/indian-express-malayalam/media/media_files/HfMzdlR7giNUDZNyybR8.jpg)
ചിത്രം: ഇൻസ്റ്റഗ്രാം/മൃണാൾ താക്കൂർ
സീതാരാമം എന്ന വിജയ ചിത്രത്തിലൂടെ പ്രേക്ഷകരുടെ മനസിൽ സ്ഥാനം നേടിയ നായികയാണ് മൃണാൾ താക്കൂർ. ഹായ് നാന, ഫാമിലി സ്റ്റാർ തുടങ്ങിയ ചിത്രങ്ങളിലെ പ്രകടനവും താരത്തിന് പ്രശംസ നേടിക്കൊടുത്തു. സിനിമയിൽ അടുപ്പമുള്ള രംഗങ്ങൾ ചെയ്യുന്നത് മാതാപിതാക്കൾക്ക് താല്പര്യം ഇല്ലാത്തതിനാൽ ചില സിനിമകൾ ഉപേക്ഷിക്കേണ്ടി വന്നതായി മൃണാൾ തുറന്നു പറഞ്ഞു.
അടുത്തിടെ ഒരു അഭിമുഖത്തിലാണ് റെമാന്റിക് രംഗങ്ങൾ ചിത്രീകരിക്കുമ്പോൾ താൻ ഓട്ടും കംഫർട്ട്​ അല്ലെന്ന് താരം പറഞ്ഞത്. മാതാപിതാക്കൾക്ക് ഇന്റിമേറ്റ് രംഗങ്ങൾ ചെയ്യുന്നത് ഇഷ്ടമല്ല. അതുകൊണ്ട് അത്തരം രംഗങ്ങൾ ചെയ്യാൻ ഭയമാണ്. ഒരു സിനിമയിൽ അഭിനയിക്കില്ലെന്ന് പറയേണ്ടിയും വന്നു. പക്ഷെ എത്രകാലം എനിക്ക് അങ്ങനെ പറയാൻ സാധിക്കും. ഒടുവിൽ കുടുംബത്തെ പറഞ്ഞ് മനസിലാക്കാൻ ഞാൻ തീരുമാനിച്ചു.
ചുംബനരംഗം ഉണ്ടെന്ന് കരുതി ഒരു സിനിമ ഉപേക്ഷിക്കാനാകില്ല. സ്ക്രിപ്റ്റ് ആവശ്യപ്പെടുന്ന കാര്യങ്ങൾ ഒരു അഭിനേതാവ് ചെയ്യേണ്ടതുണ്ട്. നമുക്ക് അതു കംഫർട്ട് അല്ലെങ്കിൽ അതു പറയാം, അതിനെ കുറിച്ച് സംസാരിക്കാം, പക്ഷെ എനിക്ക് ആ കാരണം കൊണ്ട് സിനിമ തന്നെ നഷ്ടപ്പെട്ടു.
വിജയ് ദേവരകൊണ്ടയുടെ 'ദ ഫാമിലി സ്റ്റാർ' എന്ന ചിത്രത്തിലാണ് അവസാനമായി മൃണാൾ അഭിനയിച്ചത്. നവജ്യോത് ഗുലാത്തി സംവിധാനം ചെയ്യുന്ന 'പൂജ മേരി ജാൻ' എന്ന ചിത്രത്തിലാണ് നിലവിൽ മൃണാൾ അഭിനയിക്കുന്നത്.
Read More Entertainment Stories Here
- ഓട്ടോ ചേട്ടനോട് ലോഹ്യം പറഞ്ഞ്, കാസർഗോഡൻ തെരുവിൽ ചുറ്റികറങ്ങി സണ്ണി ലിയോൺ; വീഡിയോ
- ബേബി ശാലിനിയുടെ ഷൂട്ടിങ് കണ്ടിട്ടുണ്ട്, ഒരിക്കലും വിവാഹം കഴിക്കുമെന്ന് പ്രതീക്ഷിച്ചില്ല: അജിത്
- സൂപ്പർസ്റ്റാറിന്റെ പ്രതിഫലം 100 കോടി, ബഡ്ജറ്റ് 600 കോടി; തിയേറ്ററിൽ കൂപ്പുകുത്തി ബോളിവുഡ് ചിത്രങ്ങൾ
- 63-ാം വയസ്സിലും എന്തൊരു എനർജി; ലാലേട്ടൻ സൂപ്പറാ, കയ്യടിച്ച് സോഷ്യൽ മീഡിയ
- അച്ഛനേക്കാളും പത്തിരട്ടി വരുമാനം; അഹാനയുടെയും അനിയത്തിമാരുടെയും വരുമാന കണക്കുകളിങ്ങനെ
- ഒന്നിനു പിറകെ ഒന്നായി പൊട്ടിയത് 66 തമിഴ് സിനിമകൾ; തിയേറ്ററുകൾക്ക് ആശ്വാസമായി മലയാള ചിത്രങ്ങൾ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.