scorecardresearch

നോ പറയാൻ സാഹചര്യം ഇല്ലാത്ത സ്ത്രീകളോട്, അത് നിങ്ങളുടെ തെറ്റല്ല: മഞ്ജു വാര്യർ

മാറ്റം അനിവാര്യമാണെന്ന ഹാഷ്ടാഗിൽ മഞ്ജു വാര്യർ ഉൾപ്പെടെയുള്ള താരങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുന്ന പോസ്റ്റാണ് ശ്രദ്ധനേടുന്നത്

മാറ്റം അനിവാര്യമാണെന്ന ഹാഷ്ടാഗിൽ മഞ്ജു വാര്യർ ഉൾപ്പെടെയുള്ള താരങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുന്ന പോസ്റ്റാണ് ശ്രദ്ധനേടുന്നത്

author-image
Entertainment Desk
New Update
Manju Warrier

ചിത്രം: ഇൻസ്റ്റഗ്രാം

ഹേമ കമ്മറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ മലയാളം സിനിമ മേഖലയിൽ പ്രവർത്തിക്കുന്ന നിരവധി വനിതകളാണ് ആരോപണങ്ങളും വെളിപ്പെടുത്തലുകളുമായി രംഗത്തെത്തിയിരിക്കുന്നത്. ആരോപണങ്ങളിൽ പ്രാഥമിക അന്വേഷണം നടത്താൻ സർക്കാർ പ്രത്യേക സംഘത്തെ രൂപീകരിച്ചിട്ടുണ്ട്. ഇപ്പോഴിതാ മാറ്റം അനിവാര്യമാണെന്ന ഹാഷ്ടാഗിൽ സോഷ്യൽ മീഡിയയീലൂടെ പോസ്റ്റ് പങ്കുവച്ചിരിക്കുകയാണ് നടി മഞ്ജു വാര്യർ.

Advertisment

വിമൻ ഇൻ സിനിമാ കളക്റ്റിവ് പങ്കുവച്ച സന്ദേശമാണ് മഞ്ജു വാര്യർ തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ പങ്കുവയ്ക്കുകയും പിന്തുണക്കുകയും ചെയ്തിരിക്കുന്നത്. 'നോ എന്ന് പറയാൻ പ്രിവിലേജോ സാഹചര്യമോ ഇല്ലാത്ത സ്ത്രീകളോട്- അത് നിങ്ങളുടെ തെറ്റല്ല’, ‘അതെല്ലാം ഉള്ള സ്ത്രീകളോട് - സുരക്ഷിതമായ തൊഴിലിടം നമുക്ക് ഒരുമിച്ച് സൃഷ്‌ടിക്കാം,’മഞ്ജു വാര്യർ പങ്കുവച്ച പോസ്റ്റിലെ വാചകം ഇങ്ങനെ.

ഗീതു മോഹൻദാസ് അടക്കമുള്ള താരങ്ങൾ സമാന പോസ്റ്റ് പങ്കുവച്ചിട്ടുണ്ട്. മലയാളം സിനിമയിലെ വനിതകൾ നേരിട്ടിരുന്ന പ്രശ്നങ്ങൾ പുറത്തുവന്നതിന് പിന്നാലെ എല്ലാത്തിനും കാരണമായത് ആക്രമിക്കപ്പെട്ട നടിയുടെ പേരാട്ടമാണെന്ന് ഓർമ്മിപ്പിച്ച് മഞ്ജു വാര്യറും ഗൂതു മോഹൻദാസും അടക്കമുള്ള താരങ്ങൾ കഴിഞ്ഞ ദിവസം പോസ്റ്റ് പങ്കുവച്ചിരുന്നു. 

Advertisment

അതേസമയം, മലയാളം സിനിമയിലെ കൂടുതൽ നടന്മാർക്കെതിരെ ആരോപണം ഉയരുകയാണ്. നടന്മാരായ മുകേഷിനും ജയസൂര്യയ്ക്കുമെതിരെ ഗുരുതര ലൈംഗിക ആരോപണവുമായി നടി മിനു മുനീർ രംഗത്തെത്തി. നടൻ ബാബുരാജ് പീഡിപ്പിച്ചെന്ന് ആരോപിച്ച് ജൂനിയർ ആർട്ടിസ്റ്റും രംഗത്തെത്തിയിട്ടുണ്ട്. സിനിമയുടെ കഥ പറയുന്നതിനായി വി.കെ പ്രകാശ് ഹോട്ടൽ മുറിയിലേക്ക് വിളിപ്പിച്ച് മോശമായി പെരുമാറിയെന്ന് ആരോപിച്ച് യുവ കഥാകൃത്തും രംഗത്തെത്തിയിട്ടുണ്ട്.

Read More

Manju Warrier Hema Committee Report

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: