scorecardresearch

കുറച്ച് എരിവും പുളിയും ഒക്കെ വേണ്ടേ, ഞാൻ ആരുടെയും വാതിലിൽ മുട്ടിയിട്ടില്ല: ഇന്ദ്രൻസ്

സാക്ഷരതാ മിഷന്റെ ഏഴാം ക്‌ളാസ് പരീക്ഷ എഴുതാനായി എത്തിയതായിരുന്നു ഇന്ദ്രൻസ്

സാക്ഷരതാ മിഷന്റെ ഏഴാം ക്‌ളാസ് പരീക്ഷ എഴുതാനായി എത്തിയതായിരുന്നു ഇന്ദ്രൻസ്

author-image
Entertainment Desk
New Update
news

ഇന്ദ്രൻസ്

തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ടിലെ ആരോപണങ്ങളിൽ പ്രതികരിച്ച് നടൻ ഇന്ദ്രൻസ്. എല്ലാക്കാലത്തും ഇങ്ങനെയൊക്കെ ഉണ്ടായിട്ടുണ്ടെന്നും കുറച്ച് എരിവും പുളിയും ഒക്കെ വേണ്ടേ എന്നുമായിരുന്നു മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ഇന്ദ്രൻസിന്‍റെ മറുപടി. ഏത് മേഖലയിലായാലും സ്ത്രീകൾക്കെതിരെ ഉണ്ടാകുന്ന ചൂഷണങ്ങൾക്കെതിരെ നടപടി വേണമെന്നും സർക്കാർ വേണ്ടതുപോലെ ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഇന്ദ്രൻസ് പറഞ്ഞു.

Advertisment

സാക്ഷരതാ മിഷന്റെ ഏഴാം ക്‌ളാസ് പരീക്ഷ എഴുതാനായി എത്തിയതായിരുന്നു ഇന്ദ്രൻസ്. സിനിമാ സെറ്റുകളിൽ നടിമാരുടെ വാതിലിൽ മുട്ടാറുണ്ടെന്ന ഹേമ കമ്മിറ്റി റിപ്പോർട്ടിലെ വിവരത്തെക്കുറിച്ച് ചോദിച്ചപ്പോൾ ആരെങ്കിലും മുട്ടിയോയെന്ന് തനിക്ക് അറിയില്ലെന്നും സത്യമായിട്ടും താൻ മുട്ടിയിട്ടില്ലെന്നും ഇന്ദ്രൻസ് പറഞ്ഞു. ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്തിനെത്തിരായ ആരോപണത്തെക്കുറിച്ചും ഇന്ദ്രൻസ് പ്രതികരിച്ചു.

മുഖ്യമന്ത്രിക്കെതിരെയോ പ്രധാനമന്ത്രിക്കെതിരെയോ ഇത്തരത്തിൽ പറയാമല്ലോ. നേതൃസ്ഥാനത്ത് ഇരിക്കുന്നവർക്കെതിരെ പറയുമ്പോഴാണ് പെട്ടെന്ന് ചർച്ചയാകുന്നത്. ഇപ്പോഴുള്ള മലയാളി നടിമാരെപ്പോലും തനിക്ക് അറിയില്ല, പിന്നെയല്ലേ ബംഗാളി നടിയെന്നും ഇന്ദ്രൻസ് പറഞ്ഞു.

Read More

Advertisment
Malayalam Film Industry

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: