scorecardresearch

ആലിയയ്ക്കും രൺബീറിനും റാഹയ്ക്കുമൊപ്പം ഹോളി ആഘോഷിച്ച് നദിയ: വീഡിയോ

ഹോളി ആഘോഷ വീഡിയോയുമായി നദിയ മൊയ്തു

ഹോളി ആഘോഷ വീഡിയോയുമായി നദിയ മൊയ്തു

author-image
Entertainment Desk
New Update
Nadia Moidu Holi celebration with Ranbir and Alia Bhatt

മലയാള സിനിമയിലെ എവര്‍ഗ്രീന്‍ നായികമാരില്‍ മുന്‍നിരയിലുളള താരമാണ് നദിയ മൊയ്തു. തന്റെ ഹോളി ആഘോഷ ചിത്രങ്ങൾ പങ്കിടുകയാണ് താരമിപ്പോൾ. സമൂഹമാധ്യമങ്ങളിൽ നദിയ പങ്കുവച്ച ഹോളി ആഘോഷവീഡിയോയിൽ രൺബീർ കപൂറിനെയും ആലിയയേയും മകൾ റാഹയേയും കാണാം.

Advertisment

രൺബീറിന്റെയും ആലിയയുടെയും കവിളിൽ വർണ്ണപ്പൊടികൾ തേയ്ക്കുന്ന നദിയയെ ആണ് വീഡിയോയിൽ കാണാനാവുക. നാനിയ്ക്ക് ഒപ്പം നിൽക്കുന്ന കുഞ്ഞു റാഹയേയും വീഡിയോയിൽ കാണാം. 

മുംബൈയിൽ കുടുംബത്തോടൊപ്പം താമസിക്കുകയാണ് നദിയ. 1988 ൽ ഷിരിഷ് ഗോദ്ബോലെയുമായി വിവാഹിതയായ നദിയ 2007 കാലഘട്ടം വരെ വിദേശത്താണ് താമസിച്ചിരുന്നത്. പിന്നീട് 2008 ലാണ് മുംബൈയിൽ തിരിച്ചെത്തിയത്. ഫാസിലിന്റെ സംവിധാനത്തിൽ ഒരുങ്ങിയ 'നോക്കത്താ ദൂരത്ത് കണ്ണുംനട്ട്' എന്ന ചിത്രത്തിലൂടെയാണ് നദിയ സിനിമാലോകത്തെത്തുന്നത്. 

Advertisment

മലയാളം, തമിഴ്, തെലുങ്ക് എന്നീ ഭാഷകളില്‍ അറുപത്തോളം സിനിമകളില്‍ നദിയ അഭിനയിച്ചിട്ടുണ്ട്. വിവാഹ ശേഷം വിദേശത്തേയ്ക്കു പോയ നദിയ പിന്നീട് 2004 ല്‍ പുറത്തിറങ്ങിയ തമിഴ് ചിത്രം 'എം കുമരന്‍ സണ്‍ ഓഫ് മഹാലക്ഷ്മി' യിലൂടെയാണ് തിരിച്ചുവരുന്നത്.'വണ്ടർ വുമൺ' ആണ് അവസാനമായി പുറത്തിറങ്ങിയ നദിയയുടെ മലയാള ചിത്രം.

Read More 

Nadiya Moidu Ranbir Kapoor Alia Bhatt

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: