scorecardresearch

എന്റെ അപ്പൂനെ പോലെ സ്പെഷലാവട്ടെ എല്ലാമെന്ന് മോഹൻലാൽ; എന്റെ ബ്രോസ്കിയെന്ന് വിസ്മയ

Happy Birthday Pranav Mohanlal: എഴുത്തിന്റെ വഴിയെ ആണ് പ്രണവ് മോഹൻലാൽ ഇപ്പോൾ.  ‘ലൈക്ക് ഡെസേർട്ട് ഡ്യൂൺസ്’ എന്നൊരു കവിതാ സമാഹാരം പുറത്തിറക്കാൻ ഒരുങ്ങുകയാണ് പ്രണവ്.

Happy Birthday Pranav Mohanlal: എഴുത്തിന്റെ വഴിയെ ആണ് പ്രണവ് മോഹൻലാൽ ഇപ്പോൾ.  ‘ലൈക്ക് ഡെസേർട്ട് ഡ്യൂൺസ്’ എന്നൊരു കവിതാ സമാഹാരം പുറത്തിറക്കാൻ ഒരുങ്ങുകയാണ് പ്രണവ്.

author-image
Entertainment Desk
New Update
Pranav Mohanlal

അപൂർവ്വമായൊരു ജീവിതം നയിക്കുന്ന നടനാണ് പ്രണവ് മോഹൻലാൽ. യാത്രകളും ലളിത ജീവിതവുമൊക്കെ കൊണ്ട് ആരാധകരെ എന്നും അത്ഭുതപ്പെടുത്തുകയാണ് പ്രണവ്.  താരപുത്രനാണ്, താരമാണ്, സമ്പന്നതയുടെ നടുവിൽ വളർന്നതാണ് തുടങ്ങിയ കാര്യങ്ങളൊന്നും പ്രണവിന്റെ ഇഷ്ടങ്ങളെയും യാത്രകളെയും എവിടെയും തളച്ചിടുന്നില്ല. ആകാശം തൊടാൻ കൊതിക്കുന്നൊരു പട്ടം പോലെ പ്രണവ് യാത്രകൾ നടത്തികൊണ്ടേയിരിക്കുന്നു. 

Advertisment

യാത്രകളും സാഹസങ്ങളും ഇഷ്ടപ്പെടുന്ന പ്രണവിനെ 'റിയല്‍ ലൈഫ് ചാര്‍ളി' എന്നാണ് ആരാധകർ വിശേഷിപ്പിക്കുന്നത്. ഒരു ചെറിയ ബാക്ക് പാക്കുമായി ഇടയ്ക്കിടയ്ക്ക്  മുങ്ങുന്നതാണ് പ്രണവിന്റെ പ്രിയപ്പെട്ട ഹോബി. 

പ്രണവിന്റെ ജന്മദിനത്തിൽ മോഹൻലാൽ പങ്കുവച്ച കുറിപ്പാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. 

"എന്റെ പ്രിയപ്പെട്ട അപ്പുവിന് ജന്മദിനാശംസകൾ. ഈ വർഷം നിന്നെ പോലെ തന്നെ സ്പെഷൽ ആവട്ടെ. ഒരുപാട് സ്നേഹത്തോടെ അച്ഛ," എന്നാണ് മോഹൻലാൽ കുറിച്ചത്.

Advertisment

അതേസമയം, ചേട്ടന് ആശംസകളുമായി അനിയത്തി വിസ്മയയും എത്തിയിട്ടുണ്ട്. ഹാപ്പി ബർത്ത്ഡേ ബ്രോസ്കി എന്നാണ് വിസ്മയയുടെ ആശംസ.

ഒന്നോ രണ്ടോ വർഷം കൂടുമ്പോൾ ഒരു പടം എന്നതാണ് പ്രണവിന്റെ കണക്ക്. പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ നായകന്മാരാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത വർഷങ്ങൾക്കു ശേഷമാണ് പ്രണവ് അവസാനം അഭിനയിച്ച ചിത്രം. അതിനുശേഷം, തന്റെ യാത്രകളുമായി തിരക്കിലാണ് പ്രണവ്.

അതേസമയം, എഴുത്തിന്റെ വഴിയെ ആണ് പ്രണവ് ഇപ്പോൾ.  ‘ലൈക്ക് ഡെസേർട്ട് ഡ്യൂൺസ്’ എന്നൊരു കവിതാ സമാഹാരം പുറത്തിറക്കാൻ ഒരുങ്ങുകയാണ് പ്രണവ്. മുൻപ് വിസ്മയയും ഒരു കവിതാ സമാഹാരം പുറത്തിറക്കിയിരുന്നു.

Read More

Mohanlal Pranav Mohanlal

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: