/indian-express-malayalam/media/media_files/VLt5HgA5ViN5Um2cXhhB.jpg)
മലയാളികളുടെ പ്രിയനടൻ സുകുമാരൻ വിടപറഞ്ഞിട്ട് 26 വർഷങ്ങൾ പിന്നിട്ടിരിക്കുന്നു. എന്നാൽ ഇന്നും സുകുമാരൻ എന്ന പേര് മലയാള സിനിമയിൽ തിളങ്ങി നിൽക്കുകയാണ്, മക്കളായ ഇന്ദ്രജിത്തിലൂടെയും പൃഥ്വിരാജിലൂടെയും. അഭിനയത്തിൽ സജീവമായി മല്ലിക സുകുമാരനും മലയാളസിനിമയിൽ നിറഞ്ഞുനിൽക്കുകയാണ്.
ജീവിതത്തിൽ അപൂർവ്വമായി മാത്രം ലഭിക്കുന്ന ഒരു ഭാഗ്യം ലഭിച്ച നടനാണ് ഇന്ദ്രജിത്ത് എന്നു പറയാം. അച്ഛനും അമ്മയ്ക്കും സഹോദരനും ഭാര്യയ്ക്കും മകൾക്കുമെല്ലാം ഒപ്പം അഭിനയിക്കാനുള്ള ഭാഗ്യം ഇന്ദ്രജിത്തിനു ലഭിച്ചു.
1986 ൽ റിലീസായ 'പടയണി' എന്ന ചിത്രത്തിലാണ് ഇന്ദ്രജിത്തും സുകുമാരനും ഒന്നിച്ച് അഭിനയിച്ചത്. ഇന്ദ്രജിത്ത് വെള്ളിത്തിരയിൽ ആദ്യമായി മുഖം കാണിക്കുന്നതും ഈ ചിത്രത്തിലൂടെയാണ്. ചിത്രത്തിന്റെ നിർമാതാവ് സുകുമാരൻ തന്നെയായിരുന്നു. ചിത്രത്തിലെ ഒരു രംഗത്തിൽ സുകുമാരനും ഇന്ദ്രജിത്തും ഒന്നിച്ചഭിനയിക്കുകയും ചെയ്തു. 'പടയണി'യിലെ 'ഹൃദയം ഒരു വല്ലകി' എന്ന ഗാനരംഗത്തിലാണ് ഇന്ദ്രജിത്തും സുകുമാരനും ഒന്നിച്ചെത്തുന്നത്.
മമ്മൂട്ടി, മോഹൻലാൽ, ദേവൻ എന്നിവരാണ് 'പടയണി'യിൽ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഇതിൽ മോഹൻലാലിന്റെ കുട്ടിക്കാലമാണ് ഇന്ദ്രജിത്ത് അവതരിപ്പിച്ചത്. രമേശ് എന്നായിരുന്നു കഥാപാത്രത്തിന്റെ പേര്. ടി.എസ്.മോഹൻ സംവിധാനം ചെയ്‌ത സിനിമ 'ഇന്ദ്രരാജ് ക്രിയേഷൻസിന്റെ ബാനറിലാണ് തിയറ്ററുകളിലെത്തിയത്. ഇന്ദ്രജിത്ത്-പൃഥ്വിരാജ് എന്നീ പേരുകളിൽ നിന്നാണ് 'ഇന്ദ്രരാജ് ക്രിയേഷൻസ്' രൂപംകൊണ്ടത്. ചുരുക്കിപറഞ്ഞാൽ അച്ഛൻ നിർമിച്ച സിനിമയുടെ പിന്നണിയിൽ മക്കൾ രണ്ടുപേരും പങ്കാളികളാണ് എന്നർത്ഥം. എന്നാൽ, സിനിമയിൽ അച്ഛനൊപ്പം അഭിനയിക്കാനുള്ള ഭാഗ്യം ലഭിച്ചത് ഇന്ദ്രജിത്തിനു മാത്രം.
പടയണിയിൽ നിന്നുള്ള ഇന്ദ്രജിത്തിന്റെ ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
ഛോട്ടാ മുംബൈ, കുഞ്ഞമ്മിണീസ് ഹോസ്പിറ്റൽ എന്നീ ചിത്രങ്ങളിൽ അമ്മ മല്ലിക സുകുമാരനൊപ്പം ഇന്ദ്രജിത്ത് അഭിനയിച്ചു. ഛോട്ടാ മുംബൈയിൽ അമ്മയും മകനുമായിട്ടായിരുന്നു ഇരുവരും വേഷമിട്ടത്.
അമർ അക്ബർ ആന്റണി, നമ്മൾ തമ്മിൽ, സിറ്റി ഓഫ് ഗോഡ്, ടിയാൻ, ക്ലാസ്മേറ്റ്സ്, ഡബ്ബിൾ ബാരൽ, ലൂസിഫർ എന്നിങ്ങനെ നിരവധി ചിത്രങ്ങളിൽ ഇന്ദ്രജിത്തും പൃഥ്വിരാജും ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. പൃഥ്വിരാജിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ലൂസിഫറിലും അതിന്റെ രണ്ടാം ഭാഗത്തിലും ഇന്ദ്രജിത്തുണ്ട്.
വൈറസ്, തുറമുഖം എന്നീ ചിത്രങ്ങളാണ് ഇന്ദ്രജിത്ത് തന്റെ ജീവിത പങ്കാളിയായ പൂർണിമ ഇന്ദ്രജിത്തിനൊപ്പം അഭിനയിച്ചത്. ടിയാൻ എന്ന ചിത്രത്തിൽ മകൾ നക്ഷത്രയ്ക്ക് ഒപ്പവും ഇന്ദ്രജിത്ത് അഭിനയിച്ചു. ടിയാനിൽ ഇന്ദ്രജിത്തിന്റെ മകളായിട്ടായിരുന്നു നക്ഷത്ര എത്തിയത്.
Read More Related Stories
- കരിക്ക് താരം കിരൺ വിയ്യത്ത് വിവാഹിതനായി
- ഷാരൂഖിന്റെ മകൾ സുഖാന ഖാൻ ബീച്ച് പ്രോപ്പർട്ടിക്കായി മുടക്കിയത് കോടികൾ; റിയൽ എസ്റ്റേറ്റിൽ പിടിമുറുക്കാൻ താരപുത്രി
- താടിയെടുത്താൽ ആളിങ്ങനെ മാറുമോ?; ജീൻ പോളിനെ കണ്ട് അമ്പരന്ന് പ്രേക്ഷകർ
- മഞ്ഞുമ്മൽ ബോയ്സ് കണ്ടപ്പോൾ മരണത്തിലേക്ക് ആണ്ടുപോയ എന്റെ ചേട്ടനെ ഓർത്തു: ഷാജി കൈലാസ്
- പ്രേക്ഷകരെ ചതിക്കാൻ പറ്റാത്തതുകൊണ്ടാണ് ഞാൻ അങ്ങനെ ചെയ്തത്: അക്ഷയ് കുമാർ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.