scorecardresearch

രൺവീർ സിങിനെ പോലൊരാൾ ശക്തിമാൻ ആകരുത്: 'ശക്തിമാൻ' നടൻ മുകേഷ് ഖന്ന

രൺവീർ നായകനാകുന്ന ശക്തിമാൻ ബേസിൽ ജോസഫ് സംവിധാനം ചെയ്യുമെന്ന റിപ്പോർട്ടുകൾ നേരത്തെ പുറത്തു വന്നിരുന്നു

രൺവീർ നായകനാകുന്ന ശക്തിമാൻ ബേസിൽ ജോസഫ് സംവിധാനം ചെയ്യുമെന്ന റിപ്പോർട്ടുകൾ നേരത്തെ പുറത്തു വന്നിരുന്നു

author-image
Entertainment Desk
New Update
Mukesh Khanna | Ranveer Singh

മുകേഷ് ഖന്ന, രൺവീർ സിങ്

ഒരു കാലത്ത് ഇന്ത്യയിൽ തംരഗം സൃഷ്ടിച്ച പരമ്പരയാണ് ശക്തിമാൻ. 2022ൽ ശക്തിമാൻ സിനിമയാകുന്നു എന്ന വാർത്തകൾ പുറത്തുവന്നിരുന്നു. പിന്നീട് ചിത്രം നിർമ്മിക്കുമെന്ന് സോണി പിക്ചേഴ്സും പ്രഖ്യാപിച്ചു. ഇതിനു പിന്നാലെ സിനിമയിൽ സൂപ്പർഹീറോ വേഷത്തിൽ രൺവീർ സിങ് എത്തുമെന്നും, ബേസിൽ ജോസഫ് സംവിധാനം ചെയ്യുമെന്നും വാർത്തകൾ പ്രചരിച്ചിരുന്നു. ഇപ്പോഴിതാ അഭ്യൂഹങ്ങളിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ശക്തിമാനായി അഭിനയിച്ച നടൻ മുകേഷ് ഖന്ന.

Advertisment

ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് പങ്കുവെച്ചുകൊണ്ട് ശക്തിമാൻ്റെ നിർമ്മാതാവ് കൂടിയായ മുകേഷ് ഖന്ന എഴുതി, "കുറച്ച് മാസങ്ങളായി രൺവീർ ശക്തിമാൻ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നു എന്ന വാർത്ത സോഷ്യൽ മീഡിയയിൽ നിറഞ്ഞിരുന്നു. എല്ലാവരും അതിൽ അസ്വസ്ഥനായിരുന്നു, പക്ഷേ ഞാൻ മൗനം പാലിച്ചു. എന്നാൽ, രൺവീർ ചിത്രത്തിലേക്ക് കരാറായതായി ചാനൻ പ്രഖ്യാപിച്ചപ്പോൾ, എനിക്ക് വാ തുറക്കേണ്ടി വന്നു. ഇത്തരം ഒരു പ്രതിച്ഛായയുള്ള നടന് ശക്തിമാൻ എന്ന കഥാപാത്രത്തെ അവതരിപ്പിക്കാൻ കഴിയില്ലെന്ന് ഞാൻ പറഞ്ഞിട്ടുണ്ട്. ഞാൻ കൈയ്യൊഴിയുകയാണ്. ഇനി എന്താണ് സംഭവിക്കുന്നതെന്ന് നോക്കാം."

ഒരു മാഗസിന് വേണ്ടിയുള്ള രൺവീറിൻ്റെ നഗ്ന ഫോട്ടോഷൂട്ടിനെ അപലപിക്കുന്ന വീഡിയോയും മുകേഷ് തൻ്റെ യൂട്യൂബ് ചാനലിൽ പങ്കുവച്ചു. ഫോട്ടോ ഷൂട്ടിൽ താൻ 'കംഫർട്ട്' ആണെന്ന് പറഞ്ഞ, രൺവീറിൻ്റെ പ്രസ്താവനയിലും മുകേഷ് നിരാശ പ്രകടിപ്പിച്ചു. ശക്തിമാനായി അഭിനയിക്കാൻ എതു നടനാണ് സാധിക്കുന്നതെന്ന കമന്റുകളിൽ, അങ്ങനെ ഒരാളെ കണ്ടെത്തിയിരുന്നെങ്കിൽ താൻ എപ്പോഴെ സിനിമയുടെ ഷൂട്ടിങ് തുടങ്ങിയോനേ എന്നും അദ്ദേഹം പറഞ്ഞു.

Advertisment

നിങ്ങളുടെ മത്സരം സ്പൈഡർമാൻ, ബാറ്റ്മാൻ തുടങ്ങിയ സൂപ്പർ ഹീറോസിനോട് അല്ലെന്ന് താൻ നിർമ്മാതാക്കളോട് പറഞ്ഞതായും മുകേഷ് പറഞ്ഞു. ശ​ക്തിമാൻ വെറുമൊരു സൂപ്പർ ഹീറോ മാത്രമല്ല, ഒരു സൂപ്പർ ടീച്ചർ കൂടിയായിരുന്നു. ആ വേഷം ചെയ്യുന്ന നടന്, സംസാരിക്കുമ്പോൾ ആളുകൾ കേൾക്കും എന്ന നിലവാരം എങ്കിലും ഉണ്ടായിരിക്കണം, മുകേഷ് പറഞ്ഞു.

ഡോൺ 3ന് ശേഷം രൺവീർ ശക്തിമാൻ്റെ ചിത്രീകരണം ആരംഭിക്കുമെന്ന് ഫെബ്രുവരിയിൽ റിപ്പോർട്ട് പുറത്തുവന്നിരുന്നു. മിന്നൽ മുരളി എന്ന ചിത്രത്തിലൂടെ ഇന്ത്യയൊട്ടാകെ ശ്രദ്ധിക്കപ്പെട്ട സംവിധായകൻ ബേസിൽ ജോസഫ് ചിത്രം സംവിധാനം ചെയ്യുമെന്നും, സോണി പിക്‌ചേഴ്‌സും സാജിദ് നദിയാദ്‌വാലയും ചിത്രം നിർമ്മിക്കുമെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു. ഈ റിപ്പോർട്ടുകൾക്ക് പിന്നാലെയാണ് മുകേഷ് ഖന്നയുടെ ശക്തമായ പ്രതികരണം..

Read More Related Stories 

Ranveer Singh Basil Joseph

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: