/indian-express-malayalam/media/media_files/bPjdR2vQoJRD3SWIQGFC.jpg)
അമിതാഭ് ബച്ചൻ, വിധു വിനോദ് ചോപ്ര
ബോളിവുഡ് സംവിധായകൻ വിധു വിനോദ് ചോപ്ര അമിതാഭ് ബച്ചനെ നായകനാക്കി നിർമ്മിച്ച ചിത്രമാണ് 2007ൽ പുറത്തിറങ്ങിയ 'ഏകലവ്യ.' അമിതാഭ് ബച്ചനു പുറമെ സെയ്ഫ് അലി ഖാൻ, സഞ്ജയ് ദത്ത്, വിദ്യാ ബാലൻ തുടങ്ങിയ താരങ്ങൾ അഭിനയിച്ച ചിത്രം, 2007ൽ ഓസ്‌കാറിനുള്ള ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു.
ചിത്രത്തിന്റെ കാസ്റ്റിങിനായി അമിതാഭ് ബച്ചനുമായി നടത്തിയ ആദ്യ കൂടിക്കാഴ്ച അനുസ്മരിക്കുകയാണ് വിധു വിനോദ് ചോപ്ര. ഹൃഷികേശ് മുഖർജിയുടെ ശിപാർശയും ദേശീയ അവാർഡ് നേടിയ തന്റെ ചിത്രത്തിന്റെ പിൻബലത്തോടെയുമാണ് ബച്ചനെ കാണാൻ പോയതെന്ന് വിധു വിനോദ് ചോപ്ര പറഞ്ഞു.
അമിതാഭ് ബച്ചൻ്റെ കാരവാനിലെ 'ടോയ്‌ലറ്റ്' ഉപയോഗിക്കുകയെന്നതാണ് ആദ്യ കൂടിക്കാഴ്ചയിലെ തൻ്റെ ഏറ്റവും വലിയ ആഗ്രഹമെന്ന്, അടുത്തിടെ ഒരു സംഭാഷണത്തിൽ സംവിധായകൻ പറഞ്ഞു. "അദ്ദേഹത്തോടൊപ്പം ഒരു സിനിമ നിർമ്മിക്കുന്നത് അദ്ദേഹത്തിൻ്റെ സ്വകാര്യ ശുചിമുറി ഉപയോഗിക്കുന്നതുപോലെ പ്രധാനമായിരുന്നില്ല," അദ്ദേഹം ചിരിച്ചുകൊണ്ട് പറഞ്ഞു.
ഞാൻ അമിതാഭ് ബച്ചനെ കാണാൻ കാരവാനിലേക്ക് പോയി. അമിതാഭ് ബച്ചൻ്റെ വാനിറ്റി വാനിൽ ടോയ്‌ലറ്റ് ഉണ്ടെന്നായിരുന്നു. ആ കാലത്ത് അമിതാഭിന്റെ വാഹനത്തിൽ ടോയ്‌ലറ്റ് ഉണ്ടെന്നത് വലിയ സംസാരമായിരുന്നു. 'എനിക്ക് ടോയ്‌ലറ്റ് ഉപയോഗിക്കാമോ?' എന്ന് ഞാൻ അദ്ദേഹത്തോട് ചോദിച്ചു. എൻ്റെ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹം അമിതാഭ് ബച്ചൻ്റെ വാഹനത്തിൽ മൂത്രമൊഴിക്കുക എന്നതായിരുന്നു," വിധു വിനോദ് ചോപ്ര പറഞ്ഞു.
Read More Entertainment Stories Here
- നടി ശ്രീദേവി ആദ്യമായി വാങ്ങിയ വീട് വാടകയക്ക് നൽകാൻ ഒരുങ്ങി ജാൻവി കപൂർ
- ചേട്ടന്റെ സ്വപ്നം സഫലീകരിച്ച മഞ്ജു വാര്യർ
- 'പരം സുന്ദരി' പാടി മഞ്ജു; എയറിലാക്കി ആരാധകർ
- 'മോനോൻ' ജാതിപ്പേരല്ല, ഞാനിട്ടത്; അച്ഛന് ജാതിപ്പേര് ഇഷ്ടമല്ല: നിത്യ മേനോൻ
- കാഴ്ചയിൽ കലാരഞ്ജിനി, സംസാരത്തിൽ കൽപ്പന, ഭാവങ്ങളിൽ ഉർവശി തന്നെ: മൂന്നമ്മമാരെയും ഓർമിപ്പിക്കുന്ന മകൾ
- രംഗണ്ണന്റെ 'അർമാദം;' ആവേശത്തിലെ വീഡിയോ ഗാനം പുറത്തിറക്കി
- അഹാനയ്ക്കു മുന്നെ വിവാഹിതയാവാനൊരുങ്ങി ദിയ; വൈകാതെ മിസ്സിസ്സ് കണ്ണമ്മയാവുമെന്ന് വെളിപ്പെടുത്തൽ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

 Follow Us
 Follow Us