/indian-express-malayalam/media/media_files/q2UvQ6Na948RoyMAlvzE.jpg)
ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട ചർച്ചകൾ സിനിമാരംഗത്തും പൊതുസമൂഹത്തിലും സജീവമായി നടക്കുകയാണ്. മലയാളസിനിമയെ നിന്ത്രിക്കുന്നത് പ്രബലരായ സംഘമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്ന കാര്യങ്ങളിൽ വസ്തുതയുണ്ടെന്നും തുറന്നു പറയുകയാണ് സംവിധായകനും ഛായാഗ്രാഹകനുമായ വേണു.
"ഹേമാ കമ്മിറ്റി കാലഘട്ടത്തിന്റെ ആവശ്യമാണ്. എന്താണ് നടക്കുന്നത്, എന്താണ് കളക്റ്റീവായി ചെയ്യാൻ പറ്റുന്നത് എന്നതിന്റെ പഠനമാണല്ലോ. അതിനാൽ തന്നെ അത് ആവശ്യമുണ്ട്. ഞാൻ 40 വർഷമായി സിനിമയിൽ ജോലി ചെയ്യുന്നു. ഇതിനിടയിൽ പല രൂപത്തിൽ ഇതിന്റെയൊക്കെ ക്രിമിനൽ രൂപം കണ്ടിട്ടുണ്ട്."
"സിനിമയിൽ എന്തുകൊണ്ടാണ് ഇതിനു പ്രത്യേകതയുണ്ടാവുന്നത് എന്നു ചോദിച്ചാൽ, മറ്റൊരു വർക്ക് സ്പേസും പോലെയല്ല സിനിമയിലെ വർക്ക് സ്പേസ്. സിനിമ എന്നത് വാർഡൻ ഇല്ലാത്ത മിക്സഡ് ഹോസ്റ്റൽ റൂം പോലെയാണ്. സ്വപ്നാന്വേഷികളാണല്ലോ സിനിമയിൽ വരുന്നത്. അവർക്ക് പ്രധാനം അവരുടെ നിലനിൽപ്പാണ്. ഒരു തവണ ആരുടെയെങ്കിലും അപ്രീതിക്ക് കാര്യമായിട്ട് പാത്രമായാൽ പിന്നെ ഒരു തിരിച്ചു വരവുണ്ടാവില്ലെന്ന് പലർക്കും അറിയാം. അതിനാൽ ഇതൊക്കെ ഭയന്നിട്ട് പലരും ഒന്നും തുറന്നു പറയില്ല. ഇതൊക്കെ ഫാക്റ്റാണ്."
"തൊഴിൽ നിഷേധം വളരെ  വ്യാപകമായി നടക്കുന്നുണ്ട്.  പലരും അതിനെ 
ക്യാരവാൻ കോൺസ്പിറസി എന്നൊക്കെ പറയാറുണ്ട്.  അങ്ങോട്ടും ഇങ്ങോട്ടും വിളിച്ചിട്ട്, അയാൾ വേണ്ട, ഇയാൾ വേണ്ടാ, മറ്റെയാൾ ശരിയല്ല എന്നൊക്കെ പറയുന്ന നിരന്തര ഇടപാടുകൾ ഉണ്ട്."
"പിന്നെ ഒരു പതിനഞ്ച് അംഗ സംഘം എന്നൊക്കെ പറയുന്നത്, അങ്ങനെ ഒരു സംഘം ഉണ്ടായിരിക്കാം - എന്നാൽ അത് മാത്രമല്ല സംഘം. വേറെയും സംഘങ്ങൾ ഉണ്ട്. ഒരുപാട് സംഘങ്ങൾ മലയാള സിനിമയിൽ ഉണ്ട്," മനോരമ ന്യൂസിനോട് സംസാരിക്കവെ വേണു പറഞ്ഞു.
Read More
- ഒറ്റപ്പെട്ട സംഭവമാണെങ്കിലും അന്വേഷിക്കണം; സിദ്ദിഖിനോട് വിയോജിച്ച് ജഗദീഷ്
 - കതക് തുറന്നില്ല: സീനുകൾ വെട്ടിച്ചുരുക്കിയെന്ന് വെളിപ്പെടുത്തലുമായി നടി
 - ഹേമാ കമ്മിറ്റി റിപ്പോർട്ട്; നിർണായക ഭാഗങ്ങൾ വെട്ടിമാറ്റി
 - നിശബ്ദത പരിഹാരമല്ല; ഹേമാ കമ്മിറ്റി റിപ്പോർട്ടിൽ പ്രതികരണവുമായി ലിജോ ജോസ് പെല്ലിശേരി
 - പോലീസിൽ പരാതി നൽകേണ്ടതും ഇരകളോ? ചോദ്യവുമായി പാർവ്വതി തിരുവോത്ത്
 
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

 Follow Us