/indian-express-malayalam/media/media_files/9wFMGjfRXqhMurki13PT.jpg)
ചിത്രം: ഇൻസ്റ്റഗ്രാം
കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ മലയാളം സിനിമയിലെ പ്രമുഖ താരങ്ങൾ അടക്കം ഗുരുതര ആരോപണങ്ങൾ നേരിടുകയാണ്. വർഷങ്ങളോളം മലയാളം സിനിമയിലെ വനിതകൾ നേരിട്ടിരുന്ന പ്രശ്നങ്ങൾ പുറത്തുവന്നതിന് പിന്നാലെ എല്ലാത്തിനും കാരണമായത് ആക്രമിക്കപ്പെട്ട നടിയുടെ പേരാട്ടമാണെന്ന് ഓർമ്മിപ്പിക്കുകയാണ് ചലച്ചിത്ര പ്രവർത്തകരായ ഗീതു മോഹൻദാസും മഞ്ജു വാര്യരും.
സോഷ്യൽ മീഡിയയിലൂടെയാണ് ഇരുവരും കുറിപ്പ് പങ്കുവച്ചത്. ഇപ്പോള്‍ നടക്കുന്ന എല്ലാത്തിനും തുടക്കമിട്ടത് ഒരു സ്ത്രീ പോരാടാൻ ഉറച്ചതോടെയാണെന്ന് മറക്കരുതെന്ന് ഇരുവരും ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
നടി രമ്യാ നമ്പീശനും ആക്രമിക്കപ്പെട്ട നടിയുടെ പോരാട്ടത്തെ പ്രശംസിച്ച് രംഗത്തെത്തി. സോഷ്യൽ മീഡിയിയലൂടെയാണ് രമ്യ കുറിപ്പ് പങ്കുവച്ചത്. "ഈ ലോകം, ഇവിടെ ജനിച്ച എല്ലാവര്‍ക്കും ഒരുപോലെ അവകാശപ്പെട്ടതാണ്. ആത്മാഭിമാനത്തോടെ ഇവിടെ ജീവിക്കാനുള്ള സാഹചര്യം ആരുടേയും ഔദാര്യമല്ല എന്നും അത് നമ്മുടെ ഓരോരുത്തരുടേയും അവകാശമാണെന്നും സ്വന്തം ജീവിതത്തിലൂടെ കാണിച്ചുതന്ന എന്റെ പ്രിയ സുഹൃത്തില്‍ നിന്നാണ് ഇതിന്റെ തുടക്കം," രമ്യാ നമ്പീശന്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
അതേസമയം, ഹേമാ കമ്മിറ്റി റിപ്പോർട്ടിന്റെ കണ്ടെത്തലുകളുമായി ബന്ധപ്പെട്ട സർക്കാർ നിലപാടുകളെ നടിയും വിമൻ ഇൻ സിനിമാ കളക്റ്റിവ് അംഗവുമായ പദ്മപ്രിയ ചോദ്യം ചെയ്തു. പൊതുജനത്തിന്റെ പണമുപയോഗിച്ച് കോൺക്ലേവ് നടത്തി ബ്രാൻഡ് ബിൽഡിങ് നടത്തലല്ല ചെയ്യേണ്ടത് എന്നും രാഷ്രീയ ഇഛാശക്തിയോടെ ചെയ്യേണ്ട കാര്യങ്ങൾ ചെയ്ത് ഇന്ത്യയിലെ മറ്റ് സംസ്ഥാന സർക്കാരുകൾക്ക് അവരുടെ സിനിമാ നയങ്ങളിൽ ലിംഗനീതി ഉൾക്കൊള്ളിക്കാനുള്ള റോഡ്‌മാപ്പ് കേരള സർക്കാർ ചാർട്ട് ചെയ്യുകയാണ് വേണ്ടതെന്നും പദ്മപ്രിയ ഇന്ത്യൻ എക്സ്പ്രസ്സിന് വേണ്ടി എഴുതിയ ലേഖനത്തിൽ അഭിപ്രായപ്പെട്ടു.
Read More
- ഉപ്പുതിന്നവർ വെള്ളം കുടിച്ചേ പറ്റു:ഷമ്മി തിലകൻ
- രഞ്ജിത്തിന്റേത് അനിവാര്യമായ രാജിയെന്ന് സംവിധായകൻ വിനയൻ
- പവർ ഗ്രൂപ്പിൽ പെണ്ണുങ്ങളും ഉണ്ടാകും, എത്രയോ തവണ എന്നെ മാറ്റിനിർത്തിയിട്ടുണ്ട്: ശ്വേത മേനോൻ
- ഒഴുകിയും തെന്നിയും മാറിയും, ആലോചിക്കാം, പഠിക്കാം എന്നൊന്നും പറഞ്ഞാൽ പോര, 'അമ്മ' ശക്തമായി ഇടപെടണം: ഉർവശി
- ഭൂമി കയ്യേറ്റം: നടൻ നാഗാർജുനയുടെ കൺവെൻഷൻ സെന്റർ പൊളിച്ചുനീക്കി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us