/indian-express-malayalam/media/media_files/EmKUTRxR7Q02fgFRsLXl.jpg)
ശ്വേത മേനോൻ
തിരുവനന്തപുരം: സിനിമാ മേഖലയിൽ കാസ്റ്റിങ് കൗച്ച് ഉണ്ടെന്ന് വിശ്വസിക്കുന്നുവെന്ന് നടി ശ്വേത മേനോൻ. മലയാള സിനിമാ മേഖലയിൽനിന്ന് എനിക്ക് മോശം അനുഭവം ഉണ്ടായിട്ടില്ല. കാരണം നോ പറയേണ്ട സമയത്ത് പറയുന്നയാളാണ് താനെന്നും ശ്വേത പറഞ്ഞു.
എന്റെ അടുത്ത് പരാതിയുമായി ആരും ഒന്നും പറഞ്ഞിട്ടില്ല. അത്ര മോശം ഇൻഡസ്ട്രി ഒന്നുമല്ലിത്. നമ്മൾ എങ്ങനെ കൈകാര്യം ചെയ്യുന്നുവെന്നതിനെ അനുസരിച്ചിരിക്കും. പവർ ​ഗ്രൂപ്പിൽ ചിലപ്പോൾ പെണ്ണുങ്ങളും ഉണ്ടാകും. എന്നെ എത്രയോ തവണ മാറ്റിനിർത്തിയിട്ടുണ്ടെന്ന് ശ്വേത പറഞ്ഞു.
രഞ്ജിത്തിനെക്കുറിച്ചുള്ള ബംഗാളി നടിയുടെ വെളിപ്പെടുത്തൽ തനിക്ക് ഷോക്കായിരുന്നുവെന്നും നടി പറഞ്ഞു. വർഷങ്ങൾക്ക് ശേഷം ആ നടി ഇങ്ങനെ പ്രതികരിക്കുന്നുവെങ്കിൽ അവരെ വൈകാരികമായി എന്തെങ്കിലും ബാധിച്ചിട്ടുണ്ടാകും. അദ്ദേഹം തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ ശിക്ഷ കൊടുക്കണമെന്നും ശ്വേത ആവശ്യപ്പെട്ടു.
Read More
- ഒഴുകിയും തെന്നിയും മാറിയും, ആലോചിക്കാം, പഠിക്കാം എന്നൊന്നും പറഞ്ഞാൽ പോര, 'അമ്മ' ശക്തമായി ഇടപെടണം: ഉർവശി
- ഭൂമി കയ്യേറ്റം: നടൻ നാഗാർജുനയുടെ കൺവെൻഷൻ സെന്റർ പൊളിച്ചുനീക്കി
- കുറച്ച് എരിവും പുളിയും ഒക്കെ വേണ്ടേ, ഞാൻ ആരുടെയും വാതിലിൽ മുട്ടിയിട്ടില്ല: ഇന്ദ്രൻസ്
- ഹാപ്പി ഫാമിലി: കുടുംബത്തിനൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ച് നയൻതാര
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us