scorecardresearch

ക്ഷേത്രത്തിൽ പ്രവേശിക്കുന്നത് തടഞ്ഞു, മതം തെളിയിക്കുന്ന സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടു: നമിത

മധുര മീനാക്ഷി ക്ഷേത്രത്തിൽ ദർശനത്തിനെത്തിയ നമിതയോടും ഭർത്താവിനോടും അധികൃതർ അപമര്യാദയായി പെരുമാറിയതായി ആരോപണം. ഹിന്ദുവാണെന്നതിൻ്റെ തെളിവ് ഹാജരാക്കാൻ ക്ഷേത്രം ഭാരവാഹികൾ ആവശ്യപ്പെട്ടതായി പരാതി

മധുര മീനാക്ഷി ക്ഷേത്രത്തിൽ ദർശനത്തിനെത്തിയ നമിതയോടും ഭർത്താവിനോടും അധികൃതർ അപമര്യാദയായി പെരുമാറിയതായി ആരോപണം. ഹിന്ദുവാണെന്നതിൻ്റെ തെളിവ് ഹാജരാക്കാൻ ക്ഷേത്രം ഭാരവാഹികൾ ആവശ്യപ്പെട്ടതായി പരാതി

author-image
Entertainment Desk
New Update
Namitha Madurai Meenakshi temple

ദർശനത്തിനായി മധുരൈ മീനാക്ഷി ക്ഷേത്രത്തിലെത്തിയ തന്നെയും ഭർത്താവിനെയും ക്ഷേത്ര ഭാരവാഹികൾ ക്ഷേത്രത്തിൽ പ്രവേശിക്കുന്നത് തടഞ്ഞുവെന്ന് ആരോപിച്ച് നടിയും ബിജെപി നേതാവുമായ നമിത രംഗത്ത്. താൻ ഹിന്ദുവാണെന്നതിൻ്റെ തെളിവ് ഹാജരാക്കാൻ ക്ഷേത്രം ഭാരവാഹികൾ ആവശ്യപ്പെട്ടെന്നും നമിത പറഞ്ഞു. കൃഷ്ണ ജന്മാഷ്ടമി ദിനത്തിൽ ഭർത്താവിനൊപ്പം ക്ഷേത്ര സന്ദർശനത്തിനു എത്തിയതായിരുന്നു നമിത. 

Advertisment

തനിക്ക് നേരിട്ട അപമാനത്തെ കുറിച്ച് നമിത സോഷ്യൽ മീഡിയയിൽ കുറിപ്പ് പങ്കുവച്ചിട്ടുണ്ട്.

"വണക്കം. 
ആദ്യമായി, എൻ്റെ സ്വന്തം നാട്ടിൽ എനിക്ക് ഒരു ഹിന്ദുവാണെന്ന് തെളിയിക്കേണ്ട അന്യായം ഉണ്ടായി. 

എന്നോട് അതിനെക്കുറിച്ച് ചോദിച്ചതിനെക്കുറിച്ചല്ല, പകരം എന്നോട് അതിനെക്കുറിച്ച് ചോദിച്ചത് എങ്ങനെയെന്നതാണ് പ്രശ്നം. വളരെ പരുഷവും അഹങ്കാരവും കാണിച്ച ഉദ്യോഗസ്ഥനും അയാളുടെ സഹായിയും. 

Advertisment

ഈ ഉദ്യോഗസ്ഥനെതിരെ ആവശ്യമായ നടപടികൾ സ്വീകരിക്കാൻ ഞാൻ പി.കെ. ശേഖർ ബാബു ജിയോട് അഭ്യർത്ഥിക്കുന്നു, ഒരുപക്ഷേ എനിക്ക് ഉദ്യോഗസ്ഥനെക്കുറിച്ച് തെറ്റ് പറ്റിയതാകാം.

ദർശനത്തിനും സുരക്ഷിതമായ തിരിച്ചുവരവിനും ഞങ്ങളെ സഹായിച്ചതിന് ഐഎസ് പോലീസ് ടീമിന് ഹൃദയംഗമമായ നന്ദി," നമിത കുറിച്ചു.


“ശ്രദ്ധ ആകർഷിക്കാതിരിക്കാനും തിരക്ക് ഉണ്ടാക്കാതിരിക്കാനും, ക്ഷേത്ര സന്ദർശന വേളയിൽ ഞങ്ങൾ മാസ്‌ക് ധരിച്ചിരുന്നു. ഞങ്ങൾ വിശദീകരിച്ചെങ്കിലും ചില തെളിവുകൾ ഹാജരാക്കണമെന്ന് അവർ നിർബന്ധിച്ചു. തിരുപ്പതി ക്ഷേത്രം ഉൾപ്പെടെ വിവിധ ക്ഷേത്രങ്ങളിൽ ഞങ്ങൾ മുൻപും സന്ദർശനം നടത്തിയിട്ടുണ്ട്, എന്നാൽ മതത്തിൻ്റെ തെളിവ് നൽകാൻ പറയുന്നത് ഇതാദ്യമാണ്," നമിത പറഞ്ഞു.

“അറിയപ്പെടുന്ന വ്യക്തിയാണെങ്കിലും, എനിക്ക് ഇത്തരമൊരു സാഹചര്യത്തിലൂടെ കടന്നുപോകേണ്ടിവന്നു. രാജ്യത്തിൻ്റെ മറ്റൊരു ഭാഗത്ത് നിന്നുള്ള ഒരു വിനോദസഞ്ചാരി അല്ലെങ്കിൽ മറ്റൊരു രാജ്യത്ത് നിന്നുള്ള ഒരാൾ ക്ഷേത്രം സന്ദർശിച്ചാൽ, അവരോടും ഇങ്ങനെ പെരുമാറുമോ? അത് ക്ഷേത്രത്തിൻ്റെ പ്രതിച്ഛായയെ മോശമാക്കും,” എന്നും നമിത കൂട്ടിച്ചേർത്തു.

Read More

Actress Controversy

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: