scorecardresearch

ഒഴുകിയും തെന്നിയും മാറിയും, ആലോചിക്കാം, പഠിക്കാം എന്നൊന്നും പറഞ്ഞാൽ പോര, 'അമ്മ' ശക്തമായി ഇടപെടണം: ഉർവശി

ആരോപണങ്ങളിൽ അമ്മ ഇടപെടണം. ഉടൻ എക്സിക്യൂട്ടീവ് കമ്മിറ്റി വിളിച്ചു ചേർത്ത് വിഷയം ചർച്ച ചെയ്യണം

ആരോപണങ്ങളിൽ അമ്മ ഇടപെടണം. ഉടൻ എക്സിക്യൂട്ടീവ് കമ്മിറ്റി വിളിച്ചു ചേർത്ത് വിഷയം ചർച്ച ചെയ്യണം

author-image
Entertainment Desk
New Update
Urvashi|  Funny Video

ഉർവശി

കൊച്ചി: ലൈംഗിക ആരോപണങ്ങളിൽ അമ്മ സംഘടന ശക്തമായ നിലപാട് എടുക്കണമെന്ന് ഉർവശി. ഒഴുകിയും തെന്നിയും മാറിയും ആലോചിക്കാം, വസ്തുകൾ പഠിച്ച് മനസിലാക്കിയിട്ട് ചിന്തിക്കാം എന്നൊന്നും അല്ലാതെ വളരെ ശക്തമായി നിലപാട് എടുക്കണം. സനിമാ മേഖലയിലെ എല്ലാ പുരുഷന്മാർക്കുമാണ് ഇത്തരം ആരോപണങ്ങൾ അപമാനമായി വരുന്നതെന്ന് അവർ പറഞ്ഞു. 

Advertisment

സർക്കാരല്ല, അമ്മ സംഘടനയാണ് ഇക്കാര്യത്തിൽ ആദ്യം നടപടിയെടുക്കേണ്ടത്. പഠിക്കാൻ സമയം വേണമെന്ന് പറഞ്ഞ് ഇടപെടൽ വൈകരുത്. ആരോപണങ്ങളിൽ അമ്മ ഇടപെടണം. ഉടൻ എക്സിക്യൂട്ടീവ് കമ്മിറ്റി വിളിച്ചു ചേർത്ത് വിഷയം ചർച്ച ചെയ്യണം. എല്ലാ അംഗങ്ങളുടെയും അഭിപ്രായങ്ങളും നിർദേശങ്ങളും കേൾക്കണം. അതിനുശേഷം ഒരു തീരുമാനം എടുക്കണമെന്നും ഉർവശി പറഞ്ഞു.

ഹേമ കമ്മിറ്റി റിപ്പോർട്ടിലെ മൊഴികൾക്ക് വലിയ വില കൊടുക്കണം. ആരോടെങ്കിലും വൈരാഗ്യം തീർക്കാനാണെങ്കിൽ പ്രസ് മീറ്റ് വിളിച്ച് പറഞ്ഞാൽ പോരെ. ഇത് അങ്ങനെയെല്ല. ആ സ്ത്രീകൾക്കൊപ്പം എന്നും ഞാനുണ്ടാകും. ഇരകൾക്കൊപ്പം അമ്മ സംഘടന നിൽക്കുമെന്നാണ് താൻ കരുതുന്നതെന്നും ഉർവശി അഭിപ്രായപ്പെട്ടു. 

Advertisment

രഞ്ജിത്തിനെതിരായ ആരോപണം ഗൗരവമുള്ളതാണ്. പരാതിയുള്ളവർ ധൈര്യമായി രംഗത്തു വരണം. സിദ്ദിഖ് നടത്തിയ ഒഴുക്കൻ പ്രതികരണം ഒഴിവാക്കണം. മുന്നോട്ട് വിഷയത്തിൽ ശക്തമായി പ്രതികരിക്കണമെന്നും നടി ആവശ്യപ്പെട്ടു.

Read More

Urvashi

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: