാന്നിധ്യം അറിയിച്ചിരുന്നു. തെലുങ്ക് സൂപ്പർസ്റ്റാർ മഹേഷ് ബാബു വിവാഹത്തിനെത്തിയത് ഭാര്യയും മുൻകാല നടിയുമായ നമ്രത ശിരോദ്കറിനും മകൾ സിതാരയ്‌ക്കൊപ്പമായിരുന്നു.

Advertisment

ചടങ്ങിൽ നിന്നുള്ള നിരവധി ചിത്രങ്ങൾ നമ്രത തൻ്റെ സോഷ്യൽ മീഡിയയിൽ പങ്കിട്ടു. അക്കൂട്ടത്തിൽ താരറാണിമാരായ നയൻതാരയ്ക്കും ജ്യോതികയ്ക്കുമൊപ്പമുള്ള നമ്രതയുടെ ചിത്രമാണ് ശ്രദ്ധ നേടുന്നത്.

അംബാനി കുടുംബത്തിലെ ഗ്രാൻഡ് വെഡ്ഡിംഗിനു റോയൽ ലുക്കിലാണ് മൂവരും എത്തിയത്. മനോഹരമായി നെയ്തെടുത്ത ഒരു ഗോൾഡൻ സാരിയാണ് നയൻതാര തിരഞ്ഞെടുത്തത്. സ്റ്റേറ്റ്മെന്റ് നെക്ലേസ് നയൻതാരയുടെ ലുക്കിനു മാറ്റുകൂട്ടി.

Advertisment

നമ്രത ശിരോദ്കർ ധാരാളം എംബ്രോയ്ഡറി വർക്കുകളുള്ള ഐവറി കളർ ഷരാര സെറ്റാണ് അണിഞ്ഞത്. ഡിസൈനർ നെക്ലേസും കമ്മലുകളും നമ്രതയുടെ ലുക്കിന് റോയൽ ഫീൽ നൽകി. പിങ്ക് ബോർഡറുള്ള ഗോൾഡൻ യെല്ലോ നിറത്തിലുള്ള പരമ്പരാഗത സിൽക്ക് സാരിയായിരുന്നു ജ്യോതികയുടെ വേഷം. ലേയേർഡ് ഗ്രീൻ ബീഡഡ് നെക്ലേസ്, അനുയോജ്യമായ കമ്മലുകൾ, ഒരു ബ്രേസ്ലെറ്റ് എന്നിവയാൽ ജ്യോതിക തന്റെ ലുക്കിനെ ആക്‌സസറൈസ് ചെയ്തു.

Read More Stories Here

Mahesh Babu Nayanthara Jyothika

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: