/indian-express-malayalam/media/media_files/uploads/2022/06/Shammy-Amma-1-1.jpg)
രഞ്ജിത്തിന്റെയും സിദ്ദിഖിന്റെയും രാജിയിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം
കൊച്ചി: ഉപ്പുതിന്നവർ വെള്ളം കുടിച്ചേ പറ്റൂവെന്ന് നടൻ ഷമ്മി തിലകൻ. രഞ്ജിത്തിന്റെയും സിദ്ദിഖിന്റെയും രാജിക്ക് പിന്നാലെയാണ് ഷമ്മിയുടെ പ്രതികരണം. 'ഉപ്പുതിന്നവർ വെള്ളം കുടിച്ചേ പറ്റു. അത് ആരാണേലും. ഞാനടക്കം ഭയത്തോടെയാണ് ജീവിക്കുന്നത്. ഹേമ കമ്മിറ്റിയാണ് പവർ ഗ്രൂപ്പ് എന്ന വാക്ക് ഉപയോഗിച്ചിരിക്കുന്നത്. അവരുടെ റിപ്പോർട്ടിൽ അതിന് തെളിവുകളുമുണ്ട്. ഉടയേണ്ട വിഗ്രഹങ്ങൾ ഉടയണം. വിശ്വാസവഞ്ചന കാണിച്ച വിഗ്രഹങ്ങൾ ഉടച്ചുകളയണം. സിദ്ദിഖിന്റെ രാജി കാവ്യനീതിയാണെന്ന് എനിക്ക് തോന്നുന്നില്ല. പക്ഷേ എന്റെ അച്ഛന് അങ്ങനെ തോന്നുന്നുണ്ടാവാം', ഷമ്മി തിലകൻ പറഞ്ഞു.
അമ്മ' പ്രസിഡന്റ് മോഹൻലാലിന് പ്രതികരണശേഷി നഷ്ടപ്പെട്ടുവെന്നും ഷമ്മി തിലകൻ പറഞ്ഞു. 'വിവാദങ്ങളിൽ മോഹൻലാൽ മറുപടി പറയുമോയെന്ന് തനിക്ക് സംശയമുണ്ട്'- ഷമ്മി തിലകൻ മാധ്യമങ്ങളോട് പറഞ്ഞു.
Read More
- രഞ്ജിത്തിന്റേത് അനിവാര്യമായ രാജിയെന്ന് സംവിധായകൻ വിനയൻ
- പവർ ഗ്രൂപ്പിൽ പെണ്ണുങ്ങളും ഉണ്ടാകും, എത്രയോ തവണ എന്നെ മാറ്റിനിർത്തിയിട്ടുണ്ട്: ശ്വേത മേനോൻ
- ഒഴുകിയും തെന്നിയും മാറിയും, ആലോചിക്കാം, പഠിക്കാം എന്നൊന്നും പറഞ്ഞാൽ പോര, 'അമ്മ' ശക്തമായി ഇടപെടണം: ഉർവശി
- ഭൂമി കയ്യേറ്റം: നടൻ നാഗാർജുനയുടെ കൺവെൻഷൻ സെന്റർ പൊളിച്ചുനീക്കി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us