/indian-express-malayalam/media/media_files/2024/11/12/OPInPUke7HTmKsqzPuhZ.jpg)
Kishkindha Kandam OTT Date Revealed
Kishkindha Kandam OTT Release Date & Platform: മലയാളി പ്രേക്ഷകർ ഏറെ കാലമായി ഒടിടിയിലെത്താൻ കാത്തിരിക്കുന്ന ത്രില്ലറുകളിലൊന്നാണ് 'കിഷ്‌കിന്ധാകാണ്ഡം.' ദിന്‍ജിത്ത് അയ്യത്താന്‍ സംവിധാനം ചെയ്ത ചിത്രത്തിൽ ആസിഫ് അലിയും, വിജയ രാഘവനും, അപർണ്ണാ ബാലമുരളിയും മികച്ച പ്രകടനമാണ് കാഴ്ച വച്ചത്. ഓണം റിലീസായി തിയേറ്ററുകളിലെത്തിയ ചിത്രത്തിന്റെ ഒടിടി റിലീസിനായി കാത്തിരിക്കുകയായിരുന്നു പ്രേക്ഷകർ. ഒടുവിൽ ഇപ്പോഴിതാ, ചിത്രത്തിന്റെ ഒടിടി റിലീസ് തീയതി സ്ട്രീമിംഗ് പ്ലാറ്റ്‌ഫോം തന്നെ ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുകയാണ്.
കിഷ്‌കിന്ധാകാണ്ഡം പറയുന്നതെന്ത്?
റിസർവ് ഫോറസ്റ്റിനോട് ചേർന്ന് ഒറ്റപ്പെട്ടു കിടക്കുന്ന പഴയൊരു വീട്. സൈനികനായി വിരമിച്ച അപ്പു പിള്ളയും മകൻ അജയനുമാണ് ആ വീട്ടിലെ താമസക്കാർ. വളരെ പരുക്കനും ആളുകൾക്ക് അത്ര വേഗം പിടികൊടുക്കാത്തയാളുമാണ് അപ്പു പിള്ള. അജയന്റെ വധുവായി അപർണ വീട്ടിലേക്ക് എത്തുകയാണ്. അപ്പു പിള്ളയുടെ രീതികളെയും സ്വഭാവത്തെയുമെല്ലാം അത്ഭുതത്തോടെയും കൗതുകത്തോടെയും അൽപ്പം സംശയത്തോടെയും അപർണ നിരീക്ഷിച്ചു തുടങ്ങുന്നിടത്തു നിന്നുമാണ് നിഗൂഢതകളുടെ ചുരുളഴിഞ്ഞു തുടങ്ങുന്നത്. ആ വീടിന്റെയും അപ്പു പിള്ളയുടെയും ഭൂതകാലത്തിലെ ചില വേദനിപ്പിക്കുന്ന സത്യങ്ങളിലേക്കാണ് സംവിധായകൻ കാഴ്ചക്കാരെ കൂട്ടികൊണ്ടുപോവുന്നത്.
കിഷ്‌കിന്ധാകാണ്ഡത്തിന്റെ തിരക്കഥയും ഛായാഗ്രഹണവും നിർവ്വഹിച്ചത് ബാഹുല്‍ രമേഷ് ആണ്. ആസിഫിനും വിജരാഘവനുമൊപ്പം അപര്‍ണ ബാലമുരളി, അശോകന്‍, ജഗദീഷ്, മേജര്‍ രവി, നിഴല്‍ഗള്‍ രവി, നിഷാന്‍, ഷെബിന്‍ ബെന്‍സണ്‍ എന്നിവരും ചിത്രത്തിൽ ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. ജോബി ജോര്‍ജ് തടത്തിലാണ് നിര്‍മാണം. സംഗീതം നിര്‍വഹിച്ചിരിക്കുന്നത് മുജീബ് മജീദ്.
Kishkindha Kaandam OTT: കിഷ്‌കിന്ധാകാണ്ഡം ഒടിടി
View this post on InstagramA post shared by Disney+ Hotstar malayalam (@disneyplushotstarmalayalam)
നവംബര്‍ 19 മുതലാണ് കിഷ്‌കിന്ധാകാണ്ഡം ഒടിടിയിൽ ലഭ്യമാവുക. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ ആണ് ചിത്രത്തിന്റെ ഒടിടി സ്ട്രീമിംഗ് അവകാശം സ്വന്തമാക്കിയത്.
Read More
- New OTT Release Movies: ഒടിടിയിലെത്തിയ ഏറ്റവും പുതിയ 10 ചിത്രങ്ങൾ
- ബജറ്റ് 35 കോടി, ആകെ നേടിയത് 2 കോടി മാത്രം; ഒരു വർഷത്തിനിപ്പുറം ആ ദിലീപ് ചിത്രം ഒടിടിയിലേക്ക്
- നയൻതാര വിഘ്നേശ് വിവാഹം; ശ്രദ്ധേയമായി ഡോക്യുമെൻ്ററിയുടെ ട്രെയിലർ പോസ്റ്റർ
- ഫ്രഷ് കഥയുണ്ടോ, ഞാൻ കഥ കേൾക്കാം; എഴുത്തുകാരെ ക്ഷണിച്ച് പ്രഭാസ്
- I Am Kathalan Movie Review: പ്രണയമല്ല, ഈ കാതലൻ 'വിഷയമാണ്'; റിവ്യൂ
- അമ്മയുടെ കാർബൺ കോപ്പി തന്നെ; വൈറലായി റാഹയുടെ ചിത്രങ്ങൾ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.